Category

Culture

Category

കരിഞ്ഞ മരക്കൂട്ടങ്ങൾ അവ്യക്തമായും അനന്തമായും കാണപ്പെട്ടു. അയാളുടെ ചിന്തകളെ കാടിനു നടുവിലെ ഒഴിഞ്ഞ പറമ്പു പോലെ ഇരുട്ട് വരിഞ്ഞുമുറുക്കി

ചടുലത എന്നത് രവിശങ്കറിന്റെ സ്വാഭാവികതയായിരുന്നു. ഇന്ത്യൻ സംഗീതത്തെ ആ ചടുലത പുതിയ സ്വപ്നങ്ങൾ കാണാൻ ഉത്തേജിപ്പിച്ചു

കമ്മീഷൻ ചുമതല ആരംഭിച്ചു. എല്ലാ വൈകുന്നേരവും റിപ്പോർട്ട് ഹെഡ് ക്വാർട്ടേഴ്സിലേക്ക് കൈമാറി. ‘ഇത്രയും പുസ്തകങ്ങൾ പരിശോധിച്ചു. ഇത്രയും പുസ്തകങ്ങൾ കണ്ടുകെട്ടി’.

പൊതുമെത്ത പോലെയുള്ള കഥകളിൽ പ്രകടമാകുന്നത് യുദ്ധ, യുദ്ധാനന്തര കാലത്തെ മനുഷ്യ വികാരങ്ങളുടെ നിസ്സംഗതയാണ്. ‘ഞണ്ടു നിറച്ച കപ്പലി’ൽ ആ യുദ്ധ പശ്ചാത്തലം പ്രത്യക്ഷപ്പെടുന്നത് ശാരീരികമായിട്ടു കൂടെയാണ്

നാൽകവലകളിലും പെരുവഴികളിലുമുള്ള മരച്ചുവടുകളിലോ പീടികത്തിണ്ണകളിലോ തന്റെ ഭാണ്ഡമിറക്കിവെച്ച് മുഷിഞ്ഞ വസ്ത്രങ്ങളിൽ തിളങ്ങുന്ന കണ്ണുകളുള്ള ഒരാൾ ഹാർമോണിയം മീട്ടി പാട്ടു തുടങ്ങുകയായി.

കടലുണ്ടി ദേശത്തെ ‘ചാപ്പ’കളിലും സൂര്യൻ തിളയ്ക്കുന്ന തീരത്തെ വെള്ളി മണലിലും ഇരുന്നും നടന്നും വെയിൽ തിന്നും, മഴ കുടിച്ചും ഉന്മത്തനായി കെ.വി തൊഴിലാളികൾക്ക് മുന്നിൽ പാടിക്കൊണ്ടിരുന്നു.

ബിരാഹ, റസിയ, ഭജൻ, ഖവ്വാലി, നഅ്ത്ത് തുടങ്ങിയ ഉത്തരേന്ത്യൻ സംഗീതരൂപങ്ങളിലും നൈജീരിയയിലെ മദ്ഹ് ഗാനങ്ങളിലും ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഈണങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു.

കൊണ്ടോട്ടിക്കെട്ട് മുതൽ തുർക്കിക്കെട്ട് വരെ വ്യവിധ്യം നിറഞ്ഞ ശൈലികൾ മോതിര നിർമാണത്തിലുണ്ട്. കൊണ്ടോട്ടിക്കാരനായ ചന്ദ്രനാണ് പ്രസിദ്ധമായ കൊണ്ടോട്ടിക്കെട്ട് രൂപകൽപന ചെയ്തത്.

ജീവിതത്തിനും മരണത്തിനുമിടയിലുള്ള രാപ്പകലുകളെ പരാതിയില്ലാതെ സ്നേഹിച്ച്, അതിഥികളെ നിറപുഞ്ചിരിയോടെ സ്വീകരിച്ച്, ആവശ്യങ്ങളും അത്യാഗ്രഹങ്ങളുമെല്ലാം ഈ കൊച്ചുതുരുത്തുകളിൽ നിന്ന് തന്നെ സാധിക്കുന്ന പച്ചയായ മനുഷ്യർ ജീവിക്കുന്നിടം.

യൂറോപ്പിൽ സഞ്ചരിക്കുകയും പരിശീലിക്കുകയും ചെയ്ത വാസ്തുശില്പികളിലൂടെയാണ് ലാറ്റിൻ അമേരിക്കയിലെ അൽഹംബ്രിസ്‌മോ പ്രധാനമായും രൂപപ്പെട്ടത്.

