ആ ജനവാതിലിനടുത്തേക്ക് മാറി നിന്നാൽ ഇപ്പോൾ പ്രാർത്ഥനക്ക് ക്ഷണിച്ചുകൊണ്ട് മനോഹരമായ ഒരു ശബ്ദം കേൾക്കാം” ഗ്രാൻഡ് വസീർ എന്നോട് പറഞ്ഞു.
പുറത്തെ ശാന്തമായ നിശബ്ദതയിൽ അതി മനോഹരമായ ഒരു ശബ്ദം ഉയർന്ന് തുടങ്ങി. ആ ശബ്ദത്തിന് ഔബൊയുടെ ചുവയും പള്ളി വാദ്യോപകരണങ്ങളുടെ ശുദ്ധിയും ഉണ്ടായിരുന്നു. ഉറക്കത്തിനിടയിൽ ഒരു സ്വപ്നത്തിൽ എന്നപോലെ വിവരിക്കാനാവാത്ത ഒരു തരം അനുഭവമായിരുന്നു അത്. നീലാകാശത്തിൽ മുഴുക്കെ ആ ശബ്ദം ഉയർന്ന് പൊങ്ങി. ആ സ്വീകരണ മുറിയിൽ വെച്ച് ഇസ്ലാമിനെക്കുറിച്ച് എന്നിൽ തീവ്രമായ ഒരു മുദ്ര രൂപപ്പെട്ടു കഴിഞ്ഞിരുന്നു.
നൂറ്റാണ്ടുകളായി മനോഹരമായ ഈ സങ്കീര്‍ത്തനം തുർക്കിയിലെ നഗരങ്ങളിൽ ഉയർന്നു കേൾക്കുന്നുണ്ട്. ഒരു മഹത്തായ മതത്തെ അടയാളപ്പെടുത്തുന്നുണ്ട് ആ ശബ്ദം. ഈ പ്രാർത്ഥനകൾ മസ്ജിദുകളിൽ ശിരസ്സുകൾ കുനിയാൻ ഇടവരുത്തുന്ന കാലത്തൊളം മരണത്തെ ഭയക്കാത്ത ഉത്‌കൃഷ്‌ടരായ പോരാളികൾക്ക് തുർക്കി ജന്മം നൽകിക്കൊണ്ടിരിക്കും.
തെരുവിലെ അരണ്ട വെളിച്ഛത്തിൽ ഹുക്ക വലിക്കാർക്കും ജനക്കൂട്ടങ്ങൾക്കുമിടയിലുടെ കിനാവുകൾ കണ്ട് നടക്കുന്നതിനിടയിലാണ് തോപ്ഹാനെയിലെ മിനാരങ്ങൾക്കിടയിൽ വെളിച്ചം നിറഞ്ഞ ഒരു സന്ദേശം എന്റെ ശ്രദ്ധയിൽ പെടുന്നത്. റമദാൻ ആശംസകൾ എന്നായിരുന്നു ആ ചെറിയ സന്ദേശം. തുർക്കിയിലെ തൊഴിലാളികള്‍ രാത്രി പകലാക്കുന്ന മാസത്തിലാണ് ഞാനുള്ളത് എന്ന കാര്യം ഞാൻ മറന്നു പോയൊരുന്നു. ഇസ്തംബൂളിന്റെ ശാന്തതയെക്കുറിച്ച് ഞാൻ പറഞ്ഞതെല്ലാം മറന്നേക്കൂ. അൽപ്പ സമയത്തിനകം രണ്ട് നഗരങ്ങൾ ഒരുമിച്ചു ചേർന്ന അവസ്ഥയിലായിരിക്കും ഇവിടം. ഒരു വിചിത്രമായ ആനന്ദത്തോടെ ഞാനും ഈ ആൾക്കൂട്ടത്തോടൊപ്പം കൂടിച്ചേരും.
റമദാനിലെ മനോഹരമായ ഈ സന്ധ്യയുടെ ചിത്രങ്ങൾക്കിടയിൽ എന്നെ ഏറ്റവുമതികം ആകർഷിക്കുന്നത് ഇരുണ്ട ചെറിയ തെരുവിൽ നിന്നും കെട്ടിടങ്ങൾക്കിടയിലൂടെ നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തേക്ക് ഉയർന്ന് നിൽക്കുന്ന സുലെയ്മാനിയ മസ്ജിദിന്റെ മിനാരങ്ങളുടെ കാഴ്ച്ചയാണ് . ആരെയും ഒരു നിമിഷത്തേക്ക് നിശബ്ദരാക്കാൻ പോന്നതാണ് ആ കാഴ്ച്ച. എന്റെ മുന്നിലൂടെ തുർക്കി ചെരുപ്പുകളും നീലയും ചുവപ്പും വസ്ത്രങ്ങളും അണിഞ്ഞ ഒരു കൂട്ടം സ്ത്രീകൾ കടന്നു പോയി. അവർക്ക് അകമ്പടി പോകുന്ന യൂനക്കുകളുടെ കൈയിലുള്ള പുരാതന വിളക്ക് അവിടെ വെളിച്ചം പരത്തി മുന്നൊട്ട് നീങ്ങി . സംഘം കടന്ന് പോയത്തോടെ തെരുവ് വീണ്ടും ഇരുട്ടിലേക്ക് മടങ്ങി. ചുമരുകളിൽ നൃത്തം ചെയ്തിരുന്ന നിഴലുകളും പതിയെ അവരൊടെ മറഞ്ഞ് ഇല്ലാതെയായി
എഴുത്ത്: ഫ്രഞ്ച് നേവൽ ഓഫീസറും എഴുത്തുകാരനുമായ Pierre Lotiയുടെ Constantinople 1890 എന്ന പുസ്തകത്തിലെ റമദാനിനെക്കുറിച്ച് വിവരിക്കുന്ന ഭാഗം

മസ്ജിദ് സുൽതാൻ അഹ്മദിന് (ബ്ലൂ മോസ്ഖ്) മുന്നിലെ ഇഫ്താറിനായി ഒരുമിച്ച് കുടിയവർ



റമദാൻ മാർക്കറ്റ്


പാരമ്പര്യ ഓട്ടോമൻ പാനീയങ്ങൾ വിൽക്കുന്ന സ്റ്റാൾ

ഫാതിഹ തെരുവിലെ ഒരു സിറിയൻ സ്വീറ്റ് ഷോപ്പ്

സിറിയൻ സ്വീറ്റ് ഷോപ്പ്

റമാദാൻ ലൈറ്റുകൾ (മാഹ്യ) കൊണ്ട് അലങ്കരിച്ച വാലിദെ ഹാനെ മസ്ജിദ്. (തിന്നും കുടിക്കുകയും ചെയ്യുക, നിങ്ങൾ അമിത വ്യയം ചെയ്യരുത് എന്ന സന്ദേശമാണ് എഴുതിയിരിക്കുന്നത് )

സന്ദേശം: പുഞ്ചിരി ദാനമാണ് (പ്രവാചക വചനം)

സന്ദേശം: പുഞ്ചിരി ദാനമാണ് (പ്രവാചക വചനം)

ഫാതിഹ് മസ്ജിദിലെ റമദാൻ ഇരുപത്തി ഏഴാം രാവ്
Comments are closed.