ആഫ്രിക്കൻ അടിമകളുടെ യൂറോപ്പിലേക്കുള്ള യാത്രകളെക്കുറിച്ച് ഒരു ആമുഖം ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല. ഇത്തരം യാത്രകളെക്കുറിച്ചുള്ള വിശദമായ പഠനങ്ങൾ ഇന്ന് ലഭ്യമാണ്. എന്നാൽ അടിമകളെ വഹിച്ചുള്ള സഞ്ചാരങ്ങൾ യൂറോപ്പിനെ ലക്ഷ്യമാക്കി മാത്രമായിരുന്നില്ല. ഇന്ത്യൻ സമുദ്രം വഴി കിഴക്ക് ലക്ഷ്യമക്കി നാല് മില്ല്യനോളം ആഫ്രിക്കൻ അടിമകളെ കയറ്റി കപ്പലുകൾ യാത്ര തിരിച്ചിരുന്നു. അതോടൊപ്പം ആഫ്രിക്കയിൽ നിന്നും ഏഷ്യയിലേക്ക്, പ്രത്യേകിച്ചും ഇന്ത്യ, പാക്കിസ്ഥാൻ മേഖലയിലേക്കുമുള്ള സ്വതന്ത്ര കുടിയേറ്റങ്ങളും നടന്നിരുന്നു.

അടിമ വ്യാപാരം നിരോധിച്ചതോടെ സ്വാതന്ത്ര്യം നേടിയവരും അത്തിന് മുൻപെ അടിമകളക്കപ്പെടാതെ തന്നെ ജീവിച്ചിരുന്നവരും പിന്നീട് സ്വന്തം നാടുകളിലേക്ക് മടങ്ങാതെ ഈ സ്ഥലങ്ങളിൽ തന്നെ സമുദായങ്ങൾ രൂപീകരിച്ച് ജീവിതം തുടരുകയും സൗത്തേഷ്യൻ സാംസ്കാരിക വൈവിധ്യത്തിൻ്റെ ഭാഗമായി മാറുകയും ചെയ്തു. പൊതുവെ ഹബ്ഷി എന്ന അറബി പദത്തിൽ അറിയപ്പെടുന്നവരാണെങ്കിലും പക്കിസ്ഥാനിൽ ശീദി എന്നും ഇന്ത്യയിൽ നിദ്ധികൾ എന്നും ശ്രീലങ്കയിൽ കാഫ്ഫിറുകൾ എന്നുമാണ് ഇവർ അറിയപ്പെടുന്നത്.

കൃത്യമായ കണക്കുകളുകൾ ഇല്ല എങ്കിലും പാക്കിസ്ഥാനിൽ 50000, ഇന്ത്യയിൽ 25000, ശ്രീലങ്കയിൽ ആയിരത്തിനടുത്തും ആഫ്രിക്കൻ വംശജർ ഉണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ത്യയിൽ സിദ്ധികൾ പലപ്പോഴും വളരെ ശകതമായ അധികാര സ്ഥാനങ്ങളിൽ എത്തിപ്പെട്ടതായി ചരിത്രത്തിൽ കാണാം. ബംഗാൾ മൂന്ന് വർഷത്തോളം ഭരിച്ചിരുന്നത് സിദ്ധികളായിരുന്നു. ആ രാജ കുടുംബത്തിൻ്റെ പിന്തുടർച്ചക്കാർ ഇന്നും ജീവിച്ചിരിപ്പുണ്ട്. ഇന്ത്യയിലെ സിദ്ധി സമുദായം പ്രധാനമായും കർണ്ണാടക ഗുജറാത്ത് ഭാഗങ്ങളിലാണ് ജീവിക്കുന്നത്. ഗുജറത്തിലെ സിദ്ധി സമുദായത്തിൽ ഭുരിപക്ഷവും മുസ്ലിംകളും കർണ്ണാടകയിൽ ക്രിസ്ത്യൻ, ഹിന്ദു വിശ്വസികളുമാണ്.

Sidi in India

ജാൻജീര നാവാബിന്റെ കൊട്ടാരത്തിൽ സൂക്ഷിച്ച പായക്കപ്പലിന്റെ മാതൃക. ഇത്തരം കപ്പലുകളിലായിരുന്നു മിഡിൽ ഈസ്റ്റിലേക്കും ഇന്ത്യയിലേക്കും അടിമകളെ കൊണ്ടു വന്നിരുന്നത്. ഇന്ത്യയിൽ ജീവിക്കുന്ന ഏറ്റവും ശക്തരായ സിദ്ധി രാജ കുടുംബങ്ങളിൽ ഒന്നാണ് ജാൻജീര.

Sidi in India

സിദ്ധി സൂഫി ബാവ ഗോറിന്റെ ഉറൂസിൽ പങ്കെടുക്കുന്നതിനായി ഒരുമിച്ച്‌ കൂടിയ പ്രദേശ വാസികൾ

Sidi in India

ഉറൂസിൽ നിന്നുള്ള ദൃശ്യം. ഉറൂസ് പരിപാടികൾ പുലരുന്നത് വരെ തുടരും

Sidi in India

ബാവ ഗോർ മഖാം സന്ദർശിക്കുന്നവർ

Sidi in India

Sidi in India

സിദ്ധികളും അല്ലാത്തവരുമായുള്ള കൂടിച്ചേരലുകൾ നടക്കുന്ന പ്രധാന ഇടമാണ് ഉറൂസ്. പ്രദേശത്തെ എല്ലാ സമുദായങ്ങളും ഒത്തു ചേർന്നാണ് ഉറൂസ് നടത്തുന്നത്ഗാഡ്‌ജറ ഗ്രാമത്തിലെ ക്രിസ്ത്യൻ ബോർഡിംഗ് സ്‌കൂളിൽ പഠിക്കുന്നവർ

Sidi in India

ഹിന്ദു സിദ്ധി വിവാഹം

Sidi in India

സ്വതന്ത്രദിന ആഘോഷ പരിപാടികളിൽ പങ്കെടുക്കുന്ന സിദ്ധി സംഗീത ഗ്രൂപ്പ്

Sidi in India

Sidi in India

ബോർഡിംഗ് സ്‌കൂളിൽ ബൈബിൾ വായിക്കുന്ന പ്രാകാശ് ക്രിസ്ത്യനും മോഹൻ സിദ്ധിയും

Sidi in India

ജാൻജീര ഗ്രാമം

LUKE DUGGLEBY

ഡോകളുമെന്ററി, പോർട്രൈറ് വർക്ക് എന്നിവയിൽ ശ്രദ്ധ കേന്ദ്രിയകരിക്കുന്ന ബാങ്കോക്ക് ബേസ്ഡ് ഫ്രീലാൻസ് ഫോട്ടോഗ്രാഫർ. ഏഷ്യയിലെ മനുഷ്യാവകാശം,സാംസ്കാരിക, പരിസ്ഥിതി എന്നിവയാണ് താല്പര്യമുള്ള വിശയങ്ങൾ. The New York Times, Al Jazeera, The Guardian, USAID, The Smithsonian Magazine and Protection International എന്നീ പ്രസിദ്ധീകരണങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. Pictures of the Year International, DAYS Japan, Environmental Photographer of the Year, International Photography Awards and the PDN Annual അവാർഡ്‌സ് എന്നീ അംഗീകാരങ്ങൾ ലഭിച്ചു.

Comments are closed.