Category

Religion

Category

അലിസ്റ്റർ മക്കന്റയർ മനുഷ്യനെ ‘കഥ പറയുന്ന മൃഗം’ എന്നാണ് പരിചയപ്പെടുത്തുന്നത്. നമ്മുടെ പ്രവർത്തികൾ അർത്ഥപൂർണമാവുന്നത് ആഖ്യാനങ്ങളിലൂടെ മാത്രമാണ്

പണ്ഡിതന്മാരും വ്യാപാരവും തമ്മിലുള്ള ഇടപാടുകളുടെ ഫിലോസഫി മനസ്സിലാക്കാൻ ആത്മാവിനും, ഭൗതിക ലോകത്തിനും ഇടയില്‍ ഇസ്‌ലാം സാധ്യമാക്കിയ ശക്തമായ ബന്ധം തിരിച്ചറിയേണ്ടതുണ്ട്

ആധുനിക ഭരണകൂടം എന്നത് ആധുനികതയുടെ തന്നെ ഏറ്റവും പ്രധാനമായ ഒരു നിർമ്മിതിയാണ്. അതിനാൽ ഇസ്‌ലാമിക് സ്റ്റേറ്റ് എന്നത് ഒരു അസാദ്ധ്യതയാണ് എന്ന വാദമാണ് ഞാൻ മുന്നോട്ട് വെച്ചത്.

ഇസ്‌ലാമിക എസ്കറ്റോളജി മരണാനന്തര ‘ലോകത്തെ’ക്കുറിച്ച് സംസാരിക്കുമ്പോള്‍, ക്രിസ്ത്യൻ എസ്കറ്റോളജി ശ്രദ്ധ ചെലുത്തുന്നത് മരണാനന്തര ‘ജീവിത’ത്തിലാണ്.

തങ്ങളുടെ വിഭവങ്ങളിൽ നിന്നും പാവങ്ങളുടെ അവകാശത്തെ കൈമാറ്റം ചെയ്യുന്ന വിശ്വാസികളെ സംബന്ധിച്ചിടത്തോളം ദാനധർമ്മങ്ങൾ ദൈവിക ആജ്ഞയോടുള്ള കർത്തവ്യ നിർവ്വഹണമാണ്.

വാഹൻ ഒരു അപര ഇടം ആണ് എന്ന് പറയാം. സ്വയം ഒരു ലോകമായിരിക്കുമ്പോൾ തന്നെ അനേകം ലോകങ്ങളേയും തുറമുഖങ്ങളെയും ബന്ധിപ്പിച്ച് നിരന്തരം അവ ചലിച്ചുകൊണ്ടേയിരിക്കുന്നു.

ആത്മീയവും, ഭൗതികവുമായ സൗന്ദര്യത്തെ മറ്റൊരു ലക്ഷ്യത്തിന് വേണ്ടിയല്ലാതെ അവക്കുവേണ്ടിത്തന്നെ സ്നേഹിക്കാനും, പ്രണയിക്കാനുമാവും എന്ന തീര്‍പ്പിൽ ഗസ്സാലി ഇമാം എത്തിച്ചേരുന്നുണ്ട്.

പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് നാസ്തിക ചിന്തകർ രൂപപ്പെടുത്തിയ മതത്തിന്റെ ഈ ചിത്രം അതുപോലെ പകർത്തുക എന്നതാണ് വർത്തമാന കാലത്തെ യുക്തിവാദികളുടെ രീതി.

ഇബ്നു റുഷ്‌ദിന്റെ ചിന്താകളുടെ രൂപീകരണത്തിൽ അബൂബക്കർ ഇബ്നുൽ അറബിക്ക് പങ്കുള്ളതായി കാണാം. അതുവഴി ഇമാം ഗസ്സാലിയിലേക്കും ഇബ്നു റുഷ്‌ദിന്റെ വേരുകൾ ചെന്നെത്തുന്നുണ്ട്.

ഇമാം ഗസ്സാലിയുടെ ദീർഘദൃഷ്ടമായ തത്വശാസ്ത്രത്തിലെ പരിശ്രമങ്ങളെ ആഴത്തിൽ ഉൾക്കൊണ്ടിരുന്നു ഇബ്നു റുഷ്ദ് എന്നു വേണം മനസ്സിലാക്കാൻ.

എന്താണ് വിശ്വാസം?’ എന്ന ചോദ്യത്തിന് ‘അപരന് ഭക്ഷണം കൊടുക്കലും അഭിവാദ്യം ചെയ്യലുമാണ് വിശ്വാസം എന്നാണ് പ്രവാചകന്‍ ഒരിക്കൽ ഒരിക്കൽ മറുപടി നൽകിയത്.

ശരീഅത്ത്, സിവില്‍ സമൂഹത്തിൽ ഇഴകിച്ചേര്‍ന്നും അവരുടെ ജീവിതങ്ങളിലെ ഓരോ ഭാഗങ്ങളെയും സ്വാധീനിച്ചുകൊണ്ടുമാണ് മുന്നോട്ട് പോയിരുന്നത്

ഇൽമുൽ കലാം ജദീദ് അഭിസംബോധന ചെയ്ത ചോദ്യങ്ങൾ വലിയൊരളവിൽ ഓട്ടോമൻ ധൈഷണിക സമൂഹത്തിന്റെയും, ഓട്ടോമൻ പൊതുജനത്തിന്റെയും ചോദ്യങ്ങൾ കൂടിയായിരുന്നു

