കലാകാരന്റെ സങ്കല്പങ്ങളെ കല നിരന്തരം തകർത്തുകൊണ്ടിരിക്കുന്നു. കലാകാരനിൽ നിന്ന് സ്വതന്ത്രമായ ഒരു മണ്ഡലം കല സ്വയം സൃഷ്ടിക്കുന്നു. അങ്ങനെ കല കലാകാരനെ മറികടക്കുന്നു.

ഇമ്മ ഖുര്‍ആന്‍ ഓതും. ഉള്ളടക്കം അറിയില്ല. പക്ഷെ ഓതുന്നത് ഭക്തിയോടെയാണ്. പരുക്കന്‍ ഭൗതികവാദത്തിന്റെ കാലത്ത് ഞാന്‍ വിചാരിച്ചത് അര്‍ത്ഥമറിയാതെ ഉരുവിടുന്നത് കൊണ്ട് എന്ത് കാര്യം എന്നാണ്.