സമകാലിക രാജ്യാന്തര കുടിയേറ്റ യാത്രകളുടെ ഗതി നിരീക്ഷിക്കുന്നതിന് ലാംബിഡോസ നമ്മെ സഹായിക്കുന്നുണ്ട്. പതിനായിരക്കണക്കിന് സ്ത്രീകളും പുരുഷന്മാരും കുട്ടികളും ആണ് ദിവസവും ആഫ്രിക്കയോട് ചേർന്ന് കിടക്കുന്ന ഈ ചെറിയ മെഡിറ്ററേനിയൻ ദ്വീപിൽ അഭയാർഥികളായി എത്തിച്ചേരുന്നത്. തീരത്തെ identification and expulsion center (CIE) ൽ വെച്ച് തങ്ങൾ ചേർത്ത് വെച്ച് കടൽ താണ്ടിയ പലതും ഈ അഭയാർഥികൾക്ക് ഉപേക്ഷിക്കേണ്ടിവരാറുണ്ട്. കുടിയേറ്റക്കാരായി വരുന്ന മനുഷ്യരുടെ വ്യക്തിത്വം നഷ്ടപ്പെടുന്നതിനെയും കേവലം അക്കങ്ങളായി മാറുന്നതിനെയും പ്രതിനിധീകരിക്കുന്നുണ്ട് ഈ ഉപേക്ഷിക്കപ്പെടുന്ന പ്രിയപ്പെട്ട സ്വത്തുക്കളും വസ്തുക്കളും.

തങ്ങൾ ചേർത്തുവെച്ച് കൊണ്ടുവന്ന വസ്തുക്കളോടോപ്പം അഭയാർത്തികൾക്ക് നഷ്ടപ്പെടുന്നത് അവരുടെ അടിസ്ഥാന അവകാശങ്ങൾ കൂടിയാണ്. ദീർഘമായ യാത്രക്ക് ശേഷം അവർക്ക് അഭിമുഖീകരിക്കാനുള്ളത് വിവേചനപരമായ നിയമങ്ങളാണ്. കുടിയേറ്റക്കാരായി തീരത്തണയുന്നവർക്ക് നഷ്ടപ്പെട്ട വസ്തുക്കൾ തിരികെ എത്തിക്കുക എന്ന ലക്ഷ്യത്തിൽ വിവിധ ഏജൻസികൾ ആരംഭിച്ച പദ്ധതിയാണ് എന്നെ ഈ ഒരു പ്രൊജക്റ്റിലേക്ക് (Frammenti, 2013) എത്തിക്കുന്നത്. തകർന്ന് ഷൂകൾ, മുഷിഞ്ഞ വസ്ത്രങ്ങൾ, സിഗരറ്റു പേക്കുകൾ, കുരിശ്, ബൈബിൾ, ഖുർആൻ, കത്തുകൾ തുടങ്ങി നിരവധി വസ്തുക്കൾ നിറഞ്ഞ പെട്ടികളാണ് എന്റെ മുന്നിൽ ഉടമസ്ഥരെ കാത്ത് കെട്ടിക്കിടന്നിരുന്നത്. അഭയാർഥികളുടെ ജീവിതങ്ങളിലേക്ക്, അവരുടെ നഷ്ടപ്പെട്ട വ്യക്തിത്വത്തിലേക്ക്, സ്വത്വ ബോധങ്ങളിലേക്ക്, അവരുടെ നഷ്ടപെട്ട ശബ്ദങ്ങളിലേക്ക്, കഥകളിലേക്ക്, യാത്രാനുഭവങ്ങളിലേക്ക് എല്ലാം നമ്മെ കൂട്ടിക്കൊണ്ടുപോവാൻ ഈ നഷ്ടപ്പെട്ട വസ്തുക്കൾ നമ്മെ സഹായിക്കുന്നുണ്ട്. ജിജിവിതത്തിലേക്കുള്ള തിരിച്ചു വരവിനായുള്ള ആഗ്രഹങ്ങളും, നിലനിൽപ്പിനായുള്ള അവരുടെ പ്രതീക്ഷകളും, ഭയങ്ങളും, ഈ നഷ്ട സ്വത്തുക്കൾ പ്രതിഫലിപ്പിക്കുന്നുണ്ടാവണം.

24_FRM__

06_FRM__

01_FRM__

03_FRM__

02_FRM__

05_FRM__

04_FRM__

07_FRM__

08_FRM__

11_FRM__

10_FRM__

13_FRM__

12_FRM__

15_FRM__

14_FRM__

17_FRM__

16_FRM__

19_FRM__

18_FRM__

21_FRM__

20_FRM__

23_FRM__

22_FRM__

27_FRM__

26_FRM__

29_FRM__

28_FRM__

31_FRM_

30_FRM__

32_FRM_

34_FRM

Mario Badagliacca

സിസിലിയന്‍ ഫ്രീലാൻസ് ഫോട്ടോഗ്രാഫറാണ് മാരിയോ. നേപ്പിൾസിലെ ‘L’Orientale’ യൂണിവേഴ്‌സിറ്റിയിൽ നിന്നും പൊളിറ്റിക്സിലും, ഇന്റർനാഷ്ണൽ റിലേഷൻസിലും പഠനം നടത്തി. റോമിൽ നിന്നും ഫോട്ടോ ജേണലിസം പഠിച്ച മാരിയോയുടെ ഇഷ്ട വിഷയങ്ങൾ കുടിയേറ്റം, അതിർത്തിയിലെ ജീവിതങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ, സാമുക്‌തിക വിഷയങ്ങൾ എന്നിവയാണ്. Le Nouvelle Observateur, Al Jazeera, Warscapes, RAIRadio3, Sky, La Presse Canada, La Repubblica, Corriere della Sera അടക്കമുണ അന്താരാഷ്‌ട്ര പ്രസിദ്ധിവികാരണങ്ങളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതോടൊപ്പം അമേരിക്കയിലെ ഹോപ്കിൻസ് ഹാൾ ഗാലറി അടക്കമുള്ള അന്താരാഷ്‌ട്ര ഗാലറികളിൽ ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്. 2014ൽ Documentary Photography Audience Engagement Grant (New York) അവാർഡ് ലഭിച്ചു. Currently, he is the artist-in-residence for the Transnationalizing Modern Language Project sponsored by the UK Arts and Humanities Research Council, അഡിസ് അബാബ, ലണ്ടൻ, ന്യുയോർക്ക്, ബ്യുണസ് അയേഴ്‌സ്, തുനീഷ്യ എന്നിവിടങ്ങളിലെ ഇറ്റാലിയൻ പ്രവാസി സമൂഹങ്ങളെക്കുറിച്ചുള്ള യു.കെ UK Arts and Humanities Research Council ന്റെ പ്രൊജക്സ്റ്റിലാണ് മാരിയോ ഇപ്പോൾ ജോലി ചെയ്യുന്നത്.

Comments are closed.