Part 2

കുടിയേറ്റത്തെക്കുറിച്ച് എഴുതപ്പെട്ട കൃതികളിൽ സമാനതകളില്ലാത്തതാണ് ജോസഫ് കോൺറാഡിന്റെ Amy Foster എന്ന കഥ. പോളണ്ടിൽ നിന്നുള്ള ഒരു കുടിയേറ്റക്കാരുടെ കഥയാണത്. യൂറോപ്പിലെ ജീവിതം ദുസ്സഹമായപ്പോൾ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് കുടിയേറി. ഭാഷകൊണ്ടും, സംസ്കാരം കൊണ്ടും അദ്ദേഹം അവിടെ ഒറ്റപ്പെട്ടു, എന്നാൽ Amy ഫോസ്റ്റർ എന്ന യുവതി അദ്ദേഹവുമായി അടുക്കുകയും തുടർന്നവർ കല്യാണം കഴിക്കുകയും അവർക്ക് ഒരു കുഞ്ഞു പിറക്കുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന് ഒരു മാരക രോഗം പിടിപെട്ടപ്പോൾ പരിചരിക്കുന്നതിന് പകരം മക്കളെയും കൂട്ടി അവൾ സ്ഥലം വിടുന്നു. പിന്നീടുണ്ടായ ഏകാന്തതയും ഒറ്റപ്പെടലും അദ്ദേഹത്തിൻറെ മരണത്തെ കൂടുതൽ ഭീകരമാക്കി. അദ്ദേഹത്തിൻറെ അന്ത്യം കൂടുതൽ വൈകാരികമായിരുന്നു, ആർക്കും തന്നെ അദ്ദേഹത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. തങ്ങളുടെ വിധികളോടും പുതിയ പരിസരങ്ങളോടും പൊരുത്തപ്പെടാനുള്ള അഭയാർഥികളുടെ ശ്രമം അദ്ദേഹത്തിൻറെ കൃതികളിൽ കാണാം.

ഒരു സ്ഥലത്ത് ജനിക്കുകയും അവിടെത്തന്നെ ജീവിക്കുകയും അത് തങ്ങളുടെ ഇടമാണെന്ന തോന്നലുണ്ടാവുകയും എപ്പോഴും അതിനോട് ഒരു ആത്മബന്ധം ഉണ്ടാവുകയും ചെയ്യുന്നതിനേക്കാൾ ഒരു മനുഷ്യന് അത്യാവശ്യമായ മറ്റെന്താണുള്ളത്?? അതുകൊണ്ടാണ് അഭയാർഥികൾ സ്വന്തം ഇടത്തിൽ ജീവിക്കുന്നവരെ അസൂയയോടെയും വിദ്വേഷത്തോടെയും നോക്കികാണുന്നത്. സ്വന്തം ദേശത്തിനു പുറത്തുള്ള ഇടത്തിൽ ജീവിക്കുന്ന വരെയൊക്കെ പൊതുവിൽ കുടിയേറ്റക്കാർ എന്ന വിശേഷിപ്പിക്കാമെങ്കിലും, കുടിയേറ്റം, അഭയാർഥി, പ്രവാസി എന്നിവയ്ക്കിടയിൽ സൂക്ഷ്മമായ ചില വ്യത്യാസങ്ങളുണ്ട്. പ്രാകൃത ശിക്ഷാരീതിയിൽ നിന്നാണ് നാടുകടത്തൽ ഉടലെടുക്കുന്നത്. ഒരിക്കൽ നാടുകടത്തപ്പെട്ടാൽ പിന്നെ അവർ സമൂഹ ഭ്രഷ്ടൻ എന്ന് മുദ്രകുത്തപ്പെടുന്നു. അതിൻറെ അപമാനത്താൽ അവർ ദുരിതജീവിതം നയിക്കുന്നു. അഭയാർഥി എന്നത് ആധുനിക രാഷ്ട്രങ്ങളുടെ സൃഷ്ടിയാണ്. രാഷ്ട്രപരമായാണത്, അടിയന്തിരമായി ആഗോള രാഷ്ട്രങ്ങളുടെ സഹായം ആവശ്യമായിട്ടുള്ള പരിഭ്രാന്തരായ ഒരുപറ്റം നിഷ്കളങ്ക മനുഷ്യരെയാണ് അതു സൂചിപ്പിക്കുന്നത്. അഭയാർഥികൾ ഏകാന്തമായോ സമൂഹമായോ മറ്റൊരു ഇടത്തിലേക്ക് മാറി താമസിക്കാം, എന്നാൽ നാടുകടത്തൽ ഏകാന്തതയുടെയും നഷ്ടങ്ങളുടെയും തീവ്രമായ അനുഭവങ്ങൾ ആണ്.

