മുസ്‌രിസിന്റെ തകർച്ചയാണ് കൊച്ചിയുടെ വളർച്ചയിലേക്ക് നയിക്കുന്നത്. എ.ഡി 1341 ലുണ്ടായ ഒരു വെള്ളപ്പൊക്കത്തിൽ മണ്ണടിഞ്ഞുകൂടി ഉപയോഗ ശൂന്യമാവുകയായിരുന്നു മുസ്‌രിസ്. അതോടെ 30 കിലോമീറ്റർ മാറി ഇന്നത്തെ കൊച്ചി പുതിയ ഒരു തുറമുഖമായി രൂപപ്പെട്ടു. അന്താരാഷ്‌ട്ര വാണിജ്യത്തിന്റെയും സുഗന്ധവ്യഞ്ജന കയറ്റുമതിയുടെയും കേന്ദ്രമായി മാറിയ കൊച്ചി ഒരു പുതുയുഗത്തിന്റെ പിറവിയിലേക്ക് കടന്നു. വിദൂര ദിക്കുകളിൽ നിന്നുപോലും സഞ്ചാരികളും കച്ചവടക്കാരും കൊച്ചിയെത്തേടിയെത്തി. അവസരങ്ങൾ തേടിയും പ്രതീക്ഷകൾ പേറിയും ആളുകൾ ഒഴുകിത്തുടങ്ങി. കച്ചവടക്കാർക്കൊപ്പം രാഷ്ട്രീയ അഭയം തേടി പലരും മട്ടാഞ്ചേരിയിലെത്തി. മതങ്ങളുടെ പേരിൽ സ്വന്തം നാട്ടിൽ കൊളോണിയൽ ശക്തികളാൽ അക്രമിക്കപ്പെട്ട്‌ പലായനം ചെയ്തവരായിരുന്നു അവരിൽ പലരും. പല ചരിത്ര സന്ധികളിലായി വിവിധ കാരണങ്ങളാൽ ഇങ്ങനെ പലായനം ചെയ്ത് എത്തിച്ചേര്‍ന്നവരാണ് മട്ടാഞ്ചേരിയെ വൈവിധ്യം നിറഞ്ഞ ഒരു കോസ്മോപൊളിറ്റൻ സമൂഹമാക്കി മാറ്റിയത്. അവരിൽ പലരും പിന്നീടൊരിക്കലും തിരിച്ച് പോവാതെ മട്ടാഞ്ചേരിയെ സ്വന്തം നഗരമായി സ്വീകരിച്ചു. സഹിഷ്ണുതയും പരസ്പരമുള്ള പൊരുത്തവുമാണ് നഗരത്തിന്റെ ആണിക്കല്ലുകൾ. ഇവിടെ എത്തിച്ചേർന്ന ആത്മീയാന്വേഷികളുടെ സ്വാധീനം അന്തരീക്ഷത്തിൽ ഉൾച്ചേർന്നതായി നമുക്ക്‌ കാണാം. ഈ ചെറിയ നഗരത്തിൽ സംസ്കാരങ്ങൾ കണ്ടുമുട്ടുകയും കൂടിച്ചേരുകയും ചെയ്യുന്നുണ്ട്. കൂടിച്ചേര്‍ന്നുള്ള ജീവിതം പരസ്പരമുള്ള ധാരണ കൂടുതൽ ഊട്ടി ഉറപ്പിക്കാൻ സഹായകമായി. കൊച്ചിയുടെ ജീവനാഡിയായ കച്ചവട ഇടപാടുകൾ സമുദായങ്ങൾക്കിടയിലുള്ള കൊടുക്കൽ വാങ്ങലുകൾക്കും പങ്കുവെക്കലുകൾക്കുമുള്ള വേദികളൊരുക്കുകയും സ്വന്തം വ്യക്തിത്വം നിലനിർത്തിക്കൊണ്ട് തന്നെ സമുദായങ്ങൾ തമ്മിൽ കൂടിച്ചേർന്ന ഒരു സമൂഹം രൂപപ്പെടുത്തുകയും ചെയ്തു. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു കൊണ്ട് ഈ സമുദായങ്ങളെ നിലനിർത്തുന്ന കാരണങ്ങളെ തേടിയുള്ള ഒരന്വേഷണമാണ് മട്ടാഞ്ചേരിയിലൂടെയുള്ള ഈ യാത്ര.
IMG_6349

IMG_1431

IMG_9861

IMG_9715

IMG_9006

IMG_8098

IMG_8073

IMG_6126

IMG_9455

IMG_8815

IMG_7077

IMG_3876

IMG_2321

IMG_0839

IMG_0174

Transcendence Kochi Series- 22 x 36 Digital Archival Print Photos

Biju Ibrahim

1981 നവംബർ 21ന് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ ജനിച്ച ബിജു ഇബ്രാഹിം, ഇപ്പോൾ ഫോട്ടോഗ്രാഫി, വീഡിയോ നരേഷൻ, ഡോക്യൂമെന്ററിംഗ് എന്നീ കലാ മേഖലകളിൽ സ്വന്തമായ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. നിലവിൽ റിയാസ് കോമുവിന്റെ ഉരു ആർട് ഹാർബറിൽ റെസിഡൻസ് ആർട്ടിസ്റ്റായ ബിജു സെറെൻഡിപിറ്റി ആർട്സ് ഫെസ്റ്റിവൽ ഗോവ, 2017, ഐ എച് സി ആർട് ഗ്യാലറി,കൊച്ചി എന്നിവിടങ്ങളിൽ തന്റെ വർക്കുകൾ എക്സിബിറ് ചെയ്തിട്ടുണ്ട്.

സിനിമയിലും, ആർകിടെക്ച്ചർ ഫോട്ടോഗ്രഫിയിലും, വീഡിയോ പ്രൊജെക്ടുകളിലും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബിജു, ബിനു ഭാസ്കറിന്റെ കൂടെ ‘മൺസൂൺ ഡയറി’യിലും, അബ്ദുൽ കലാം ആസാദിനോട് കൂടെ പ്രൊജക്റ്റ് 365ലും, 2014 കൊച്ചി മുസിരിസ് ബിയെനാലെയുടെ ഭാഗമായി പ്രാചീന തമിഴ് കാവ്യമായ ‘സിലപ്പതികാര’മായി ബന്ധപ്പെട്ട് ‘തൃക്കാന മതിലകം പൊരുളകം’ എന്ന വീഡിയോ പ്രോജെക്ടിന്റെയും ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ തന്റെ ജന്മ നാടായ കൊണ്ടോട്ടിയിലെയും പൊന്നാനിയിലെയും സൂഫി സംസ്കൃതികളെ പകർത്തുന്നതിന്റെയും ഡോക്യുമെന്റ് ചെയ്യുന്നതിന്റെയും ഭാഗമായും ബിജു നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഗുഡ് ഏർത്, ഡി ഏർത്, ബി എസ് ആർകിടെക്സ്റ്സ് എന്നിവരുടെ റെഗുലർ ഫോട്ടോഗ്രാഫറുമാണ് ബിജു.

Comments are closed.