ആടിയുലയുന്ന ഭീമൻ ഇരുമ്പ് കപ്പലിൽ നിന്നും ചെറിയ മരബോട്ടിലേക്കുള്ള പാലം തീർക്കുന്ന ഭയാനകമായ തിരമാലകളുടെ നൂറുകൂട്ടം പ്രതീക്ഷകൾ.




അടുക്കിയിട്ട ബാരകൾക്ക്* മുകളിൽ കണ്ണാടി പോലെ വെട്ടിത്തിളങ്ങുന്ന മരതകത്തിരമാലകളെയെണ്ണി ചൂണ്ടയുമായി ഒരു ഫക്കിക്കദിയയെയോ* ഷൊറാകിനെയോ* കാത്ത് കണ്ണും നട്ടിരിക്കുന്ന ബാല്യങ്ങൾ.
















ഒന്നിനുപുറകെ ഒന്നായി മോജയടിക്കുന്ന* കടപ്പുറത്തെ മണൽത്തിട്ടയിൽ ശക്കൽ* മായുന്നതിന് മുമ്പേ നെര* കളിക്കാനുള്ള വെമ്പലിൽ സൈക്കിളും ചവിട്ടിയെത്തുന്ന വൃദ്ധന്മാർ.
ജീവിതമെന്ന നൗകയിൽ സ്വപ്‍നചക്രവാളം ലക്ഷ്യംവെച്ച് ഔട്ബോർഡ് എഞ്ചിൻ ഘടിപ്പിച്ച ബോട്ടുകളിൽ കുതിക്കുന്ന മൽസ്യത്തൊഴിലാളികൾ.








പൂവൻ ചൂരയും മാസ് ചൂരയും അയക്കറയും അപ്പലും* കോട്ടാറും* തീൻമേശയിലെ സമ്പൽസമൃദ്ധിയുടെ അവസാനവാക്കായി കണ്ട തീറ്റപ്രിയർ.
ജീവിതത്തിനും മരണത്തിനുമിടയിലുള്ള രാപ്പകലുകളെ പരാതിയില്ലാതെ സ്നേഹിച്ച്, അതിഥികളെ നിറപുഞ്ചിരിയോടെ സ്വീകരിച്ച്, ആവശ്യങ്ങളും അത്യാഗ്രഹങ്ങളുമെല്ലാം ഈ കൊച്ചുതുരുത്തുകളിൽ നിന്ന് തന്നെ സാധിക്കുന്ന പച്ചയായ മനുഷ്യർ ജീവിക്കുന്നിടം.




























എഴുത്ത്: സയ്യിദ് ഹാശിം ജീലാനി
Comments are closed.