വ്യക്തിപരമായ ആവശ്യങ്ങൾക്കു വേണ്ടിയോ, സമൂഹപരമായ ആവശ്യങ്ങൾക്കു വേണ്ടിയോ, സ്വമേധയാ മറ്റൊരു നാട്ടിൽ ജീവിക്കുന്നവരാണ് പ്രവാസികൾ. Heiminway യും Fitzgerald ഉം ഫ്രാൻസിലേക്ക് കുടിയേറാൻ നിർബന്ധിക്കപ്പെട്ടവർ ആയിരുന്നില്ല. ഒരുപക്ഷേ, പ്രവാസത്തിലും ഏകാന്തതയും അപരവൽക്കരണവും ഒക്കെ ഉണ്ടായേക്കാം എന്നാലും നാടുകടത്തൽ തീർക്കുന്ന ‘സമൂഹ ഭ്രഷ്ടൻ’ എന്ന മുദ്രക്ക് അവർ അടിമപ്പെടുന്നില്ല, കർക്കശമായ നിരോധനകളെയും അവർ അനുഭവിക്കുന്നില്ല. കുടിയേറ്റക്കാർ എന്നത് പുതിയൊരു രാഷ്ട്രത്തിലേക്ക് പലായനം ചെയ്യുന്ന ആരെപ്പറ്റിയും പറയാവുന്ന ഒന്നാണ്. കുടിയേറ്റത്തിൽ തൻറെ രാജ്യത്തെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഒരു വ്യക്തിക്ക് ഉണ്ട്. ഒരുതരത്തിൽ പറഞ്ഞാൽ കൊളോണിയൽ ഓഫീസർമാരും മിഷണറിമാരും ഒക്കെ കുടിയേറിപ്പാർത്തവരാണ്. എന്നാൽ അവരൊന്നും ശിക്ഷയുടെ ഭാഗമായിട്ടല്ല നാടുമാറിയത്.

നികത്താൻ കഴിയാത്ത ഒരു വലിയ നഷ്ടത്തെ തങ്ങളുടേതായ ഒരു പുതുലോകം സൃഷ്ടിച്ചുകൊണ്ട് പരിഹരിക്കാൻ ശ്രമിക്കുമ്പോഴേക്കും ഒരു അഭയാർഥിയുടെ ജീവിതത്തിൻ്റെ സിംഹഭാഗവും നഷ്ടപ്പെടുന്നു. അഭയാർഥികളിൽ ഭൂരിഭാഗവും രാഷ്ട്രീയപ്രവർത്തകരും, കായികതാരങ്ങളും, എഴുത്തുകാരും ആയിത്തീർന്നതിൽ വലിയ അത്ഭുതമൊന്നുമില്ല. കാരണം, സാമ്പത്തിക നിക്ഷേപം അല്പം പോലും ആവശ്യമില്ലാത്തതും കഴിവുകൾക്കും അഭിരുചികൾക്കും മാത്രം പ്രാധാന്യം നൽകുന്നതുമായ മേഖലകളാണവ.

