ഹള്ര്‍മൗത്തിലെ കർഷക വീടുകളൊക്കെ എതാണ്ടാരുപോലെയാണ്. എല്ലാം കളിമൺ കട്ടകളുപയോഗിച്ചുള്ള വീടുകൾ. സുന്ദരമായ പാർപ്പിടങ്ങളാണ് പണക്കാരന്റെയും പാവപ്പെട്ടവന്റെയും. ചിലർ പണലഭ്യതക്കനുസരിച്ച് ആന്തരിക ഭംഗി കൂട്ടിയിട്ടുണ്ടാവും. ഉഷ്ണ കാലാവസ്ഥയിൽ ഇത്തരം വീടുകളാണ് നല്ലത്, സൻആ മുതൽ ഹളറമൗത്തോളമെത്തുന്ന യാത്രയിലുടനീളം കണ്ട കാഴ്ചകൾ ഖുർആനിലെ സൂറതുൽ ഫാശിയയെ ഓർമിപ്പിച്ചു. ആകാശവും ഭൂമിയും സൃഷ്ടിക്കപ്പെട്ടതിനെക്കുറിച്ചുള ചോദ്യങ്ങളാണല്ലോ അതിൽ. ഒട്ടകങ്ങളും അത്ഭുതകരമാം വിധം വിന്യസിക്കപ്പെട മലനിരകളും ഭൂമിയും മേലാപ്പുകെട്ടിയ ആകാശപ്പന്തലും അങ്ങനെ അതിശയകരമായ ഖുർആൻ കാഴ്ചകൾ.

ഇടക്ക് ദാറുൽ മുസ്ത്വഫയെ കുറിച്ചുള്ള ചിന്തകൾ മനസ്സിൽ കേറിവരും. പിന്നെ തരീമിനെ പറ്റി ഞാനുണ്ടാക്കിയ മനോരാജ്യം എല്ലാം ഹൃദയമിടിപ്പിനെ ഇടക്കുവന്ന് നിയന്ത്രിച്ചുകളയും. സയനിലെത്തിയപ്പോൾ പൂനൂരിലെ പൂർവവിദ്യാർത്ഥി വള്ളിത്തോട് മുഹമ്മദ് നൂറാനിയും സംഘവും ഞങ്ങളെ സ്വീകരിക്കാൻ വന്നു. അദ്ദേഹമന്ന് ദാറുൽ മുസ്ത്വഫയിൽ പാിക്കുകയായിരുന്നു. അവിടെ നിന്ന് തരീമിലേക്ക് ഇരുപത് കിലോമീറ്റർ ടാക്സിയിലായിരുന്നു യാത്ര. സയുനിൽ ആദ്യം കാണുന്നത് റാബിയതുൽ ഹളറമിയ എന്ന മഹതിയുടെ മഖ്ബറയാണ്. വലിയ സാത്വികയായിരുന്നു. പിന്നെ ഒരു മലഞ്ചരുവിൽ നിരത്തിൽനിന്ന് കുറ ഉയരത്തിൽ ഒരു മഖ്ബറകൂടി കണ്ടു. ബസ്വറയിലെ സുഖസുന്ദരമായ കാലാവസ്ഥയും വിട്ട് യമനിൽ പ്രബോധനത്തിനു വന്ന മുഹാജിർ അഹ്മദ് ബിനു ഈസയുടെ ഖബറിടമാണത്. ദീനീ വിചാരങ്ങൾ മാത്രമായി ലോകം ചുറ്റിയവരുടെ ചരിത്രം നമുക്ക് പ്രചോദനമാണ്.

