നഗരങ്ങളിലെ പുറമ്പോക്കുകൾ ജീവിക്കുന്ന ഏറ്റവുമതികം ദരിദ്ര്യം അനുഭവിക്കുന്നവരും അവകാശങ്ങളില്ലാത്തവരുമായ മനുഷ്യരെയാണ് നഗരത്തിന് അതിൻ്റെ നിർമ്മാണത്തിൽ ഏറ്റവുമതികം ആവശ്യമായിട്ടുള്ളത്. നഗരങ്ങൾ കെട്ടിപ്പൊക്കാൻ ഈ മനുഷ്യരുടെ വിയർപ്പും അധ്വാനവും ഒഴിച്ചുകൂടാനാവാത്തതാണ്. എന്നാൽ നഗരത്തിന് അവരെ ആവശ്യമുള്ളത് അവ പ്രവർത്തനക്ഷമമാവുന്നത് വരെ മാത്രമാണ്. മതിലുകൾ കെട്ടിത്തിരിച്ച് നഗരങ്ങൾ അവ നിർമ്മിച്ച മനുഷ്യനെ എന്നെന്നേക്കുമായി പുറം തള്ളുന്നു. അവർ തിങ്ങിത്താമസിക്കുന്ന ഗല്ലികളും ചേരികളും മറ്റൊരു കെട്ടിടത്തിൻ്റെ നിർമ്മാനത്തിനായി, അല്ലെങ്കിൽ നഗരത്തിൻ്റെ സൗന്ദര്യ വൽക്കരണത്തിനായി എന്നെന്നേക്കുമായി എടുത്തുകളയുന്നു. നഗരങ്ങളുടെ വളർച്ചയിലെല്ലാം ഇത്തരം ഒരുപാട് മനുഷ്യരുടെ ഓർമ്മകളുടെയും, ജീവിതങ്ങളുടെയും എണ്ണമറ്റ തുടച്ചുനീക്കലുകളുടെ കഥകളുണ്ട്.

മലയാളിയുടെ, ഇന്ത്യക്കാരൻ്റെ, ബംഗ്ളാദേശുകാരൻ്റെ, പാക്കിസ്ഥാനിയുടെ, അങ്ങനെ ഒരുപാട് ദേശക്കാരുടെ വിയർപ്പൊഴുകിയ സഊദി അറേബ്യയിൽ നിന്നും ഒടുക്കം നിതാഖാത്തിൻ്റെ രൂപത്തിൽ നടക്കുന്ന തുടച്ച് നീക്കലുകളിലേക്ക്, അവരുടെ ഓർമ്മകളിലേക്ക്, അവകാശവാദങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് കഫീൽ എന്ന മ്യൂസിക്കൽ വീഡിയൊ

സബ്ടൈറ്റിൽ മലയാളം

നിന്നെ പാക്കിസ്ഥാനിൽ നിന്നും ഇങ്ങോട്ട് കെട്ടിയെടുത്തത് പത്രം വായിച്ചിരിക്കാനാണൊ?
ഇവിടെ ടീവിയും കണ്ട് ഇരുന്നൊ. അതിനാണല്ലൊ ഇങ്ങോട്ട് വന്നത്. നിനക്ക് ഡിന്നറോ മറ്റോ കൊണ്ട് വന്ന് തരണോ?
മാഡം വാങാൻ പറഞ്ഞ സാധനം എവിടെ?
– കുറച്ച് ഞാൻ കൊണ്ട് വന്നിട്ടുണ്ട്.
അപ്പൊ നീ സാധനം ഇൻസ്റ്റാൾമെൻ്റായിട്ടാണൊ വാങ്ങുന്നത്?
– നിസ്കാര സമയം ആയിരുന്നു. അതാണ്.
മാഡം പലചരക്ക് കടയിൽ പോവാൻ പറഞ്ഞാൽ അത് ചെയ്യണം. കയ്യിൽ വേണ്ടത്ര കാശില്ലാ എങ്കിൽ ഈ കാശ് കൊണ്ട് പോയി സാധനം കൊണ്ടുവാ. ആദ്യം ആ പത്രം മാറ്റിവെക്ക്. അതിനല്ല നിന്നെ ഇവിടെ ജോലിക്ക് നിർത്തിയത്. ഓരോന്ന് പറഞ്ഞിരിക്കാതെ സാധനം വാങ്ങിക്കൊണ്ട് വാ

എല്ലാവരും ഇങ്ങോട്ട് ശ്രദ്ധിക്കൂ
ഇവിടെ എല്ലാ സാധനങ്ങളും കൊണ്ടുവരുന്നത് ഞാനാണ്
എല്ലാം അടുക്കി വെക്കുന്നതും ഞാനാണ്.
സ്പോണസറുടെ ജോലികളെല്ലാം ചെയ്യുന്നത് ഞാനാണ്
ഞാൻ ഇതെല്ലാം ഇട്ടേച്ച് പോയാൽ നിങ്ങൾക്ക് പിന്നെ പിടിച്ച് നിൽക്കാൻ പറ്റില്ല
ഞാൻ എൻ്റെ സ്പോൺസറെ പേടിച്ചല്ല ജീവിക്കുന്നത്

എസി കൊണ്ടുവരണം, അത് കൂട്ടിവെക്കണം
പമ്പും മിക്സറും ടൈൽസും എത്തിക്കണം
സൗദിക്കാണെങ്കിൽ മുടിഞ്ഞ വാശിയും
ഞാൻ പേടിച്ചിട്ടാണ് എന്ന് കരുതിയൊ
ഞാനിതെല്ലാം കാണുന്നുണ്ട്

സൗദി നിർത്താതെ സംസാരിച്ചോണ്ടിരിക്കും
എല്ലാ സൗദിക്കും ഭരിക്കാനാണ് ആഗ്രഹം
പണി കഴിഞ്ഞാൽ പിരിച്ച് വിടും
ആരാണ് ഇവിടെ പണികളെല്ലാം എടുക്കുന്നത്?
ആരാണ് ഈ കെട്ടിടങ്ങളെല്ലാം നിർമ്മിച്ചത്?
അരാണിതെല്ലാം ഈ നിലയിലാക്കിയത്?

എന്നിട്ട് പറയും ഈ ബംഗാളികളെല്ലാം താഴ്ന്നവരാണെന്ന്
നിങ്ങളിതൊന്നും ശെരിക്ക് ചെയ്തില്ല എന്ന്
ആരാണ് ഈ പാലങ്ങളെല്ലാം നിർമ്മികച്ചത്?
ആരാണ് ഈ ഓടകളെല്ലാം പണിതത്?
ആരാണ് നിങ്ങളുടെ ചവറുകൾ നീക്കിയത്?
ആരാണ് നിങ്ങളുടെ കടകളിൽ ജോലിക്ക് നിന്നത്?

ആരാണ് ടാക്സികൾ ഓടിച്ചത് എന്ന് സൗദികൾ മറന്നു
ദിവസവും ബാഗുകൾ ചുമന്നു
ദിവസവും കാറുകൾ കഴുകി
എന്നിട്ട് കിട്ടുന്നത് നാടിലേക്ക് തിരിച്ചയക്കലാണ്

എൻ്റെ കഫീലിനെ പേടിച്ചല്ല ഞാൻ ജീവിക്കുന്നത്.

കടപ്പാട്: Caroline Osella

Featured Image: Ricardo Gomez Angel 

Comments are closed.