സങ്കല്പങ്ങളുടെയും സ്വപ്നങ്ങളുടെയും മായാലോകത്ത് നിന്നും ഉണ്ടാകുന്ന ഒരു സാഹിത്യരൂപമാണ് നോവൽ എന്ന നിലക്ക് അതൊരു Transendental homelessness – ൻ്റെ രൂപമാണ് എന്നാണ് Theory of Nove l-ൽ George Lukacs – പറയുന്നത്. അതുകൊണ്ടാണ് എക്സ്ട്രാ ടെറിട്ടോറിയൽ ആയ സാഹിത്യങ്ങൾ ഇന്ന് അധികരിക്കുന്നത്. ക്ലാസിക്കൽ സാഹിത്യങ്ങൾ ഉത്ഭവിക്കുന്നത് വ്യവസ്ഥാപിതമായ ഒരു സംസ്കാരത്തിൽ നിന്നും ജീവിതവ്യവസ്ഥയിൽ നിന്നുമാണ്. അതുകൊണ്ടുതന്നെ അത് മറ്റൊരു ഭൂമികയെ കുറിച്ച് സംസാരിക്കുന്നില്ല, ഇതിൽ നിന്നും വിഭിന്നമാണ് യൂറോപ്യൻ സാഹിത്യങ്ങൾ.അത് കുടിയേറുന്നതും സഞ്ചരിക്കുന്നതും ആയ ഒരു സമൂഹത്തെയാണ് അവതരിപ്പിക്കുന്നത്. അതിലെ നായകന്മാരും നായികമാരും തങ്ങൾ പുറകിൽ ഉപേക്ഷിച്ച ലോകത്തിനോട് സമാനമായ മറ്റൊരു ഇടം നിർമിച്ചെടുക്കുന്നത് ആയി കാണാം.

അഭയാർഥികളായ എഴുത്തുകാരൊക്കെ ഒരു തരം അരോജകതയിലും നിരാശയിലും ആയിരിക്കും ജീവിക്കുന്നത്. അവരുടെ ഈയൊരു അരോചകത അവരുടെ പ്രധാന കൃതികളിൽ വരെ കടന്നുകൂടിയതായി കാണാം. ‘അഭയാർഥി’ എന്ന സ്വത്വത്തെ പലപ്പോഴും അഭയാർഥികൾ ചൂഷണം ചെയ്യുന്നുണ്ടെങ്കിൽ പോലും ഒരുതരത്തിലുള്ള അനാഥത്വം എപ്പോഴും അവർ അനുഭവിക്കുന്നുണ്ട്. സ്വദേശിയായിരിക്കുക എന്ന തങ്ങളുടെ അവകാശത്തെ ഉപേക്ഷിക്കാനുള്ള സ്വാതന്ത്ര്യത്തെ നേടിയെടുക്കാനുള്ള ആയുധം എന്ന നിലക്കും ചില സമയങ്ങളിൽ അവർ അഭയാർഥിത്വത്തെ മുറുകെപ്പിടിക്കുന്നു. തന്നിഷ്ടം, അതിശയോക്തി, അതിവർണ്ണന എന്നിവയാണ് ഒരു അഭയാർഥി യുടെ പ്രധാന സവിശേഷതകൾ. തങ്ങളുടെ ആവശ്യങ്ങളെയും ലക്ഷ്യങ്ങളെയും നേടാനുള്ള അവരുടെ മാർഗ്ഗം കൂടിയാണത്.

