പുറത്തെ ശാന്തമായ നിശബ്ദതയിൽ അതി മനോഹരമായ ഒരു ശബ്ദം ഉയർന്ന് തുടങ്ങി. ആ ശബ്ദത്തിന് ഔബൊയുടെ ചുവയും പള്ളി വാദ്യോപകരണങ്ങളുടെ ശുദ്ധിയും ഉണ്ടായിരുന്നു

യാത്ര, കുടിയേറ്റം, ജോലി, തൊഴില്‍, വികൃതമാക്കപ്പെട്ട സ്വത്വം, താല്‍ക്കാലിക അടിത്തറയില്‍ നിര്‍മ്മിക്കപ്പെട്ട സംഭവങ്ങള്‍ എല്ലാം ഈ പ്രദേശത്തു ജീവിക്കുന്ന പലര്‍ക്കും, യാഥാര്‍ത്ഥ്യം തന്നെയാണ്.

എന്തുകൊണ്ടാണ് ഞാനടങ്ങുന്ന മലപ്പുറത്തെ മാപ്പിളമാർക്ക് പന്തുകളി ഇത്ര പ്രധാനമാകുന്നത്? എന്താണ് മറ്റൊരു കളിക്കും നൽകാത്ത പ്രാധാന്യം മലപ്പുറത്തുകാർ പന്തുകളിക്ക് നല്കുന്നത്?

കലാകാരന്റെ സങ്കല്പങ്ങളെ കല നിരന്തരം തകർത്തുകൊണ്ടിരിക്കുന്നു. കലാകാരനിൽ നിന്ന് സ്വതന്ത്രമായ ഒരു മണ്ഡലം കല സ്വയം സൃഷ്ടിക്കുന്നു. അങ്ങനെ കല കലാകാരനെ മറികടക്കുന്നു.

ഇമ്മ ഖുര്‍ആന്‍ ഓതും. ഉള്ളടക്കം അറിയില്ല. പക്ഷെ ഓതുന്നത് ഭക്തിയോടെയാണ്. പരുക്കന്‍ ഭൗതികവാദത്തിന്റെ കാലത്ത് ഞാന്‍ വിചാരിച്ചത് അര്‍ത്ഥമറിയാതെ ഉരുവിടുന്നത് കൊണ്ട് എന്ത് കാര്യം എന്നാണ്.