84 ലക്ഷം കുട്ടികൾ (80 ശതമാനം സിറിയയിലെ കുട്ടികളും) സിറിയയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ കെടുതികൾ നേരിട്ട് അനുഭവിക്കുന്നവരാണ്. 60 ലക്ഷം കുട്ടികൾക്ക് അവരുടെ വീട് നഷ്ടപ്പെട്ടു. സിറിയയിലെ യുദ്ധത്തിൽ അനാഥരാവുന്ന ലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ കഥയാണ് ദ ബോക്സ് എന്ന ആനിമേറ്റഡ് ഷോർട്ട് ഫിലിം പറയുന്നത്. ലണ്ടൻ ആർട്സ് യുണിവെഴ്സിറ്റിയിൽ ഗ്രാജുവേഷൻ പ്രൊജക്റ്റിന്റെ ഭാഗമായി നിർമ്മിക്കപ്പെട്ട ദ ബോക്സ് ഇതിനോടകം 52 രാജ്യങ്ങളിലായി 225 ഫിലിം ഫെസ്റ്റുകളിൽ അവതരിപ്പിക്കപ്പെടുകയും 41 അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തു. 2018 ആഗസ്ററ് 16നാണ് ബോക്സ് യൂടൂബിൽ റിലീസ് ചെയ്തത്.
ദ ബോക്സിന്റെ രചനയും സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച്ത് ലണ്ടൻ ബേസ്ഡ് ആർട്ടിസ്റ്റായ മെർവെയാണ്. 2D ആനിമേറ്ററും, ചിത്രകാരിയും മാത്തമാറ്റിയ്ഷ്യനും ആയ മെർവെ ലണ്ടൻ യൂണിവേഴ്‌സിറ്റി ഓഫ് ആർട്സിൽ നിന്നാണ് എം എ പൂർത്തിയാക്കിയത്.
Comments are closed.