ഇങ്ങനെയൊക്കെ ദുരിതങ്ങളും കഷ്ടതകളും അനുഭവിക്കുന്നുണ്ടെങ്കിലും ചിലർ കുടിയേറ്റത്തെ സ്വമേധയാ തിരഞ്ഞെടുക്കുന്നു. തൻറെ എഴുത്തിന് ശക്തി പകരാനായിരുന്നു Jame Joyce കുടിയേറ്റത്തെ തിരഞ്ഞെടുത്തത്. തൻറെ സ്വദേശത്തോടുള്ള ശക്തമായ എതിർപ്പ് നിലനിർത്താൻ വേണ്ടി എപ്പോഴും Ireland മായി കലഹിക്കുകയും അതിനെ സജീവമായി നിലനിർത്തുകയും ചെയ്തിരുന്നു എന്നാണ് അദ്ദേഹത്തിൻറെ ജീവചരിത്രത്തിൽ Richard Ellmann പറയുന്നത്. തൻ്റെ Fiction -കളൊക്കെത്തന്നെയും, ഏകാന്തതയെയും സൗഹൃദമില്ലാത്ത ഒരു അവസ്ഥയേയും സംബന്ധിച്ചായിരിക്കും എന്ന് Joyce തൻറെ ഒരു കത്തിൽ വ്യക്തമാക്കുന്നുണ്ട്. കുടിയേറ്റം ഒരു ജീവിത ചര്യയായി എടുക്കുന്നവർ വളരെ അപൂർവമാണെങ്കിലും Joyce അതിലെ എല്ലാ പരീക്ഷണങ്ങളെയും അഭിമുഖീകരിച്ചിട്ടുണ്ട്. കുടിയേറ്റം എന്നത് ഭീകരവും ദുരിതപൂർണ്ണമായ ഒരു അവസ്ഥയാണ് എന്ന് പറയുന്നവരോട് Joyce ഉയർത്തുന്ന ഒരു ചോദ്യമുണ്ട്. അതിൻറെ ഉപകാരപ്രദമായ തലങ്ങൾ പോലും ഇല്ലാതാക്കുന്ന തരത്തിൽ അത്രയും ഭീകരമായ ഒരു അവസ്ഥയാണോ അത് എന്ന്??!!!

സാഹസികതയുടെയും നവ്യാനുഭവങ്ങളുടെയും കണ്ടുപിടിത്തങ്ങളുടെയും സാഹിത്യം എന്നതിലുപരിയായി അനുഭവത്തിൽ Topos – നു സമാനമായ സ്ഥാനം എങ്ങനെയാണ് കുടിയേറ്റ സാഹിത്യം നേടിയത്? yanko Goor all – നെ നിഷ്ക്കരുണം കൊന്നുകളഞ്ഞതും, മനുഷ്വത്തം കെടുത്തിക്കളയുന്ന ഇരുപതാം നൂറ്റാണ്ടിലെ അഭയാർഥിയും ദേശീയതയും തമ്മിലുള്ള ബന്ധത്തെ വളർത്തിയതും കുടിയേറ്റം തന്നെയായിരുന്നില്ലേ?? ഒരു തരത്തിൽ പറഞ്ഞാൽ അലഞ്ഞുതിരിയുന്ന മധ്യകാല പണ്ഡിതന്മാരെ പോലെയും ജ്ഞാനികളായ അടിമകളെപ്പോലെ കുടിയേറ്റക്കാർ അവരുടെ പരിസരങ്ങളെ ഉപേക്ഷിക്കുന്നുണ്ട്, എന്നാൽ മറ്റുള്ളവർ അവരുടെ ദുരിതത്തിലും ആവശ്യകതയും ശ്രദ്ധിക്കുന്നതിനു പകരം അവരുടെ ജ്ഞാനോദയപരമായ വശത്തിൽ മാത്രം കേന്ദ്രീകരിക്കുന്നു.

