സിറിയയുടെ ദുരിതപൂർണ്ണമായ വർത്തമാനത്തെ ചിത്രീകരിക്കുകയാണ് ഇമ്രാനൊവ് എന്ന സിറിയൻ കലാകാരൻ. രക്തക്കളങ്ങളും കബന്ധങ്ങളും മാത്രം ബാക്കിയാക്കി സംസ്കാരങ്ങളെയും ജീവിതങ്ങളെയും തുടച്ചുനീക്കി മുന്നേറുകയാണ് അവസാനമില്ലാത്ത സിറിയൻ യുദ്ധം. ജിയോപൊളിറ്റിക്കൽ ആധിപത്യവും, വിഭവങ്ങളുടെ മേലുള്ള അധികാരവും മാത്രം മുൻഗണന നൽകപ്പെടുന്ന ആഗോള രാഷ്ട്രീയ പരിസരങ്ങളിൽ ഇനിയെത്ര അയ്‌ലാൻ കുർദിമാർ മരണത്തിന്റെ തീരത്ത് അടിഞ്ഞെത്തിയാലാണ് ഈ യുദ്ധങ്ങൾക്കൊരു അവസാനമുണ്ടാവുക











IMRANOVI
ഡമാസ്കസിൽ ജനിക്കുകയും വളർന്ന ഇമ്രാനൊവി (യഥാർത്ഥ നാമമല്ല) രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട കലാപങ്ങളെത്തുടർന്ന് പാലായനം ചെയ്യുകയായിരുന്നു. സിറിയൻ സർവ്വകലാശാലയിൽ ഇംഗ്‌ളീഷ് സാഹിത്യം പഠിക്കുന്ന സമയത്താണ് ഇമ്രാനൊവി തന്റെ കലാപരമായ കഴിവുകൾ തിരിച്ചറിയുന്നത്. സിറിയൻ യുദ്ധത്തിനെതിരെ കലയിലൂടെ ശക്തമായ പ്രതികരണം അഴിച്ചുവിടുകയാണ് ഇമ്രാനൊവിന്റെ സൃഷ്ടികൾ
Comments are closed.