കുട്ടികൾ വാതിലുകളും ജനലുകളും ഭദ്രമായടച്ച് സ്വീകരണമുറിയിലെ ബൾബിന്റെ ചില്ല് തകർത്തു. തകർന്ന ബൾബിനകത്തുനിന്ന് ജലംകണക്കെ തണുപ്പാർന്ന പൊൻപ്രഭാ പ്രവാഹം പുറത്തേക്കു പൊട്ടിയൊഴുകാൻ തുടങ്ങി.

പ്ലേറ്റോയുടെ ഗുഹാമുഖത്തെ നിഴലുകളെപ്പോലെ സൂഫികളെ സംബന്ധിച്ചിടത്തോളം നിഴൽ നാടകങ്ങൾ മറക്കപ്പുറത്തുള്ള യാഥാർത്ഥ്യത്തെ തിരിച്ചറിഞ്ഞ് ദൈവത്തിലേക്ക് തിരിയാനുള്ള ഓർമ്മപ്പെടുത്തലാണ്

കുറ്റം ഒരു ബോധമായിത്തീരുന്നത് എങ്ങനെയാണ്. കുറ്റബോധം എന്നത് വെറും ഒരു പ്രയോഗമാണോ. എല്ലാ ബോധങ്ങളും തന്നെ ഒരു കുറ്റമോ, കുറ്റകൃത്യമോ ആണോ. കൃത്യത്തിന് എത്രമാത്രം ബോധത്തെ പോറാൻ പറ്റും. കൃത്യം എത്രമാത്രം കൃത്യമാണ്.

തസ്ബീഹ് മാല കയ്യിൽ പിടിച്ച് പ്രാർത്ഥനകൾ ഉരുവിട്ടുകൊണ്ടിരിക്കെ ഉമ്മ ചോദിച്ചു
നമ്മുടെ പേരുകൾ പട്ടികയിൽ ഇല്ലെങ്കിൽ നമ്മൾ എവിടേക്ക് പോകും?

ട്രാൻസ്‍ജെൻഡർ ദർഗയാണ് ലക്ഷ്യം. കുറെ അലഞ്ഞു ഞങ്ങൾ കണ്ടെത്തി. അവിടെ ഒരു വൃദ്ധനും, അദ്ദേഹത്തിന്റെ കൊച്ചു മകനും ഉണ്ടായിരുന്നു. ദർഗ നടത്തിപ്പുകാർ രണ്ടു ട്രാൻസ്‍ജെൻഡർ സുന്ദരികളാണ്!

തനിക്ക് തോന്നിയവരെ തിരഞ്ഞുപിടിച്ച് കൊല്ലാനല്ല, ഒരു വിഭാഗം ജനങ്ങളെ കൊല്ലാനാണ് താൻ ഏൽപ്പിക്കപ്പെട്ടിരിക്കുന്നത് എന്ന വസ്തുത അവരവനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.

വാഹൻ ഒരു അപര ഇടം ആണ് എന്ന് പറയാം. സ്വയം ഒരു ലോകമായിരിക്കുമ്പോൾ തന്നെ അനേകം ലോകങ്ങളേയും തുറമുഖങ്ങളെയും ബന്ധിപ്പിച്ച് നിരന്തരം അവ ചലിച്ചുകൊണ്ടേയിരിക്കുന്നു.

എഴുത്ത് എന്ന ക്രിയ ‘ആയിക്കൊണ്ടിരിക്കൽ‘ അല്ലാതെ മറ്റൊന്നുമല്ല. ജീവിച്ചതോ ജീവിത സാധ്യമായതോ ആയതിനെ മറികടക്കുന്ന ഒരു ഒഴുക്കാണത്

വൈവിധ്യങ്ങളുടെ കൂടിച്ചേരലാണ് സൂഖിന്റെ സവിശേഷത. വ്യത്യസ്തരായ മനുഷ്യർ, വിവിധങ്ങളായ നിറങ്ങൾ, ശബ്ദങ്ങൾ, രുചികൾ, സംഗീതങ്ങൾ തുടങ്ങി വിപുലമായ ഒരു ഹാബിറ്റാറ്റ് തന്നെയാണ് സൂഖ്.

ഖുർആനിനെ അമേരിക്കൻ ദൈനംദിന ജീവിതത്തോടും, ചരിത്രത്തോടും ചേർത്തു നിർത്തി ചിത്രകല എന്ന മാധ്യമത്തിന്റെ പുതിയസാധ്യതകളെ പ്രായോഗികവത്കരിക്കുകയാണ് ബിർക്ക്.