രാഷ്ട്രമെന്ന ആശയം ഭീകരമായ ഒന്നാണ്. എന്നാൽ ദേശസ്നേഹം അതിനേക്കാൾ എത്രയോ ഭയാനകരമാണ്. അമിതമായ ദേശസ്നേഹം മനുഷ്യ ബന്ധത്തിൻറെയും മാനവികതയുടെയും തകർച്ചക്ക് കാരണമാകുന്നു. പുരോഗതിയെയും വ്യത്യസ്ത സംസ്കാരങ്ങളുടെ സമന്വയത്തെയും അനേകം സമൂഹങ്ങളുടെ ലയനത്തെയും തടയുന്ന Narssistic mesochism ത്തെ അത് ഉല്പാദിപ്പിക്കുന്നുണ്ട്. എല്ലാവിധ പ്രതിബദ്ധതയിൽ നിന്നും ബന്ധങ്ങളിൽനിന്നും അഭയാർഥിയെ അകറ്റിനിർത്തുന്ന ഒരു രീതിയാണിത്. പുതിയ രാഷ്ട്രങ്ങളിലെ രാഷ്ട്രീയ പാർട്ടികളിലും ദേശീയ സംഘടനകളിലും ഭാഗമാകാൻ അഭയാർഥികൾ നിർബന്ധിക്കപെടാറുണ്ട്. അവർക്ക് പുതിയൊരു അംഗത്വം നൽകപ്പെടുകയും പുതിയൊരു വിധേയത്വം അവരിൽ അടിച്ചേൽപ്പിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ ഇതു കാരണമായി വിമർശന വീക്ഷണങ്ങൾക്കും ധാർമികമൂല്യങ്ങൾക്കും തകർച്ച സംഭവിക്കുന്നു. അഭയാർഥികൾ ചിലസമയങ്ങളിൽ ശക്തമായ ethnocentrism പുലർത്തുമെങ്കിലും ethnicity-ക്കുമപ്പുറം സ്വത്വത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾക്കും അവർ പ്രാധാന്യം നൽകുന്നു. ഫലസ്തീനികളുടെ സ്വത്ത്വരൂപീകരണ ശ്രമം അതാണ് നമ്മോട് ഉണർത്തുന്നത്. അടിച്ചമർത്തലുകളും നിലനിൽപ്പിന് ഭീഷണികളും ഉണ്ടെങ്കിലും അഭയാർഥികൾ ഒരു പ്രത്യേക ethos – നെ കൊണ്ടുനടക്കുന്നു.

അഭയാർഥിത്ത്വം അനുഗ്രഹമാണ് എന്ന നിലയ്ക്കല്ല, മറിച്ച് ഇന്നത്തെ ജീവിത രീതിയെ നിർണ്ണയിക്കുന്ന ഒരു പറ്റം സ്ഥാപനങ്ങൾക്കുള്ള ബദൽ സ്ഥാപനം എന്ന നിലക്കാണ് ഞാൻ അതിനെകുറിച്ച് സംസാരിക്കുന്നത്. കുടിയേറ്റത്തെ ആരും തിരഞ്ഞെടുക്കുന്നില്ല, മറിച്ച് അതിലേക്ക് ജനിച്ചു വീഴുകയോ, അത് നിങ്ങൾക്കുമേൽ ഭവിക്കുകയോ ആണ് ചെയ്യുന്നത്. എന്നാൽ അതുണ്ടാക്കുന്ന മുറിവുണക്കാൻ ഓരോ അഭയാർഥിയും മനസ്സാക്ഷിയും വിശാലതയുള്ള ഒരു വ്യക്തിത്വം രൂപപ്പെടുത്തേണ്ടതുണ്ട് അതൊരിക്കലും വിദ്വേഷത്തിന്റെയോ അസൂയയുടെയോ വ്യക്തിത്വം ആകരുത്.

