വേര്
അതിര്‍ത്തികളുണ്ടാക്കി
നിങ്ങള്‍ മുറിച്ചുമാറ്റിയത്.
പേര്
കാണാതായ കടലാസുകളോടൊപ്പം
നഷ്ടപ്പെട്ടുപോയത്.
മേല്‍വിലാസം
മേല്‍ക്കൂരയില്ലാത്ത
ഒരു ഒറ്റമുറിവീട്.
പാസ്പോര്‍ട്ട്
ശൂന്യതകള്‍ മാത്രം
എഴുതിച്ചേര്‍ത്ത സ്വപ്നം.
കുടുംബം
അതിര്‍ത്തികടന്നൊഴുകുന്ന
രക്തക്കുഴലുകള്‍
മണ്ണ്
വേലികെട്ടി നിങ്ങള്‍ പങ്കിട്ട
എന്‍റെ ഹൃദയം
രാഷ്ട്രം
എല്ലാ അപേക്ഷകളിലും
തുറിച്ചുനോക്കുന്ന ചോദ്യം.
Featured Image: Radek Homola
Comments are closed.