സംസാരത്തില്‍ നിന്നാണ് നാം ഉടലെടുത്തത്. അവന്റെ കൽപ്പന അതായിരുന്നു, ‘ഉണ്ടാവുക’, അനന്തരം നാം ഉണ്മ പ്രാപിച്ചു. മൗനം ഇല്ലായ്മയുടെ അവസ്ഥയാണ്, സംസാരം ഉണ്മയുടെയും

ഓട്ടോറിക്ഷകൾ അവ കടന്നുവരുന്ന ദളിത് മുസ്‍ലിം ഗല്ലികളുടെ ‘ഒച്ച’കളെ തന്നെയാണ് നഗരത്തിന്റെ സൗണ്ട്സ്കേപ്പിനെ രൂപപ്പെടുത്തുന്ന തരത്തിലേക്ക് വികസിപ്പിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം

സൂഫി സാഹിത്യങ്ങളിൽ മറ അപ്രാപ്യമായതും എന്നാൽ ആഗ്രഹിക്കപ്പെടുന്നതുമായ ‘പ്രിയതമയെ/നെ’ നിഷേധിക്കുകയല്ല, മറിച്ച് അതിന്റെ മൂല്യത്തെ ഉയർത്തുന്ന ഒന്നായിട്ടാണ് ഉപയോഗിക്കപ്പെട്ടിട്ടുള്ളത്

സ്ഥലവും കാലവും ഒക്കെ അജ്ഞാതമായ/മറഞ്ഞ് കിടക്കുന്ന ഒരു മൈതാനത്താണ് നമ്മുടെ കഥ/കളി നടക്കുന്നത്. ഇന്ത്യയിലാണെന്നും, ഘാനയിലായിരുന്നെന്നും ആരൊക്കെയോ പറയുന്നുണ്ട്

രൂപവാദത്തിലെന്ന പോലെ ‘ഫോം/‘രൂപം’ സിമോന്തനിൽ പുറമെനിന്നും വർത്തിക്കുന്ന ഒന്നല്ല. പുറമെ നിന്ന് സ്വാധീനം ചെലുത്തുന്ന ഫോമിന് പകരം ‘in-formation’ എന്നവാക്കാണ് സിമോന്തൻ പ്രയോഗിക്കുന്നത്.

നിശബ്ദതയാണ് ദൈവത്തിന്റെ ഭാഷയെന്നും ബാക്കിയുള്ളതൊക്കെ മോശം വിവര്‍ത്തനങ്ങളാണെന്നും ജലാലുദ്ധീന്‍ റൂമി എഴുതിയിട്ടുണ്ട്. ദൈവം നമ്മോടു സംസാരിക്കുന്നത് ധ്യാനാത്മകമായ ആ നിശബ്ദതയിലാണ്

പൂർവ്വാധുനിക നഗരങ്ങൾ കാഴ്ച്ചയിൽ എങ്ങനെയായിരിക്കും എന്നതിനേക്കാൾ കൗതുകമുണർത്തുന്ന ചോദ്യമാണ് അവയുടെ ശബ്ദം എന്തായിരിക്കും എന്ന ആലോചന

ഇസ്‌ലാമിക സാമൂഹ്യ വ്യവസ്ഥ അറേബ്യയിൽ ശക്തിപ്പെട്ടപ്പോൾ ഈ വ്യാപാര ബന്ധത്തിന്റെ ഭാഗമായാണ് അറബികൾ ഇങ്ങോട്ട് കടന്നുവരികയും ഇവിടെ മിശ്ര സംസ്കാരം രൂപപ്പെട്ടുവരികയും ചെയ്യുന്നത്.

മനുഷ്യരുടെ ശീലങ്ങളെ ക്രമീകരിക്കുകയും അതിൽ ഇടപെടുകയുമാണ് ഗവണ്മെന്റ് ചെയ്യുന്നത്. അതുവഴി ആരോഗ്യ വിഷയങ്ങളിൽ ഒരു infra-government ആയി പരിവർത്തനപ്പെടുകയാണ് ഭരണകൂടം

കളിക്കാനുള്ള പ്രചോദനം എന്ത് തന്നെയാണെങ്കിലും അത് കളിയിലെ പ്ലേയ്‌ഫുൾ ഘടകങ്ങളെ അവഗണിച്ച് കൊണ്ട് ചെയ്യാനാവില്ല എന്നതാണ് ബല്ലോട്ടെല്ലിയൻ ഇവന്റുകൾ വ്യക്തമാക്കുന്നത്

ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ ജീവിതം വിവരിക്കാൻ ഏറ്റവും അനുയോജ്യമായ സാഹിത്യരൂപം ഏതായിരിക്കും? ഗൾഫ് കുടിയേറ്റക്കാർക്ക് അവിടെ പൗരത്വം ലഭിക്കുമെന്ന പ്രതീക്ഷ പോലും ഇല്ല

ഗാർഹിക, സാമൂഹക തലങ്ങളിൽ നൈതികമായ ചുറ്റുപാട് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വ്യക്തിയിൽ ധാർമ്മിക ബോധം വളർത്തിയെടുക്കുക
എന്നതാണ് ‘അഖ്‌ലാക്കി’ന്റെ ലക്ഷ്യം.