സംസാരിച്ചിരുന്നാൽ നമ്മുടെ അകങ്ങളിലെ ധാരണകളെ പൊളിച്ചടുക്കി പുതിയ ലോകം കാട്ടിത്തരുന്ന മനുഷ്യരാണിവർ. അർത്ഥഗർഭമായ കവിതകളുടെയും കടലിരമ്പം ഉള്ളിലൊതുക്കി

നിശബ്ദതയാണ് ദൈവത്തിന്റെ ഭാഷയെന്നും ബാക്കിയുള്ളതൊക്കെ മോശം വിവര്‍ത്തനങ്ങളാണെന്നും ജലാലുദ്ധീന്‍ റൂമി എഴുതിയിട്ടുണ്ട്. ദൈവം നമ്മോടു സംസാരിക്കുന്നത് ധ്യാനാത്മകമായ ആ നിശബ്ദതയിലാണ്

നമ്മളിന്നും ചേർത്ത് നിർത്താൻ മടിക്കുന്ന, അതേസമയം നമ്മുടെ നിത്യ ജീവിതത്തിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒരുകൂട്ടം മനുഷ്യരാണ് ഇതര സംസ്ഥാന തൊഴിലാളികൾ

മൂന്നുതവണ ഞങ്ങൾ അതിർത്തി മറികടക്കാൻ ശ്രമിച്ചിട്ടുണ്ട്. ഓരോ തവണയും അവർ ഞങ്ങളെ തിരിച്ചയച്ചു. ഫ്രാൻസിലെത്തിയാൽ കാണുന്ന കിടക്കയിൽ കയറി നാൽപത്തിയെട്ട് മണിക്കൂർ അവസാനിക്കും വരെ തുടർച്ചയായി ഉറങ്ങണം

വര്‍ഷം 2009, കാസ്ട്രോ ജീവിച്ചിരിപ്പുള്ള കാലമാണ്. മറവിയിലേക്ക് പുറം തള്ളപ്പെടാൻ ഒരുക്കമല്ലാത്ത ഒരു നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ മുങ്ങിയിരിക്കുകയാണ് തെരുവുകളത്രയും. ഒബ്രാപിയയിലെ പ്രധാന നടപ്പാതയിലേക്ക് ഞാന്‍ പ്രവേശിച്ചു. യാത്രക്ക് മുൻപ് ഗൂഗിള്‍ മാപ്പിലെ വിശദമായ തിരച്ചിലുകള്‍ക്കൊടുവില്‍ കണ്ടെത്തിയ രാജ്യത്തെ ഒരേയൊരു…

കാപ്പിക്ക് മതകീയമായ ചരിത്ര പരിസരവും നിലനിൽക്കുന്നുണ്ട്. മലക്ക് ജിബ്‌രീൽ (അ) പ്രവാചകന് (സ) ദിവ്യ സന്ദേശത്തോടൊപ്പം കാപ്പിയും നൽകിയതായി സങ്കൽപ്പമുണ്ട്

നബി തിരുമേനിയെ അല്ലാഹു അവന്റെ സവിധത്തിലേക്ക് ക്ഷണിക്കുകയും നമസ്കാരം എന്ന ആരാധന നൽകുകയും ചെയ്ത മിഅറാജ് സംഭവത്തെ ഓർമിച്ച് ആലപിക്കുന്ന നശീദ

ഒരു ദിവസം സത്യസന്ധനായ ഒരു മനുഷ്യൻ ആ രാജ്യത്ത് പ്രത്യക്ഷപ്പെട്ടു. രാത്രിയിൽ പെട്ടിയും വിളക്കുമെടുത്ത് മോഷ്ടിക്കാൻ പുറത്തിറങ്ങുന്നതിനു പകരം അയാൾ വീടിനകത്തു തന്നെ കുത്തിയിരുന്നു

കഴിഞ്ഞ പ്രാവശ്യത്തെ ബിനാലെയിലെ കെ.ആർ സുനിലിന്റെ ഫോട്ടോ പ്രദർശനം കണ്ടാണ് പൊന്നാനി ഒരു ആവേശമായി മാറുന്നത്. അവിടം വരെ ഒന്ന് പോയി വരണം എന്ന് മാത്രമായിരുന്നു അന്നത്തെ ആഗ്രഹം

തിരുനബിയെ(സ) സംബോധന ചെയ്ത്കൊണ്ട് മദീനയിലെ ഖുബ്ബയുടെ ചാരത്ത് വെച്ച് രചിക്കപ്പെട്ട ഈ കവിത ആഫ്രിക്കൻ രാജ്യങ്ങളിൽ വ്യാപകമായി ആലപിക്കപ്പെടാറുണ്ട്

വെള്ളമടിച്ചുറങ്ങിയ എല്ലാവരും ആ വെടിയൊച്ച കേട്ടു ഞെട്ടിയുണർന്നു. ബോധം വന്ന രാജാവ് മുറിയിലേക്ക് ഓടിയെത്തി. അവർ, നിലംപരിശായ കൊലപാതകിയേയും രാജകുമാരിയേയും നോക്കി നിൽക്കുക മാത്രം ചെയ്തു.

