പ്രാട്ടി
മൈനാത്തുവെളിയിൽ
ആദ്യം വിഴുപ്പുകൾ വന്നു
പിന്നെ വെള്ളം വന്നു
വയറ്റുകണ്ണിവെള്ളം പ്രാട്ടിയെ നൊന്തുപെറ്റു
പെറ്റവെള്ളം പോറ്റി വളർത്തി
ഒന്നിച്ചുറങ്ങി
എന്നും മാരിയമ്മൻ കോവിൽ കഴുകിയുറങ്ങി
ആണ്ടുതോറും മൊളങ്കൊട്ടിലിനു കൂട്ടുപോയി
വെള്ളം പ്രാട്ടിയുടെ മൂക്കുത്തി നോക്കിക്കിടന്നു മിന്നി
മിന്നുന്ന വെള്ളത്തിൽ
പ്രാട്ടി അഴുക്കിളക്കി
നൂട്ടാണ്ടുകളുടെ കൈയ്യായത്തിൽ
ഇളകിയ അഴുക്കിനു മീതേ
അയകളിൽ
പലനിറപ്പതാകകൾ പാറി
ദേശത്തിൻ്റെ വിയർപ്പും
കറയും മണവും കൊണ്ട് മടങ്ങി വരാൻ
പ്രാട്ടി അവയെ തേച്ചു മടക്കി യാത്രയാക്കി
- രചന: അനിതാ തമ്പി
ദേശപ്പലമ: അഞ്ച് മൊഴിപ്പടങ്ങൾ
കടപ്പാട് : ഉരു

ചിത്രങ്ങൾ: അർപ്പൻ ഘോഷ്
കൊൽക്കത്തയിലെ ഇന്ത്യൻ കോളേജ് ഓഫ് ആർട്ട് ആൻഡ് ഡ്രാഫ്റ്റ്മാൻഷിപ്പിൽ നിന്നും, ശാന്തിനികേതൻ കലാ ബബനിൽ നിന്നും ബിരുദം നേടി. കലാധ്യാപന ജോലി ഉപേക്ഷിച്ച് ഇപ്പോൾ കൊച്ചി ബിനാലെയുമായി ചേർന്ന് ആർട്ട് മീഡീയേറ്ററായി പ്രവർത്തിക്കുന്നു. മട്ടാഞ്ചേരിയുടേയും കൊച്ചിയുടേയും നിത്യ ജീവിതം പകർത്തുകയാണ് ഘോഷ് തൻ്റെ ഫ്രൈമുകളിലൂടെ. 2014ൽ ബിനാലെ കാണാനായി ആദ്യമായി കൊച്ചിയിലെത്തിയ ഘോഷ് നഗരവുമായി പ്രണയത്തിലാവുകയായിരുന്നു
























Comments are closed.