“നാളെ മുതൽ റമളാൻ മാസം തുടങ്ങുകയില്ലേ? ഈ തരീമിന്റെ സുകൃതം മുഴുവനും ഇപ്പോഴാണ്. നിങ്ങൾ വന്ന സമയം കൊള്ളാം. നൂറാനി ഞങ്ങളെ സ്വീകരിക്കുക മാത്രമല്ല, പ്രചോദിപ്പിക്കുകയും ചെയ്തു. കാറിലെ സ്റ്റീരിയോയിൽ നിന്ന് തസ്ബീഹുകളുടെ വചനങ്ങൾ കേൾക്കാം, ദാറുൽ മുസ്ത്വഫയുടെ റേഡിയോ പ്രക്ഷേപണമാണ്. സ്ഥാപനത്തിലെ പരിപാടികളും പ്രധാന ലക്ചറുകളും റേഡിയോയിലൂടെ കൾക്കാം, അതിനിടക്ക് മഅ്‌രിബ് ബാങ്കുയർന്നുകേട്ടു. റമളാൻ ആരംഭിക്കുകയായി. റേഡിയോയിൽ പിന്നെ നിസ്ക്കാരത്തിനുളള വട്ടം കൂട്ടലിന്റെ മർമരങ്ങളായി. ഹബീബ് ഉമറിന്റെ ശബ്ദം കേട്ടതോടെ എന്റെ മനസ്സ് അറിയാതെ കുളിരുകൊണ്ട്.

ഞാൻ കാറിന്റെ സീറ്റിലമർന്നുകിടന്നു, കണ്ണടച്ച്. എന്റെ ആദ്യ യമൻ അറിവുകളെക്കുറിച്ചോർത്തു. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് കൂട്ടുകാരനായിരുന്ന ആന്ത്രോത്ത് ദ്വീപിൽ നിന്നുള്ള സയ്യിദ് ഹാശിം ജീലാനി യമനിനെ കുറിച്ചും അവിടുത്തെ തങ്ങന്മാരെ കുറിച്ചും പറഞ്ഞുതന്നത്. യമനിൽ പോയി പഠിക്കണമെന്നുള്ള ആഗ്രഹം അന്നുതന്നെ മനസ്സിൽ കൊണ്ടു. ഞങ്ങൾ പലപ്പോഴും യമനിനെ കുറിച്ച് സംസാരിച്ചു. അവിടുത്തെ പ്രാർത്ഥനാ സദസ്സുകളെ കുറിച്ച്, ആരാധനാ മുറകളെ പറ്റി ഹാശിം എപ്പോഴും പറയും. ഹബീബ് ഉമറും, ഹബീബ് അലിയും എന്റെ മനസ്സിൽ കയറിക്കൂടാൻ കുറഞ്ഞ സമയമേ എടുത്തോള്ളൂ. പത്താം തരം കഴിഞ്ഞു കിട്ടട്ടെയെന്നായി ഞാൻ, എന്നിട്ടും എനിക്ക് യമൻ കാണാനൊത്തില്ല. വലിയുപ്പയാണ് (കാന്തപുരം ഉസ്താദ്) പാഞ്ഞത് പ്ലസ്‌ടു കഴിഞ്ഞാകാമെന്ന്, അത്രയും നാൾ കുറച്ച് കിതാബും ഓതി.

ഞങ്ങൾ ദാറുൽ മുസ്ത്വഫയിലെത്തുമ്പോൾ മഗിബ് നിസ്കാരം തീരാറായിരുന്നു. പള്ളിയിലേക്കാണ് ആദ്യം ചെന്നത്. ഞങ്ങളെപ്പോലെ വൈകിയെത്തിയവർ സംഘടിത നിസ്കാരത്തിൽ ചേരാൻ തിടുക്കം കൂട്ടുന്നത് കാണാമായിരുന്നു. ഞാനും അവരോടൊപ്പം ചേർന്നു. യമനിലെ നാമ്പുകാലം പൊടുന്നനെ പൊട്ടിവീഴുന്നതല്ല. റജബ് മുതൽ തുടങ്ങുന്ന പ്രാർത്ഥനകൾക്കു പുറമെ ആളുകൾ കൂടുന്നിടത്തൊക്കെ റമളാനെ കുറിച്ചുള്ള പാട്ടുകളും ഉപദേശങ്ങളും കേൾക്കും. യമനികൾ പുണ്യങ്ങളുടെ പൂക്കാലത്തെ അക്ഷമരായി കാത്തിരിക്കും. മൂന്ന് മാസം തുടർച്ചയായി നോമ്പെടുക്കുന്നവരേറെയുണ്ട്. റമളാനിലെ പ്രത്യേക പ്രാർത്ഥനകളും ദിനേനയുളളി മറ്റു ദിക്റുകളുമൊക്കെ ഉൾക്കൊള്ളിച്ച് ചെറുപുസ്തകങ്ങൾ പുറത്തിറക്കും, റമളാൻ തുടക്കവും ഒടുക്കവും യമനികൾക്ക് അനർഘമായ സന്ദർഭമാണ്. പരിശുദ്ധ റമളാനിലെ ഏറ്റവും പുണ്യമുള്ള ഈ രണ്ട് മുഹൂർത്തങ്ങൾ നമുക്ക് അങ്ങാടി നേരെങ്ങളാണ്.