മുസ്‌ലിം മലബാറിന്റെ സാംസ്കാരിക ചിഹ്നങ്ങളിൽ പെട്ടതാണ് സ്രാമ്പികൾ. സജീവമായിരുന്ന ഒരു കാർഷിക സംസ്കൃതിയുടെ അവശേഷിപ്പ് കൂടിയായിരുന്നു ഇവ എന്ന് പറയാം

ആധുനികതയിൽ ഒറ്റപ്പെട്ടു പോകുകയും അരികുവൽക്കരിക്കപ്പെടുകയും ചെയ്യുന്ന ഇടങ്ങളും അവിടുത്തെ മനുഷ്യരെയും പകർത്തുകയാണ് അരുൺ ഇൻഹാമിന്റെ ക്യാമറ

നഗരങ്ങളിലെ പുറമ്പോക്കുകൾ ജീവിക്കുന്ന ഏറ്റവുമതികം ദരിദ്ര്യം അനുഭവിക്കുന്നവരും അവകാശങ്ങൾ ഇല്ലാത്തവരെയുമായണ് നഗരത്തിന് അതിൻ്റെ നിർമ്മാണത്തിൽ ഏറ്റവുമതികം ആവശ്യമായിട്ടുള്ളത്

തൃപ്തനുമാണ്. ദിനേന വാങ്ങിക്കൂട്ടുന്ന പുകയിലയേക്കാൾ വില, അവൾക്കയാൾ കൽപ്പിക്കുന്നുണ്ടെന്ന് പറയാൻ അർമാണ്ടക്കൊരു നിർവ്വാഹവുമുണ്ടായിരുന്നില്ല.

രാത്രി ആയാൽ ഞാൻ പതുക്കെ ഓൾഡ് സിറ്റിയിലേക്ക് ഓട്ടോ പിടിക്കും. അവിടെ ഉള്ള ഇടുങ്ങിയ ഗല്ലികളിലൂടെയുള്ള നടത്തത്തിൽ ചുറ്റുമുള്ള വീടുകൾ എന്നെ വന്ന് മൂടുന്നതായി അനുഭവപ്പെടും

തങ്ങൾ ചേർത്തുവെച്ച വസ്തുക്കളോടോപ്പം അഭയാർത്തികൾക്ക് നഷ്ടപ്പെടുന്നത് അവരുടെ അവകാശങ്ങൾ കൂടിയാണ്. ദീർഘമായ യാത്രക്ക് ശേഷം അവർക്ക് അഭിമുഖീകരിക്കാനുള്ളത് വിവേചനങ്ങളാണ്

സിറിയയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ കെടുതികൾ നേരിട്ട് അനുഭവിക്കുന്ന അനാഥരാവുന്ന കുട്ടികളുടെ കഥയാണ് ദ ബോക്സ് എന്ന ആനിമേറ്റഡ് ഷോർട്ട് ഫിലിം പറയുന്നത്

സ്വാതന്ത്ര്യം നേടിയവരും അത്തിന് മുൻപെ അടിമകളക്കപ്പെടാതെ തന്നെ ജീവിച്ചിരുന്നവരും സ്വന്തം നാടുകളിലേക്ക് മടങ്ങാതെ സമുദായങ്ങൾ രൂപീകരിച്ച് ജീവിതം തുടങ്ങി

സമൂഹത്തിന്റെ നാനാതുറകൾ സംഗമിക്കുന്ന ദർഗ്ഗകളാണ് ഖവ്വാലിയുടെ സ്പേസ് എന്നതിനാൽ തന്നെ ഖവ്വാലി ഏവർക്കും പ്രാപ്യവും അതേസമയം ആസ്വാദകരവും ആണ്

രക്തക്കളങ്ങളും കബന്ധങ്ങളും മാത്രം ബാക്കിയാക്കി സംസ്കാരങ്ങളെയും ജീവിതങ്ങളെയും തുടച്ചുനീക്കി മുന്നേറുകയാണ് അവസാനമില്ലാത്ത സിറിയൻ യുദ്ധം

മൂന്നു വശത്തും മൂന്നു കാറുകൾ. ഞാൻ നൈലോൺ കുടയുമായി നടുക്ക്. മൂന്നു പേരും ശറപറാ ഹോൺ മുഴക്കുന്നുണ്ട്. ജനം ഭയചകിതരായി വൃക്ഷങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്നു.