ഇത്തരം മനസാക്ഷികളുടെ ഏറ്റവും മൂർത്തമായ ഉദാഹരണം Germen-Jewish തത്ത്വശാസ്ത്രജ്ഞനും വിമർശകനുമായ Theodar Adorno യുടെ എഴുത്തുകളിൽ നമുക്ക് കാണാം. Adorno – യുടെ മാസ്റ്റർപീസായ – Minima Moralia-, കുടിയേറ്റത്തിൽ ആയിരിക്കുമ്പോൾ അദ്ദേഹം എഴുതിയ ആത്മകഥയാണ്. “Administered” ആയ ലോകത്തിനെ അദ്ദേഹം പൂർണമായും നിരാകരിക്കുന്നു. എല്ലാ ജീവിതങ്ങളും നിലനിൽക്കുന്ന ഏതെങ്കിലും ഒരു ‘ഇട’ത്തിലേക്ക് ജനിച്ചുവീഴാൻ നിർബന്ധിക്കപ്പെടുന്നു എന്നാണ് അദ്ദേഹത്തിൻറെ നിരീക്ഷണം. ഒരാൾ പറയുന്നതും ചിന്തിക്കുന്നതും ആയ എല്ലാ കാര്യങ്ങളും സ്വന്തമാക്കുന്ന എല്ലാവസ്തുക്കളും കേവലം ‘ചരക്ക്’ മാത്രമാണ് എന്നാണ് അദ്ദേഹത്തിൻറെ അഭിപ്രായം. ഭാഷകളും വസ്തുക്കളുമെല്ലാം ആർക്കും സ്വായത്തമാക്കാവുന്ന ചരക്കുകൾ മാത്രമാണ്.

ഇന്ന് നിലനിൽക്കുന്ന അല്ലെങ്കിൽ നിലവിൽ ലഭ്യമായ ഒരേയൊരു “ഇടം” എഴുത്തുകളിലും സാഹിത്യത്തിലും ആണെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. മറ്റൊരു സ്ഥലത്തും തന്നെ ഇടം നിലനിൽക്കുന്നില്ല. Administered ആയ ലോകത്തിന്റെ പരിണിത ഫലം വളരെ ഭയാനകവും ദയനീയവുമായിരിക്കും എന്നദ്ദേഹം ഓർമ്മപ്പെടുത്തുന്നു. ലേബർ ക്യാമ്പുകളും കോൺസെന്ട്രേഷൻ ക്യാമ്പുകളും ഇത്തരം പരിണിതഫലങ്ങളെ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. ചുരുക്കത്തിൽ അല്പം വൈരുദ്ധ്യാത്മകയോടെ അദ്ദേഹം പറയുന്നു: തൻറെതായ ഇടത്തിലായിരിക്കെ ഇടത്തിലാവാതിരിക്കുക എന്നത് ഓരോ വ്യക്തിയുടെയും ധാർമികതയുടെ ഭാഗമാണ്.Adorno- യെ മനസ്സിലാക്കുക എന്നാൽ സ്വന്തം ഇടത്തിലായിരിക്കെ, അതിൽനിന്ന് പുറത്തുകടക്കുകയും ഒരു അഭയാർഥിയുടെ വേർപാടോടുകൂടി അതിനെ നോക്കിക്കാണലുമാണ്.
ഇടം എന്നത് സ്ഥായിയായ ഒരു സംജ്ഞയല്ല. അതെപ്പോഴും മാറാവുന്ന ഒന്നാണ്. സുരക്ഷിതവും പരിചിതവുമായ ഒരു സ്ഥലത്ത് നമ്മെ വലയം ചെയ്യുന്ന അതിർത്തികളും മതിൽക്കെട്ടുകളും തന്നെ ഒരിക്കൽ നമ്മുടെമേൽ ഒരു തടവറയായി പരിണമിച്ചേക്കാം, വ്യക്തമായ കാരണമോ ആവശ്യകതയോ ഇല്ലാതെ നമ്മെ ആക്രമിച്ചേക്കാം. അത്തരമൊരു അവസ്ഥയിൽ അഭയാർഥികൾ ആകുന്നതാണ് ഉചിതം,കാരണം അഭയാർഥികൾ അതിർത്തികളെ കടന്നുപോയിരിക്കുന്നു , ചിന്തയുടെയും അനുഭവത്തിന്റെയും മതിൽക്കെട്ടുകളെ തകർത്തു മുന്നേറിയിരിക്കുന്നു.

പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ച, Saxony-യിലെ സന്യാസിയായിരുന്ന Hugo of St. Victor, മനുഷ്യനെ ദുർബലൻ, ബലവാൻ, കരുത്തൻ എന്നിങ്ങനെ മൂന്നായി തരംതിരിക്കുന്നുണ്ട്.

” ലോകത്തിലെ നശ്വരമായതും ദീർഘായുസ്സില്ലാത്തതുമായ വസ്തുക്കളോടുള്ള ഭ്രമം പതുക്കെ പതുക്കെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ധ്യാനിയായ മനസ്സിനെ സംബന്ധിച്ചിടത്തോളം വളരെ നന്നായിരിക്കും. കാരണം അതിലൂടെ പിന്നീട് അവയെ എന്നെന്നേക്കുമായി ഉപേക്ഷിക്കാൻ ആ മനസ്സിന് സാധിക്കും. തൻറെ ദേശത്തെ മാത്രം സ്നേഹിക്കുകയും അതിനെ മാത്രം മഹത്തരമായി കാണുകയും ചെയ്യുന്നവൻ ബലഹീനനാണ്, എല്ലാ മണ്ണിനെയും സ്വന്തം ദേശം പോലെ കാണുന്നവൻ ബലവാനാണ്, ലോകം മുഴുവൻ ഒരു അപരിചിത ഇടം ആണെന്ന് മനസ്സിലാക്കുന്നവനാണ് യഥാർത്ഥ കരുത്തൻ. ബലഹീനൻ അവൻറെ സ്നേഹത്തെ ലോകത്തിലെ ഒരു സ്ഥലത്ത് മാത്രം പരിമിതപ്പെടുത്തുന്നു. ബലവാൻ അവൻറെ സ്നേഹത്തെ എല്ലാ ഇടത്തേക്കും വ്യാപിപ്പിക്കുന്നു, കരുത്തൻ അവൻറെ സ്നേഹത്തെ ഇല്ലാതാക്കുന്നു.”

ദേശീയവും പ്രാദേശികവുമായ മതിൽക്കെട്ടുകളും അതിർത്തികളും തകർത്ത് മുന്നേറാൻ ശ്രമിക്കുന്ന ആർക്കും ഈ വാക്കുകൾ പ്രചോദനമാണെന്നാണ് ഇരുപതാം നൂറ്റാണ്ടിലെ വലിയ സാഹിത്യകാരനും തുർക്കിയിൽ അഭയാർഥിയുമായിരുന്ന Erich Aurerbach അഭിപ്രായപ്പെട്ടത്. സ്വന്തം ദേശത്തോടുള്ള ഒരു വ്യക്തിയുടെ അമിതമായ അഭിലാഷവും സ്നേഹവും കാരണമാണ് അഭയാർഥികൾ ദുരിതമനുഭവിക്കുന്നത്. അഭയാർഥികളുടെ ദേശവും ദേശസ്നേഹവും നഷ്ടപ്പെടുന്നതല്ല, മറിച്ചവ അവരുടെ നിലനിൽപ്പിനോടൊപ്പം അന്തർലീനമായി നിലനിൽക്കുന്ന ഒന്നാണ്. നഷ്ടപ്പെടുന്ന ഒന്നാണ് എന്ന നിലക്ക് അനുഭവങ്ങളെ പരിഗണിക്കേണ്ടതുണ്ട്. യഥാർത്ഥത്തിൽ അനുഭവങ്ങൾ എന്താണ് അഭയാർഥികൾക്ക് പഠിപ്പിച്ചുകൊടുത്തത്? അവർ എന്തിനെയാണ് ത്യജിക്കുന്നത്? ഇതിന് വ്യക്തമായ ഉത്തരം നൽകാൻ പ്രതികൂല സാഹചര്യങ്ങൾ കാരണം സ്വദേശത്തേക്ക് മടങ്ങാൻ കഴിയാതെ ജീവിക്കുന്ന അഭയാർഥികൾക്കു മാത്രമേ സാധിക്കുകയുള്ളൂ.

