അനശ്വരപ്രകാശം
അതിരില്ലാത്ത
ആരംഭമില്ലാത്ത
ഇവിടെയും അവിടെയും എവിടെയും
എന്നും
എന്നും
നിലനില്ക്കുന്ന
നിത്യചൈതന്യമായി
കാരുണ്യനിർഭരവും
അമ്പരപ്പിക്കുന്ന
അതിശയങ്ങളുടെ എല്ലാം
അമ്പരപ്പുമായി അത്ഭുതങ്ങളുടെ എല്ലാം
വൻ അത്ഭുതമായി
അനാദിയായ
മഹാവികസ്വര വികസ്വര
ശൂന്യതയിലെ
നിത്യ
സനാതന
ചൈതന്യമായി
അങ്ങിനെയങ്ങിനെ
അങ്ങിനെ
ഒരിക്കലും ഉണ്ടായിട്ടില്ലാത്ത
ഒരിക്കലും ഒരിക്കലും
ഉണ്ടാവുകയില്ലാത്ത
സമയ
കാലങ്ങളുടെ
നിതാന്തശാന്തതയിലെ
അഭംഗുരം
നിലനില്പായി
പിറവികൊള്ളുകില്ലാത്ത
എക്കാലവുമെന്നപോലെ
അദ്യന്തഹീനമായി
കറുകറുത്ത
അജ്ഞാതഭീകര അതിശയമോഹന
ഘോരഘോരമായ ഇരുളായി
ചൈതന്യനിർഭരമായ
ഒരേഒരു
നിശ്ശബ
മഹാരാത്രിയായി
അനാദിയായി
അവസാനമില്ലാത്തതായി
അങ്ങിനെയങ്ങിനെ
അങ്ങിനെ
പിറവി കൊള്ളുകില്ലാത്ത
അർത്ഥരഹിതമായ സമയകാലമെന്നപോലെ
വിസ്മയങ്ങളുടെയെല്ലാം വിസ്മയമായി
എന്നുമെന്നും ഉണ്ടായിരുന്ന
എന്നുമെന്നും നിലനില്ക്കുന്ന
ചൈതന്യവത്തായ ഇരുളിന്റെ
ശാന്തമോഹനമായ
ഘോരഘോരനിശ്ശബ്ദതയുടെ
ശാശ്വതാസ്തിക്യത്തിൽനിന്ന്
ഇല്ലാത്ത
ഉണ്ടാവുകയില്ലാത്ത
മഹാമഹാകാലത്തിലായി
കാരുണ്യാതിശയമായ
അനുഗ്രഹാശിസ്സുകളായി
ഉണ്ടാവട്ടേ
എന്ന ഒരേ ഒരു ആജ്ഞയിലായി
നിശ്ശബ്ദദാനിശ്ശബ്ദവിഭ്രമമായി
ഗംഭീരഗംഭീരനിശ്ശബ്ദമുഴക്കത്തോടെ
വെറും നിമിഷങ്ങളിലായി
യുഗയുഗാന്തരങ്ങളിലായി
മന്വന്തരങ്ങളിലായി
മഹാമഹാകാലദൈർഘ്യങ്ങളിലായി
അനശ്വരഗാനമായി
മന്ദഹാസമായി
പൊട്ടിപ്പൊട്ടി
വിടർന്നുവിടർന്നു
ചൂടായി
തീയായി
വെളിച്ചമായി
നൂറുനൂറായിരമായി
കോടി, അനന്തകോടിയായി
ചെറുതും വലുതുമായി
എണ്ണമില്ലാത്ത
പ്രകാശഗോളങ്ങളും
എല്ലാം ഉൾക്കൊണ്ട
ഇരുണ്ട, കട്ടികൂടിയ
ഗ്രഹസമൂഹങ്ങളും
ഉന്നത, ഉന്നത
പർവ്വതനിരകളും
കുന്നും മലകളും
കുണ്ടും കുഴികളും
ഗുഹകളും മരുഭൂമികളും
തെളിനീരരുവികളും
നദികളും
അഗാധവിശാലസാഗരങ്ങളും
ജലരാശികളിൽനിന്ന്
ജീവരാശികളിൽ നിന്ന്
ജീവന്റെ പ്രതിഭാസങ്ങളും
പുൽപ്പടർപ്പുകളും
മൈതാനങ്ങളും
ചെടികളും വൃക്ഷങ്ങളും
മാധുര്യമേറിയ
പഴങ്ങളും
പൂക്കളും
കിഴങ്ങുകളും
ധാന്യങ്ങളും
പക്ഷികളും
മ്യഗങ്ങളും
ഇഴജന്തുക്കളും
ജലജീവികളും
മനുഷ്യരും
കാണാവുന്നവയും
കാണാനാവാത്തവയുമായ
വിചിത്രവികൃതഭീകരസുന്ദര
ചരാചരങ്ങളിലായി
വിചാരവികാരങ്ങളുള്ളവയും
ഇല്ലാത്തവയുമായ
ജീവന്റെ
ലക്ഷം ലക്ഷം
കോടിക്കോടി
വൈചിത്ര്യപ്രതിഭാസങ്ങളുടെ
സുഖദുഃഖങ്ങളും
വേദനയും ആനന്ദവും
വ്യാധികളും ഔഷധങ്ങളും
മോഹിപ്പിക്കുന്നവയും
ഭയത്താൽ കിടിലം കൊള്ളിക്കുന്നവയും
മോഹാലസ്യപ്പെടുത്തുന്നവയും
അത്ഭുതസ്തബ്ധരാക്കുന്നവയും
സൗന്ദര്യവൈരൂപ്യങ്ങളുമായി
