ഒമ്പതാം നൂറ്റാണ്ട് മുതലുള്ള ഇസ്ലാമിക ചരിത്രത്തെ അതിന്റെ പ്രാദേശിക മാനങ്ങൾ നഷ്ടപ്പെടാതെ തന്നെ ആഗോളമായി സൈദ്ധാന്തിക തലത്തിൽ മനസ്സിലാക്കാൻ ഗ്രീന്റെ പഠനങ്ങൾ അവസരം നൽകുന്നുണ്ട്.
നാൽകവലകളിലും പെരുവഴികളിലുമുള്ള മരച്ചുവടുകളിലോ പീടികത്തിണ്ണകളിലോ തന്റെ ഭാണ്ഡമിറക്കിവെച്ച് മുഷിഞ്ഞ വസ്ത്രങ്ങളിൽ തിളങ്ങുന്ന കണ്ണുകളുള്ള ഒരാൾ ഹാർമോണിയം മീട്ടി പാട്ടു തുടങ്ങുകയായി.
കടലുണ്ടി ദേശത്തെ ‘ചാപ്പ’കളിലും സൂര്യൻ തിളയ്ക്കുന്ന തീരത്തെ വെള്ളി മണലിലും ഇരുന്നും നടന്നും വെയിൽ തിന്നും, മഴ കുടിച്ചും ഉന്മത്തനായി കെ.വി തൊഴിലാളികൾക്ക് മുന്നിൽ പാടിക്കൊണ്ടിരുന്നു.
തദ്ദേശീയമായ വൈവിധ്യം നിറഞ്ഞ കലകളും സംഗീത ധാരകളും ഏകാത്മതയുടെ അമൂർത്ത ലാവണ്യത്തിലേക്ക് സംക്രമിപ്പിക്കുക എന്നതായിരുന്നു സൂഫി ദർശനത്തിന്റെ സാംസ്കാരിക ദൗത്യം
വിവേചനങ്ങളില്ലാത്ത ദിവ്യാനുഗ്രഹത്തെ മഴയോട് ഉപമിക്കുന്നുണ്ട് എ.ആർ റഹ്മാൻ. മിസ്റ്റിസിസം അങ്ങിനെയാണ്, ആര് ഏത് കിണറ്റിൽ നിന്ന് കുടിച്ചാണ് ദാഹം മാറ്റുന്നത് എന്ന് തിരിച്ചറിയാനാവില്ല. ഒരൊറ്റ മഴയാണ് എല്ലാ കിണറുകളെയും നിറക്കുന്നതും
ബിരാഹ, റസിയ, ഭജൻ, ഖവ്വാലി, നഅ്ത്ത് തുടങ്ങിയ ഉത്തരേന്ത്യൻ സംഗീതരൂപങ്ങളിലും നൈജീരിയയിലെ മദ്ഹ് ഗാനങ്ങളിലും ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഈണങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു.
മതകീയ ബിംബങ്ങളെ മുൻനിർത്തി പുതിയ സാമൂഹികതകളെയും, സ്വത്വങ്ങളെയും സങ്കല്പിക്കാൻ ഹജ്ജ് അവസരം ഒരുക്കുന്നുണ്ട് എന്ന് നൈൽ ഗ്രീനും, ഹൊമൈറ സിയാദും വ്യക്തമാക്കുന്നുണ്ട്.
വിശുദ്ധ ഭൂമിയിലേക്കുള്ള ശാരീരികമായ സഞ്ചാരത്തിന് പുറത്ത്, ആഗ്രഹത്തിന്റെ രൂപത്തിൽ ഹജ്ജ് ‘ദേശാന്തര ബന്ധത്തിന്റേതായ’ ഒരു വികാരം കൂടെ ഉണർത്തുന്നുണ്ട്.
കൊണ്ടോട്ടിക്കെട്ട് മുതൽ തുർക്കിക്കെട്ട് വരെ വ്യവിധ്യം നിറഞ്ഞ ശൈലികൾ മോതിര നിർമാണത്തിലുണ്ട്. കൊണ്ടോട്ടിക്കാരനായ ചന്ദ്രനാണ് പ്രസിദ്ധമായ കൊണ്ടോട്ടിക്കെട്ട് രൂപകൽപന ചെയ്തത്.
സമയത്തിലൂടെ യാത്ര ചെയ്യുമ്പോൾ സഞ്ചാരി ഒരു കാലത്തിൽ നിന്ന് മറ്റൊരു കാലത്തിലേക്ക് നീങ്ങുന്നു. ഇവിടെ ജനനം മുതൽ യാത്ര ആരംഭിക്കുന്നു. രാത്രികളും പകലുകളും ഈ യാത്രയുടെ വിവിധ ഘട്ടങ്ങളാണ്.
ദൈവശാസ്ത്രവും, തത്വചിന്തയും തമ്മിൽ ഇസ്ലാമിക ലോകത്ത് സംവാദങ്ങൾക്ക് വേദിയായ ഹിജ്റ അഞ്ചാം നൂറ്റാണ്ടിലാണ് ഇമാം ഗസ്സാലി(റ)യുടെ ‘തഹാഫുത്തുൽ ഫലാസിഫ’ പിറവിയെടുക്കുന്നത്