യമനിൽ നോമ്പുകാലത്ത് പകൽ നല്ല ചൂടനുഭവപ്പെടുക സാധാരണയാണ്. ഇവിടത്തുകാരുടെ ജീവിതകം തന്നെ ആകെ വ്യത്യാസപ്പെടുകയും ചെയ്യും. ജോലി രാതിയിലാകും, കർഷകർ പകൽ പണി സമയം കുറക്കും. ഉച്ചവരെ വിശ്രമമാണ്. രാത്രി വൈകും വരെ ആരാധനകളിൽ മുഴുകുന്നവരാകും അധികമാളുകളും. റമളാനിലെ രാത്രി നിസ്കാരങ്ങൾ യമനികൾക്ക് വല്ലാത്ത ആവേശമാണ്. ഓരോ പളളികളിലും വ്യത്യസ്തത സമയങ്ങളിലാകും തറാവീഹ്. ഒരു സ്ഥലത്തേത് കഴിഞ്ഞാൽ മറ്റൊരിടത്ത്, അങ്ങനെ അഞ്ച് തറാവീഹാറുകളിൽ പങ്കെടുത്ത് സായൂജ്യരാവുന്ന ആളുകൾ പോലുമുണ്ട്. തരീമിലെ ആദ്യ ദർസായ രിബാതു തരീമിലെ പ്രധാന മുദരിസായിരുന്ന ശാതീരി കുടുംബത്തിലെ ഒരു പ്രമുഖ ആലിം ഇങ്ങനെ രാത്രിയിൽ അഞ്ച് തവണ തറാവീഹ് നിസ്കരിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. തറാവീഹുകൾക്ക് ശേഷം മൗലിദ് പാരായണങ്ങളുണ്ടാവും. ചീരണിയായി കഹ്‌വയും പച്ചവെള്ളവും മാത്രമാണുണ്ടാവുക. എന്നിട്ടും ആളുകൾ തടിച്ചുകൂടും, മൗലിദുകൾ തീർന്നാൽ വിത്രിയ, കാഫിയ, ഫസാസിയ തുടങ്ങിയ കാവ്യങ്ങൾ ചൊല്ലി ധന്യരായിട്ടാണ് എല്ലാവരും പളളിവിടുക.

ദാറുൽ മുസ്ത്വഫയി ലെ റമളാൻ കാലം നല്ല ചിട്ടകളുടെതാണ്. അതുകൊണ്ടുതന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി റമളാനിലെ പത്തും ഇരുപതും ദിവസമൊക്കെ ഇവിടെ ചിലവഴിക്കാൻ വരുന്നവരേറെയാണ്. ആത്മീയാനന്ദത്തിന്റെ ഒരു നോമ്പുകാലം നമ്മുടെ കണക്കു പുസ്തകത്തിലെഴുതിച്ചേ ർക്കാമല്ലോ. അനക്കവും അടക്കം ആരാധനയാകുന്ന ഭക്തി നിർഭരമായ അന്തരീക്ഷമാണിവിടെ തളം കെട്ടിക്കാണുക.