‎ അഭയാർഥിത്ത്വം എന്നത് ഒരിക്കലും തന്നെ സന്തോഷത്തിന്റെയോ സംതൃപ്തിയുടെയോ സുരക്ഷിതത്തിന്റെയോ അവസ്ഥയല്ല. Wallace Stevens ന്റെ വാക്കുകളിൽ അതൊരു ‘ശിശിര’ത്തിന്റെ അവസ്ഥയാണ്. വേനലിന്റെയും ശരത്കാലത്തിന്റെയും കഷ്ടതകളും പ്രയാസങ്ങളും അവസാനിച്ചിട്ടില്ല. എന്നാൽ വസന്തത്തിന്റെ ഐശ്വര്യങ്ങളും സന്തോഷങ്ങളും ആരംഭിച്ചിട്ടുമില്ല. രണ്ടും തൊട്ടടുത്തുതന്നെയുണ്ടെങ്കിലും രണ്ടും അപ്രാപ്യമായ അവസ്ഥയാണത്. അവർക്ക് കൃത്യമായ ജീവിത വ്യവസ്ഥയില്ല. ജീവിതവ്യവസ്ഥക്കു പുറത്തുള്ള ഒരു ജീവിതമാണ് അവരുടേത്.

‎ഇങ്ങനെയൊക്കെയാണെങ്കിലും അഭയാർഥികൾ മാത്രം അനുഭവിക്കുന്ന ചില അപൂർവ നേട്ടങ്ങളുണ്ട്, അതൊരിക്കലും തന്നെ മറ്റുള്ളവർക്ക് അനുഭവിക്കാനോ നേടിയെടുക്കാനോ സാധിക്കുകയില്ല. ഭൂരിഭാഗം ജനങ്ങളും ഒരു ദേശത്തെയും ഒരു സംസ്കാരത്തെയും ഒരു ജീവിതവ്യവസ്ഥയും മാത്രം അനുഭവിക്കുന്നവരായിരിക്കും, എന്നാൽ അഭയാർഥികൾക്ക് ചുരുങ്ങിയത് രണ്ടെണ്ണമെങ്കിലും അനുഭവിക്കാൻ കഴിയും. അവരുടെ ഈയൊരു അനുഭവം വീക്ഷണങ്ങളിലെ വിശാലതയെ ഉണ്ടാക്കുന്ന തോടൊപ്പം വ്യത്യസ്ത തലങ്ങളെ കുറിച്ചുള്ള അവബോധവും അവർക്ക് നൽകുന്നു. ഒരു അഭയാർഥിയെ സംബന്ധിച്ചിടത്തോളം പുതിയൊരു ദേശത്തെയും സംസ്കാരത്തെയും ജീവിത വ്യവസ്ഥയെയും അനുഭവിക്കുന്നതോടൊപ്പം പഴയകാല ജീവിതരീതികളുടെ ഓർമ്മകളും അവരിൽ നിലനിൽക്കുന്നു. പുതിയതും പഴയതുമായ പരിസരങ്ങളും ജീവിത രീതികളും താളാത്മകതയോടെ, തെളിമയോടെ ഒരേ സമയം തന്നെ സംഭവിക്കുന്നു.


ആദ്യ ഭാഗം: റിഫ്ലക്ഷൻസ് ഓൺ എക്സൈൽ
വിവർത്തനം: നവാൽ അബ്ദുല്ല
Featured Image: Ryoji Iwata
Image Location: Osaka Station, Ōsaka-shi, Japan

Comments are closed.