ഒരു കവി കോഫി ഷോപ്പിൽ
ഇരുന്ന് എഴുതുന്നു.

വൃദ്ധ
അയാൾ തന്റെ അമ്മയ്ക്ക്
കത്തെഴുതുന്നുവെന്ന് കരുതുന്നു,

യുവതി
അയാൾ തന്റെ കാമുകിക്ക്
കത്തെഴുതുന്നുവെന്ന് കരുതുന്നു,

കുട്ടി
അയാൾ വരയ്ക്കുന്നുവെന്ന് കരുതുന്നു,

ബിസിനസുകാരൻ
അയാൾ കരാർ പരിഗണിക്കുന്നുവെന്ന് കരുതുന്നു,

വിനോദസഞ്ചാരി
അയാൾ പോസ്റ്റ്കാർഡ് എഴുതുന്നുവെന്ന് കരുതുന്നു,

ജീവനക്കാരൻ
അയാൾ തന്റെ കടങ്ങൾ കണക്കാക്കുന്നുവെന്ന് കരുതുന്നു.

രഹസ്യ പോലീസുകാരൻ
പതുക്കെ അവന്റെ
അടുത്തേക്ക് നടക്കുന്നു.


മൊഴിമാറ്റം: എം. എ മുജീബ് റഹ്മാൻ അഹമദ്
Featured Image: JR Korpa

Author

Renowned Palestinian poet

Comments are closed.