മഅ്‌രിബിന് ഒരു ഇരുപത് മിനുട്ട് മുമ്പ് എല്ലാവരും ദാറുൽ മുസ്ത്വഫയുടെ മുറ്റത്ത് ചേരും. അവിടെയാണ് നോമ്പുതുറ ഏർപ്പാടുകൾ, അനവധി ആളുകളുണ്ടാവും. മൂതഅല്ലിമുകളും നാട്ടുകാരും ദൗറക്കെത്തിയവരുമൊക്കെ അവിടെ ഒരുമിച്ചുകൂടി വിർദുല്ലത്തീഫ് ചൊല്ലും, വിവിധ ഇനം കാരക്കളുണ്ടാകും മുന്നിൽ. ഒന്നെടുത്ത് സുന്നത്തുകൾ പാലിച്ച് നോമ്പുതുറന്നാലുടനെ ഒരാളുച്ചത്തിൽ ഒരു പ്രാർത്ഥന ചൊല്ലും. എല്ലാവരും അതേറ്റു ചൊല്ലം, പിന്നെയാണ് തുറ പൂർത്തിയാക്കുക. സമൂസ പോലെയുള്ള ലഘുവായ എന്തെങ്കിലുമേ ഉണ്ടാകൂ. പിന്നെ നിസ്കാരത്തിനുള തയ്യാറെടുപ്പുകളാണ്. അതിനുമുമ്പ് ഹബീബ് ഉമറിന്റെ പാത്രത്തിനുവേണ്ടി ആളുകൾ തിക്കിത്തിരക്കും. വിദേശ അതിഥികൾക്കും ദൗറക്കെത്തിയവർക്കുമൊപ്പം നാമ്പുതുറക്കുന്ന ഹബീബിന്റെ പാത്രത്തിലെ ബറകത്തിനുവേണ്ടിയുള്ള ഈ തിരക്ക് ഇവിടുത്തെ നോമ്പ് തുറ കാഴ്ചകളുടെ ഒരു പ്രധാന ഇനം പോലെയാണ്. ഒരാൾ അത് കൈവശപ്പെടുത്തിയാൽ അടുത്ത ആൾക്കുകൂടി തീർച്ചയായും അത് ഉറപ്പുവരുത്തും . അങ്ങനെ ഒരു പത്താളെങ്കിലും ഒരു മുറുക്ക് വെള്ളമോ കാരക്കയാ രൂചിക്കും. തനിക്കുള്ളതെന്തും കൂട്ടുകാരനും കൂടിയുള്ളതാണെന്ന് ഈ ബോധം എത്ര സുന്ദരമായാണ് വിശ്വാസികൾക്കിടയിൽ പച്ചപിടിച്ചുനിൽക്കുന്നത്.

നിസ്കാരത്തിന് തയ്യാറാകാനുള്ള അറിയിപ്പായി ഒരാൾ സുബ്ഹാനല്ലാഹ് എന്ന് നീട്ടിവിളിക്കും, ഇഖാമത്തുകൂടിയാകുമ്പോൾ ഹബീബ് ഉമർ മിഹ്റാബിലേക്ക് കയറിവരും. സാധാരണയിൽ വീട്ടിലുള്ള ഹബീബിനെ നിസ്കാരത്തിന് തയാറായിട്ടുണ്ട്. എന്നറിയിക്കാനുള്ള മാർഗമിതാണ്. അതു കേൾക്കുമ്പോൾ ഫബീബ് ഉർ വീട്ടിൽ നിന്നിറങ്ങിവരും, പളളിവാതിൽക്കലെത്തിയാൽ ഇഖാമത്തിനുള്ള അറിയിപ്പുണ്ടാകും. ഇതാണ് രീതി. ഹബീബ് ഉമറിന്റെ പിറകിൽ നിന്ന് നിസ്കരിക്കാനാവുന്നത് വളരെ വലിയ ഒരു ഭാഗ്യമാണ്. തക്ബീറുകൾക്ക് എന്തെന്നില്ലാത്ത കനമാണ്. ഹബീബ് ഉമർ ഖുർആൻ ഓതുമ്പോൾ അർതഥം ശരിക്കും മനസ്സിലായിട്ടില്ലാത്തവർക്കു പോലും കരച്ചിൽ വരും. അത്രക്ക് അഗാധ സ്പർശിയാണ് ആ ഭക്തി ജീവിതം. ഹബീബ് ഉമറിന്റെ പ്രസംഗങ്ങൾക്കും അങ്ങനെയൊരു സ്വഭാവമുണ്ട്, ശ്രോതാവിന്റെ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിവുണ്ട്.

