സ്ഥലമില്ലാതായിരിക്കുന്നു,

ഉമ്മയും ഭാര്യയുമടക്കം

കുടിയേറി വന്നവരാണ്

ഞങ്ങളുടെ വീട് നിറയെ.

പറിച്ചു നട്ടതല്ലേ

കുറേ നനച്ചു നോക്കിയതാണ്

മണ്ണിലേക്കങ്ങ് പിടിക്കുന്നില്ല,

ഓര്‍മകള്‍ കൊഴിഞ്ഞു പോകുന്നില്ലത്രേ.

അതോണ്ട്,

നീരുണങ്ങിയിട്ടില്ലെങ്കിലും

വേര് മുറിഞ്ഞ മരങ്ങളായതോണ്ട്

കത്തിക്കാനാണുപയോഗിക്കുന്നത്.

Image: Evie Shaffer

1 Comment

Write A Comment