നിറങ്ങളും ഭാവങ്ങളുമായി
മധുരശബ്ദവും ഘോരഗർജനങ്ങളും
ദാഹമോഹാദികളും
കിനാവുകളും സങ്കല്പങ്ങളും
ബുദ്ധിയും ബുദ്ധിഹീനതയും
സൃഷ്ടിക്കാനും സംഹരിക്കാനുമുള്ള കഴിവും
നന്മതിന്മകളെപ്പറ്റിയുള്ള ബോധവും
യുക്തിയും യുക്തിരാഹിത്യവും
സർവർക്കും സർവത്തിനും
സുഖജീവിതത്തിനുള്ള വകയും
കുറച്ച് കാലത്തേക്ക്
അഹങ്കാരത്തോടെ കഴിയാനുള്ള
സ്വാതന്ത്ര്യവും
ഉണർവും ഉറക്കവും
ജനനവും മരണവും
എത്തും പിടിയുമില്ലാത്ത
ദൃശ്യങ്ങളും അദൃശ്യങ്ങളുമായി
രാപകലുകളിലൂടെ
ചൂടിലും തണുപ്പിലുമായി
കൊടുങ്കാറ്റുകളിലും
പേമാരികളിലും
ഉള്ളം നടുക്കുന്ന ഘോരമായ ഇടികുടുക്കത്തിലൂടെ
കത്തിനശിക്കുന്ന ഇടിമിന്നലിലൂടെ
സുഖസാന്ദ്രമായ കുളിർതെന്നലിലൂടെ
ചന്ദ്രികാചർച്ചിതങ്ങളായ
ശാന്തമോഹനരാവുകളും
ഉദയാസ്തമയങ്ങളും
അനന്തമായ
അത്ഭുതകരമായ
ആകാശവും
സൂര്യനും ചന്ദ്രനും
എണ്ണമില്ലാത്ത നക്ഷത്രവ്യൂഹങ്ങളും
ഘോരഘോരാകൃതിപൂണ്ട
ബ്രഹ്മാണ്ഡ ബ്രഹ്മാണ്ഡസൂര്യകോടികളും
ക്ഷീരപഥങ്ങൾ
സൗരയൂഥങ്ങൾ
ഇരുളിന്റെ ഭീകരരൂപികളായ
അത്ഭുതഭീകരഗഹ്വരങ്ങൾ
അണ്ഡകടാഹങ്ങൾ
പ്രപഞ്ചങ്ങൾ
മഹാപ്രപഞ്ചങ്ങൾ
എല്ലാം എല്ലാം
അപാരമായ
മഹാമഹാബുദ്ധിവൈഭവത്തോടെ
നിയന്ത്രിച്ച്
നിരതിശയമായ
അലംഘനീയ നിയമത്തിൻകീഴിൽ
കളിതമാശയായി
വെറുംവെറും ലീലയായി
മഹാമഹാഗൗരവമായി
അത്യന്തസൂക്ഷ്മതയോടെ
നാളിതുവരെ
നിലനിർത്തിക്കൊണ്ട്
ഇതാകുന്നു പേടിപ്പെടുത്തുന്ന
ചൈതന്യവത്തായ ആദിരാത്രി-
പ്രകാശഗോളങ്ങളുടേയും
ഗ്രഹസഞ്ചയങ്ങളുടേയും
സൃഷ്ടിക്കുമുമ്പുള്ള
ആദ്യന്തഹീനമായ
കറുകറുത്ത
അത്ഭുതഭീകരമോഹന
ഘോരഘോരമായ ഇരുൾ
നിത്യവും നിത്യവും
വന്നുപോയിക്കൊണ്ടിരിക്കുന്ന
നിത്യവും നിത്യവും
ഓർക്കുക-എന്ന് പേടിപ്പെടുത്തുന്ന
ഓർമ്മപുതുക്കിക്കൊണ്ടിരിക്കുന്ന
ആദിപുരാതന
പുരാതന അത്ഭുതരാത്രിയിലെ
ചൈതന്യവത്തായ
നിത്യപ്രകാശമായി
ഇരുളിന്റേയും
വെളിച്ചത്തിന്റേയും
തുടക്കവും ഒടുക്കവുമില്ലാത്ത
ഈ
നിത്യചൈതന്യ
പ്രകാശമാകുന്നു
അല്ലാഹു നൂറുസ്സമാവാത്തിവൊൽ അർളി:
അനന്തമനന്തകോടി
പ്രകാശവർഷങ്ങൾക്കപ്പുറത്തും
എങ്ങുമെങ്ങുമുള്ള
എണ്ണമില്ലാത്ത
അനന്തമനന്തങ്ങളായ
ആകാശമണ്ഡലങ്ങളുടേയും
ഭൂഗോളംപോലുള്ളതും
ഭൂഗോളത്തേക്കാൾ മഹത്തരങ്ങളും
മനുഷ്യരേക്കാൾ
ബുദ്ധിയും
ശക്തിയും
സൗന്ദര്യവുമുള്ള
ജീവരാശികൾ വസിക്കുന്ന
ഗ്രഹസമൂഹങ്ങളുടേയും
വിസ്മയങ്ങളുടെ എല്ലാ വിസ്മയങ്ങളുമായ
അദ്യശ്യ
വികസ്വര
വിശാലമഹാമഹാവിശാല
അത്ഭുതഭീകരസുന്ദര
പ്രപഞ്ചങ്ങളുടെ
ചൈതന്യവും
വെളിച്ചവുമാകുന്നു.
അല്ലാഹു-കരുണാമയനായ സർവ്വേശൻ
അല്ലാഹുനൂറുസ്സമാവാത്തിലാൽ അർളി:
മംഗളം ശുഭം!
Featured Image: Thomas Kinto
Comments are closed.