ആദ്യമായി തരീമിലേക്ക് വരുന്ന വേളയില്‍ കാറിലിരുന്ന് ഹബീബ് ഉമറിന്റെ ശബ്ദം കേട്ട സംഭവം പറഞ്ഞില്ലേ? അന്ന് തങ്ങള്‍ നിസ്‌കാരത്തെക്കുറിച്ചും ഓരോ നിസ്‌കാരത്തിനും നില്‍ക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ചുമൊക്കെയാണ് ഉപദേശിച്ചത്. മനസ്സില്‍ ഭക്തിനിറക്കുന്ന വാക്കും ശബ്ദവും. മാനസാന്തരത്തിന്റെ ചില രംഗങ്ങള്‍ ഹബീബിന്റെ സദസ്സില്‍ ഉണ്ടാവാറുണ്ടെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. മഅ്‌രിബ് നിസ്‌കാരം കഴിഞ്ഞ ഉടന്‍ സുന്നത്തും തസ്ബീഹ് നിസ്‌കാരവും അവ്വാബീന്‍ നിസ്‌കാരവുമെല്ലാമായി ഒരു നോമ്പ് രാത്രിയെ കൂടി ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പ് ആരംഭിക്കുകയായി. പിന്നെ വിശാലമായ ഭക്ഷണമാണ്.

കാര്യമായും മന്തിയാണ് വിഭവം. ആട്, കോഴി, മീന്‍ ഇങ്ങനെയെന്തെങ്കിലും മന്തി ഐറ്റം ഉണ്ടായിരിക്കും. ദാറുല്‍ മുസ്ത്വഫയില്‍ അഞ്ചാളുകള്‍ക്ക് ഒരു തളികയിലാണ് ഭക്ഷണം. കൂടുതല്‍ കൈകള്‍ വന്നും പോയുമിരിക്കുന്ന ഭക്ഷണത്തില്‍ ബറകത് ഏറെയാണെന്ന് നബിവചനം. മുന്തിരിയോ ഓരോ വീതം ഓറഞ്ചോ ആപ്പിളോ കൂടിയുണ്ടാകും.

വീടുകളിലും നോമ്പുതുറ സദസുകളുണ്ടാവും. മൗലിദ് പാരായണവും ദിക്‌റുകളും മറ്റു പാട്ടുകളുമൊക്കെയായി നല്ലൊരന്തരീക്ഷമായിരിക്കും അത്തരം വേദികളില്‍. മുതഅല്ലിമുകളെ ക്ഷണിക്കുക പതിവാണ്. അശാഅ് കഴിക്കാന്‍ വരണമെന്ന് ക്ഷണിച്ചാല്‍ നോമ്പുതുറയും ശേഷമുള്ള ഭക്ഷണവുമൊക്കെയാണ് സല്‍ക്കാരത്തിനൊരുക്കുക. അങ്ങനെ നീട്ടി നടത്താനാവാത്തവര്‍ തുറക്കാന്‍ മാത്രമായി വിളിക്കും. അവിടെയും ആളുകള്‍ പോകും. പരിപാടികളൊക്കെ പെരുന്നാള്‍ പോലെ തന്നെ നടത്തും. നോമ്പുകാലം തരീമുകാര്‍ക്ക് പെരുന്നാള്‍ ദിനങ്ങളാണെന്ന് അവര്‍ പറയുന്നത് കേള്‍ക്കാം. തെറ്റ് ചെയ്യാത്ത ദിവസങ്ങളെല്ലാം പെരുന്നാള്‍ ദിനങ്ങളാണെന്ന അലി(റ)ന്റെ വാക്കാണ് അവലംബം.

