തിരക്ക് പിടിച്ച ജീവിതം നമ്മൾ അഭിമുഖീകരിക്കാൻ ആഗ്രഹിക്കാത്ത ഏകാന്തതയിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. മനുഷ്യന്റെ ഏകാന്തതയെ മൗലികമായ മനുഷ്യാവസ്ഥയായിട്ടാണ് തത്വചിന്തകർ കാണുന്നത്
ഇസ്‌ലാമിക എസ്കറ്റോളജി മരണാനന്തര ‘ലോകത്തെ’ക്കുറിച്ച് സംസാരിക്കുമ്പോള്‍, ക്രിസ്ത്യൻ എസ്കറ്റോളജി ശ്രദ്ധ ചെലുത്തുന്നത് മരണാനന്തര ‘ജീവിത’ത്തിലാണ്.
എന്താണ് വിശ്വാസം?’ എന്ന ചോദ്യത്തിന് ‘അപരന് ഭക്ഷണം കൊടുക്കലും അഭിവാദ്യം ചെയ്യലുമാണ് വിശ്വാസം എന്നാണ് പ്രവാചകന്‍ ഒരിക്കൽ ഒരിക്കൽ മറുപടി നൽകിയത്.
നാം എന്ത് കഴിക്കുന്നു, അതിഥികൾക്കായി എന്ത് ഒരുക്കുന്നു എന്നതെല്ലാം മുസ്‌ലിം വ്യവഹാരങ്ങളിൽ ധാർമ്മിക ജീവിതം രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പുലർത്തേണ്ട ബാധ്യതകളുടെ ഭാഗമാണ്
ആത്മീയ ജീവിതം എന്നത് ആത്മത്തിൽ നിന്നും അപരത്തി(നി)ലേക്കുള്ള യാത്രകളാണ്. നമ്മുടെ പക്കലുള്ളവയിൽ നിന്ന് നൽകുക എന്നതാണ് നമ്മുടെ ജീവിതത്തെ അർത്ഥപൂർണ്ണമാക്കുന്നത്
മുസ്‌ലിം സമൂഹങ്ങളിൽ “അപരിചിതൻ” എന്ന പ്രത്യേകമായ ഒരു കേറ്റഗറി നിലനിന്നിരുന്നില്ല. ആദർശപരമായി മുസ്‌ലിംകൾ പരസ്‌പരം അപരിചിതരല്ല എന്നതാവാം ഇതിന് കാരണം.