പ്രണയത്തിന്റെ കൊലക്കളത്തിൽ അവർ കൊല ചെയ്യുന്നത്
ദുര്‍ബ്ബലനെയോ തകർന്നവനെയോ അല്ല, മറിച്ച് ശക്തനെയാണ്.
മരണത്തിൽ നിന്നും ഓടിയൊളിക്കരുത്
പ്രണയത്തിൽ മരണമടയാത്തവൻ ജീവനില്ലാത്ത മാംസം മാത്രമാണ്’ശൈഖ് ജലാലുദ്ധീൻ റൂമി (റ)
അഫ്‌ഗാനിസ്ഥാനിലെ ബൽഖിൽ1207 സെപ്റ്റംബർ 30 നാണ് ജലാലുദ്ധീൻ റൂമി ജനിക്കുന്നത്. (ജലാലുദ്ധീൻ ബാൽഖി എന്നും റൂമി വിളിക്കപ്പെടാറുണ്ട്) റോമൻ അനത്തോളിയക്കാരൻ എന്നാണ് റൂമി എന്ന പദം അർത്ഥമാക്കുന്നത്. അന്നത്തെ പേർഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ജന്മദേശത്ത് മംഗോളിയൻ ആക്രമ ഭീഷണി ഉണ്ടായ സമയത്തതാണ് റൂമിയുടെ കുടുംബം 1215-1220 കാലത്ത് തുർക്കിയിലെ കോണിയയിലേക്ക് പലായനം ചെയ്യുന്നത്. പിതാവ് ബഹാവുദ്ധീൻ വലദ് ഒരു മത പണ്ഡിതനായിരുന്നു. പിതാവിനെപ്പോലെ അറിവ് സമ്പാദിച്ച് അദ്ധ്യാപകനായി ജീവിതം തുടരുന്നതിനിടയിലാണ് വഴിത്തിരിവായി ശംസ് തബ്‌രീസുമായുള്ള സംഗമം സംഭവിക്കുന്നത്. ആറ് മാസത്തോളം അവരിരുവരും തുടർച്ചയായി സംസാരങ്ങളിലേർപ്പെട്ടു. തബ്‌രീസിയോടോത്തുള്ള സഹവാസത്തിനും ആത്മ ബന്ധത്തിനുമൊടുവിൽ അദ്ദേഹവുമായുള്ള വേർപ്പാടിൽ നിന്നാണ് റൂമിയുടെ കവിതകൾ രൂപപ്പെടുന്നത്. മസ്നവി, ദീവാനെ ശംസ്, ഫീഹി മാ ഫീഹി, എന്നിവയാണ് പ്രധാന കൃതികൾ.


















1244 നംവംബര്‍ 30ന് ഇവിടെ വെച്ചിട്ടാണ് റൂമിയും ശംസ് തബ്രരീസിയും കണ്ട് മുട്ടിയത്.


ശംസിന്റെ പ്രകാശമാണ് റൂമിയുടെ ചിന്തകള്‍ക്ക് വെളിച്ചം നല്‍കിയത്. അരപ്പട്ടകള്‍ വില്‍പ്പന നടത്തി ഊരുചുറ്റിയ ദര്‍വേഷായിരുന്നു ശംസ് തബ്രീസി










കൊനിയയിലേക്കുള്ള യാത്രാ വിവരണം ഇവിടെ വായിക്കാം
Comments are closed.