യമനില്‍ പണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഒരുപോലെ നോമ്പുതുറ സദസ്സുകള്‍ സംഘടിപ്പിക്കാം. മൗലിദ് നടത്താം. ചെലവുകള്‍ ലളിതമാണല്ലോ. മൗലിദ് സദസ്സുകളില്‍ കഹ്‌വയും പച്ചവെള്ളവും മാത്രമാണ് ചീരണിയായുണ്ടാവുക. വലിയ സമ്പന്നരായ തങ്ങന്മാരുടെ വീട്ടില്‍പോലും ഇങ്ങനെത്തന്നെയായിരിക്കും. ഒരിക്കല്‍ ഞാനതേപറ്റി ചോദിച്ചപ്പോഴാണ് അതിന്റെ പിന്നിലെ തന്ത്രം മനസ്സിലായത്. സുഭിക്ഷമായ ഭക്ഷണങ്ങള്‍ നിരത്തി കെങ്കേമമായി മൗലിദുകള്‍ നടത്താന്‍ തുടങ്ങിയാല്‍ പിന്നെ പാവങ്ങള്‍ക്ക് അത്തരമൊരു സദസ്സ് അചിന്ത്യമായി വരും. അങ്ങനെ വന്നാല്‍ മൗലിദ് സദസ്സുകള്‍ കുറഞ്ഞുതുടങ്ങും. എല്ലാവരും ലളിതമായി നടത്തുകയാണെങ്കില്‍ എല്ലാവര്‍ക്കും സദസ്സുകളൊരുക്കുകയും ചെയ്യാം.

തളികയില്‍ കൊണ്ടുവരുന്ന ഭക്ഷണം കൂട്ടത്തില്‍ വയസ്സുകൊണ്ട് മുതിര്‍ന്ന ആള്‍ ഉദ്ഘാടനം ചെയ്യും. അത്തരം കുറെ നല്ല മര്യാദകളുടെ നാടാണ് യമന്‍. ഓരോരുത്തരും വിനയം കൊണ്ട് മറ്റെയാളെ തളിക ഉദ്ഘാടനം ചെയ്യാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരിക്കും. ഒടുവില്‍ വയസ്സുപറയിപ്പിക്കുന്ന സന്ദര്‍ഭം വരെയുണ്ടാകും. തര്‍ക്കം നീണ്ടാല്‍ കൂട്ടത്തില്‍ പണ്ഡിതനോ തങ്ങളോ ആയിരിക്കും തളിക ഉദ്ഘാടനം ചെയ്യുക.

അശാഅ്-രാത്രിഭക്ഷണം കഴിഞ്ഞാല്‍ അരമണിക്കൂറോളം വിശ്രമമാണ്. പിന്നെ പള്ളിയില്‍ ഹദ്ദാദ് റാതീബ് തുടങ്ങും. കൂടെ റാതീബു അത്വാസും ചൊല്ലും. 8.30ന് ദാറുല്‍മുസ്ത്വഫയിലെ തറാവീഹ്. സമയമായാല്‍ സുബ്ഹാനല്ലാഹ് വിളിയുണ്ടാകും. നേരത്തെ തന്നെ ഉറപ്പിച്ചുവെച്ച സ്ഥലങ്ങളില്‍ചെന്ന് ആളുകള്‍ സ്വഫ് കെട്ടും. മുന്‍നിര സ്വഫുകളില്‍ ഇങ്ങനെ നേരത്തെ സ്ഥലം പിടിക്കാന്‍ കൊണ്ടുവന്നുവെക്കുന്ന ഷാളുകള്‍ നല്ല കാഴ്ചയാണ്. പല വര്‍ണങ്ങളിലും ഡിസൈനിലുമുള്ള ഷാളുകള്‍ ഒരു പ്രത്യേക അലങ്കാരം പോലെ തോന്നിക്കും. ചെറുപ്പക്കാരുടെ ആവേശം ശ്രദ്ധേയമാണ്. രാത്രി നിസ്‌കാരങ്ങള്‍ക്കും മറ്റു പ്രാര്‍ത്ഥനാ പരിപാടികള്‍ക്കും പ്രായം ചെന്നവരെക്കാള്‍ ഉന്മേഷം അവര്‍ക്കാണ്.


തുടർന്ന് വായിക്കുക: റമളാൻ എന്ന സമ്പൂർണ്ണ ആത്മീയ അനുഭവം
Featured Image :Mona Mok
കടപ്പാട്: ജാമിഅ നുസ്രത്ത് പ്രസിദ്ധീകരിച്ച ‘നവയ്‌തു; ദേശങ്ങളുടെ നോമ്പെഴുത്ത്’

Comments are closed.