Category

Photo Essay

Category

കൊണ്ടോട്ടിക്കെട്ട് മുതൽ തുർക്കിക്കെട്ട് വരെ വ്യവിധ്യം നിറഞ്ഞ ശൈലികൾ മോതിര നിർമാണത്തിലുണ്ട്. കൊണ്ടോട്ടിക്കാരനായ ചന്ദ്രനാണ് പ്രസിദ്ധമായ കൊണ്ടോട്ടിക്കെട്ട് രൂപകൽപന ചെയ്തത്.

ജീവിതത്തിനും മരണത്തിനുമിടയിലുള്ള രാപ്പകലുകളെ പരാതിയില്ലാതെ സ്നേഹിച്ച്, അതിഥികളെ നിറപുഞ്ചിരിയോടെ സ്വീകരിച്ച്, ആവശ്യങ്ങളും അത്യാഗ്രഹങ്ങളുമെല്ലാം ഈ കൊച്ചുതുരുത്തുകളിൽ നിന്ന് തന്നെ സാധിക്കുന്ന പച്ചയായ മനുഷ്യർ ജീവിക്കുന്നിടം.

യൂറോപ്പിൽ സഞ്ചരിക്കുകയും പരിശീലിക്കുകയും ചെയ്ത വാസ്തുശില്പികളിലൂടെയാണ് ലാറ്റിൻ അമേരിക്കയിലെ അൽഹംബ്രിസ്‌മോ പ്രധാനമായും രൂപപ്പെട്ടത്.

പ്ലേറ്റോയുടെ ഗുഹാമുഖത്തെ നിഴലുകളെപ്പോലെ സൂഫികളെ സംബന്ധിച്ചിടത്തോളം നിഴൽ നാടകങ്ങൾ മറക്കപ്പുറത്തുള്ള യാഥാർത്ഥ്യത്തെ തിരിച്ചറിഞ്ഞ് ദൈവത്തിലേക്ക് തിരിയാനുള്ള ഓർമ്മപ്പെടുത്തലാണ്

ട്രാൻസ്‍ജെൻഡർ ദർഗയാണ് ലക്ഷ്യം. കുറെ അലഞ്ഞു ഞങ്ങൾ കണ്ടെത്തി. അവിടെ ഒരു വൃദ്ധനും, അദ്ദേഹത്തിന്റെ കൊച്ചു മകനും ഉണ്ടായിരുന്നു. ദർഗ നടത്തിപ്പുകാർ രണ്ടു ട്രാൻസ്‍ജെൻഡർ സുന്ദരികളാണ്!

വാഹൻ ഒരു അപര ഇടം ആണ് എന്ന് പറയാം. സ്വയം ഒരു ലോകമായിരിക്കുമ്പോൾ തന്നെ അനേകം ലോകങ്ങളേയും തുറമുഖങ്ങളെയും ബന്ധിപ്പിച്ച് നിരന്തരം അവ ചലിച്ചുകൊണ്ടേയിരിക്കുന്നു.

വൈവിധ്യങ്ങളുടെ കൂടിച്ചേരലാണ് സൂഖിന്റെ സവിശേഷത. വ്യത്യസ്തരായ മനുഷ്യർ, വിവിധങ്ങളായ നിറങ്ങൾ, ശബ്ദങ്ങൾ, രുചികൾ, സംഗീതങ്ങൾ തുടങ്ങി വിപുലമായ ഒരു ഹാബിറ്റാറ്റ് തന്നെയാണ് സൂഖ്.

സംസാരിച്ചിരുന്നാൽ നമ്മുടെ അകങ്ങളിലെ ധാരണകളെ പൊളിച്ചടുക്കി പുതിയ ലോകം കാട്ടിത്തരുന്ന മനുഷ്യരാണിവർ. അർത്ഥഗർഭമായ കവിതകളുടെയും കടലിരമ്പം ഉള്ളിലൊതുക്കി

നമ്മളിന്നും ചേർത്ത് നിർത്താൻ മടിക്കുന്ന, അതേസമയം നമ്മുടെ നിത്യ ജീവിതത്തിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒരുകൂട്ടം മനുഷ്യരാണ് ഇതര സംസ്ഥാന തൊഴിലാളികൾ

വര്‍ഷം 2009, കാസ്ട്രോ ജീവിച്ചിരിപ്പുള്ള കാലമാണ്. മറവിയിലേക്ക് പുറം തള്ളപ്പെടാൻ ഒരുക്കമല്ലാത്ത ഒരു നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ മുങ്ങിയിരിക്കുകയാണ് തെരുവുകളത്രയും. ഒബ്രാപിയയിലെ പ്രധാന നടപ്പാതയിലേക്ക് ഞാന്‍ പ്രവേശിച്ചു. യാത്രക്ക് മുൻപ് ഗൂഗിള്‍ മാപ്പിലെ വിശദമായ തിരച്ചിലുകള്‍ക്കൊടുവില്‍ കണ്ടെത്തിയ രാജ്യത്തെ ഒരേയൊരു…

മുസ്‌ലിം മലബാറിന്റെ സാംസ്കാരിക ചിഹ്നങ്ങളിൽ പെട്ടതാണ് സ്രാമ്പികൾ. സജീവമായിരുന്ന ഒരു കാർഷിക സംസ്കൃതിയുടെ അവശേഷിപ്പ് കൂടിയായിരുന്നു ഇവ എന്ന് പറയാം

ആധുനികതയിൽ ഒറ്റപ്പെട്ടു പോകുകയും അരികുവൽക്കരിക്കപ്പെടുകയും ചെയ്യുന്ന ഇടങ്ങളും അവിടുത്തെ മനുഷ്യരെയും പകർത്തുകയാണ് അരുൺ ഇൻഹാമിന്റെ ക്യാമറ

തങ്ങൾ ചേർത്തുവെച്ച വസ്തുക്കളോടോപ്പം അഭയാർത്തികൾക്ക് നഷ്ടപ്പെടുന്നത് അവരുടെ അവകാശങ്ങൾ കൂടിയാണ്. ദീർഘമായ യാത്രക്ക് ശേഷം അവർക്ക് അഭിമുഖീകരിക്കാനുള്ളത് വിവേചനങ്ങളാണ്

സ്വാതന്ത്ര്യം നേടിയവരും അത്തിന് മുൻപെ അടിമകളക്കപ്പെടാതെ തന്നെ ജീവിച്ചിരുന്നവരും സ്വന്തം നാടുകളിലേക്ക് മടങ്ങാതെ സമുദായങ്ങൾ രൂപീകരിച്ച് ജീവിതം തുടങ്ങി

പല ചരിത്ര സന്ധികളിലായി വിവിധ കാരണങ്ങളാൽ ഇങ്ങനെ പലായനം ചെയ്ത് എത്തിച്ചേര്‍ന്നവരാണ് മട്ടാഞ്ചേരിയെ വൈവിധ്യം നിറഞ്ഞ ഒരു കോസ്മോപൊളിറ്റൻ സമൂഹമാക്കി മാറ്റിയത്.

പുറത്തെ ശാന്തമായ നിശബ്ദതയിൽ അതി മനോഹരമായ ഒരു ശബ്ദം ഉയർന്ന് തുടങ്ങി. ആ ശബ്ദത്തിന് ഔബൊയുടെ ചുവയും പള്ളി വാദ്യോപകരണങ്ങളുടെ ശുദ്ധിയും ഉണ്ടായിരുന്നു