ദീവാൻ – ബുഗ്യതുൽ മുരീദീൻ അസ്സാഇരീൻ വ തുഹ്ഫതസ്സാലികീൻ അൽ ആരിഫീൻ

ശൈഖ് മുഹമ്മദ് ഇബ്ന് അൽ ഹബീബ്

സെയ്യിദ് മുഹമ്മദ് ഇബ്ന് അൽ ഹബീബ് ഇബ്ന് അസ്സിദ്ധീഖ് അംഗാരി അൽ ഇദ്രീസി അൽ ഹുസ്സൈനി 1876ൽ മൊറോക്കൊയിലാണ് ജനിക്കുന്നത്. ചെറിയ പ്രായത്തിൽ തന്നെ എഴുത്തും വായനയും ഖുർആനും പഠിച്ച മഹാൻ മൗലാ അബ്ദുല്ലാഹ് ഇബ്ന് ഇദ്രീസ് അൽ ബദ്രവിയിൽ നിന്നും സഹീഹ് അൽ ബുഖാരിയും മുഖ്തസർ അൽ ഇസ്തിയാറയും പഠിച്ചു.

പഠന കാലം കഴിഞ്ഞതോടെ അന്നവ്വാറ മസ്ജിദിൽ ഇമാം മാലികിയുടെ(റ) മുവത്ത അടക്കമുള്ള ഗ്രന്ഥങ്ങൾ ദർസ് നടത്തി. 1936ൽ മെക്നസിലേക്ക് യാത്രയാവുന്നത് വരെ അദ്ധ്യാപനം തുടർന്നു. അവിടെ സൈതൂന മസ്ജിദിൽ ഫിഖ്ഹ്, തഫ്സീർ, തസവ്വുഫ് എന്നീ വിഷയങ്ങളിൽ അദ്ധ്യാപനം നടത്തി. 1972ൽ തൻ്റെ മൂന്നാമത്തെ ഹജ്ജ് നിർവഹിക്കാനായി നടത്തിയ യാത്രക്കിടയിൽ മഹാൻ മരണപ്പെട്ടു. മെക്നസിലെ സൈത്തൂന മസ്ജിദിനടുത്തുള്ള സാവിയയിലാണ് ഖബർ നിലനിൽക്കുന്നത്.

തിരുനബിയെ(സ) സംബോധന ചെയ്ത്കൊണ്ട് മദീനയിലെ അവിടുത്ത ഖുബ്ബയുടെ ചാരത്ത് വെച്ചാണ് ഈ കവിത ശൈഖ് രചിക്കുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിൽ ബുർദ പോലെ വ്യാപകമായി ആലപിക്കപ്പെടാറുണ്ട് ഈ ഖസീദ


ആലാപനം Amjad Tarsin
കടപ്പാട്: Mohiuddin23
എഡിറ്റിംഗ്: അബ്ദുസ്സമദ്

Comments are closed.