ലക്ഷദ്വീപിൽ പ്രചാരത്തിലുള്ള പ്രവാചക മദ്ഹ് ഗാനങ്ങളിൽ ഒന്നാണ് ‘വന്ന് വന്ന് ചേരുക’

വരികൾ : കെ എം ഇക്ബാൽ
ആലാപനം: സയ്യിദ് സത്താർ ലക്ഷദ്വീപ്
കോറസ് : ബഷീർ, മിദലാജ്, മുസമ്മിൽ, ശൈബത്തുൽ ഹംദ്
എഡിറ്റിംഗ്: മിദലാജ്

വന്ന് വന്ന് ചേരുക
ബഹുനൻമാർ നേരുക
ചന്തിരർ ത്വാഹയർക്കുൾ ജന്മദിനം കൊണ്ടാടുക

പൊൻ തരുൾ ആമിനബി
പെറ്റെ മഹ്മൂദ് നബി
ജനിച്ചല്ലോ വളർന്നല്ലോ
മക്കാ നഗരപ്പൂവിൽ
സുന്തിരരായ അബ്ദുള്ള പുതൽവർ നായകാ
ചന്തിര ത്വാഹയർക്കുൾ ജന്മദിനം കൊണ്ടാടുക

ഹഖാണവനന്റോളിവോർ
ഹബീബ് റസൂൽ തെളിവോർ
ഖൽക്കുകൾ ക്കരാശായോർ
മേഘക്കുട യുടെയോർ
ദുഃഖങ്ങൾ നീക്കിടുന്ന ഖാത്തിംനബി നായകാ
ചന്തിര ത്വാഹയർക്കുൾ ജന്മദിനം കൊണ്ടാടുക

രണ്ട് മരങ്ങൾ വന്ന്
രാജർ നബിന്റെ മുന്നിൽ
വന്നല്ലോ നിന്നല്ലോ
മറയായ് നബിന്റെ മുന്നിൽ
ഉണങ്ങിക്കിടന്ന ശജർ പുഷ്ടിയാക്കി യെ മഹാൻ
ചന്തിര ത്വാഹയർക്കുൾ ജന്മദിനം കൊണ്ടാടുക

മൊളിയിലൊരറ്റമില്ലാ
മുഅജിസാത്തുകളെല്ലാം
മന്നാനൊഴികെ ചൊല്ലീ
മുടിത്തിടനാരുമില്ലൈ
പിള ചെയ്ത പാപികൾക്ക് ഷാഫിആകും നായകാ
ചന്തിര ത്വാഹയർക്കുൾ ജന്മദിനം കൊണ്ടാടുക

Write A Comment