സംസാരത്തില്‍ നിന്നാണ് നാം ഉടലെടുത്തത്. അവന്റെ കൽപ്പന അതായിരുന്നു, ‘ഉണ്ടാവുക’, അനന്തരം നാം ഉണ്മ പ്രാപിച്ചു. മൗനം ഇല്ലായ്മയുടെ അവസ്ഥയാണ്, സംസാരം ഉണ്മയുടെയും

സൂഫി സാഹിത്യങ്ങളിൽ മറ അപ്രാപ്യമായതും എന്നാൽ ആഗ്രഹിക്കപ്പെടുന്നതുമായ ‘പ്രിയതമയെ/നെ’ നിഷേധിക്കുകയല്ല, മറിച്ച് അതിന്റെ മൂല്യത്തെ ഉയർത്തുന്ന ഒന്നായിട്ടാണ് ഉപയോഗിക്കപ്പെട്ടിട്ടുള്ളത്

ഗാർഹിക, സാമൂഹക തലങ്ങളിൽ നൈതികമായ ചുറ്റുപാട് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വ്യക്തിയിൽ ധാർമ്മിക ബോധം വളർത്തിയെടുക്കുക
എന്നതാണ് ‘അഖ്‌ലാക്കി’ന്റെ ലക്ഷ്യം.

പ്രപഞ്ചം ഒരു ഡയമെൻഷനിലും വിഭജിക്കാൻ കഴിയാത്ത അതിസൂക്ഷ്മ വസ്തുക്കളിൽ നിന്നും, അവയോട് കൂടെ തന്നെ നിലനിന്ന് പോരുന്ന വിശേഷണങ്ങളിൽ നിന്നുമാണ് സൃഷ്ടിക്കപ്പെട്ടത്

ബ്ലാക് മുസ്‌ലിം നവോത്ഥാനം ലക്ഷ്യമിട്ടുള്ള മൂന്നാം പുനരുത്ഥാനത്തെ ആത്മീയമായ ഒരു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് ജാക്സൺ ഈ ഗ്രന്ഥം രചിക്കുന്നത്

നാം എന്ത് കഴിക്കുന്നു, അതിഥികൾക്കായി എന്ത് ഒരുക്കുന്നു എന്നതെല്ലാം മുസ്‌ലിം വ്യവഹാരങ്ങളിൽ ധാർമ്മിക ജീവിതം രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പുലർത്തേണ്ട ബാധ്യതകളുടെ ഭാഗമാണ്

അര ഡസനിലധികം ഭരണാധികാരികൾ സിംഹാസനത്തിൽ ഇരിക്കുന്നത് കാണാൻ അവസരം ലഭിച്ച നിസാമുദ്ധീൻ ഔലിയ ഒരു സുൽത്താനെയും കൊട്ടാരത്തിൽ സന്ദർശിച്ചിരുന്നില്ല

മുസ്‌ലിം ലോകത്തെ തത്ത്വചിന്തകർ, ദൈവശാസ്ത്രജ്ഞർ, സൂഫികൾ എന്നിവർക്കിടയിൽ പൊതു ആശയം ഏറ്റവും ഉന്നതമായ സൗന്ദര്യം ഏറ്റവും പൂർണ്ണത നിറഞ്ഞ സത്തയുടേതാണ് എന്ന ധാരണയാണ്

ആത്മീയ ജീവിതം എന്നത് ആത്മത്തിൽ നിന്നും അപരത്തി(നി)ലേക്കുള്ള യാത്രകളാണ്. നമ്മുടെ പക്കലുള്ളവയിൽ നിന്ന് നൽകുക എന്നതാണ് നമ്മുടെ ജീവിതത്തെ അർത്ഥപൂർണ്ണമാക്കുന്നത്

മുസ്‌ലിം സമൂഹങ്ങളിൽ “അപരിചിതൻ” എന്ന പ്രത്യേകമായ ഒരു കേറ്റഗറി നിലനിന്നിരുന്നില്ല. ആദർശപരമായി മുസ്‌ലിംകൾ പരസ്‌പരം അപരിചിതരല്ല എന്നതാവാം ഇതിന് കാരണം.

ഏതെങ്കിലും ഒരാശയത്തെ അതിന്റെ യഥാർത്ഥ ആഴത്തിലേക്ക് തിരിച്ച് കൊണ്ടുവരേണ്ടതായിട്ട് ഉണ്ട് എന്നുണ്ടെങ്കിൽ അത് ആതിഥേയത്വമാണ്

മോഡേൺ സ്റ്റേറ്റിന് ലഭ്യമായ നിർവ്വചനങ്ങൾ ഏത് വെച്ച് നോക്കിയാലും ‘ഇസ്‌ലാമിക് സ്റ്റേറ്റ്’ എന്നത് അസാധ്യവും ആ പ്രയോഗം തന്നെ സാങ്കേതികമായി വൈരുദ്ധ്യം നിറഞ്ഞതുമാണ്

സമർപ്പണം, അനുസരണ, ആത്മ നിയന്ത്രനം, ആത്മ വിമർശനം എന്നിവയിൽ നിന്ന് തടയുന്ന എല്ലാറ്റിനോടും അകലം പാലിച്ച് നിലനിൽക്കുമ്പോൾ ഏൽക്കുന്ന ആക്ഷേപം പരിഗണിക്കാതിരിക്കുക

സ്ത്രീ/പുരുഷൻ എന്നീ ഇടങ്ങളിലേക്ക് ചുരുക്കാവുന്ന വിധത്തിലല്ല, മറിച്ച് സൂക്ഷമമായ വൈവിധ്യങ്ങൾ നിറഞ്ഞതാണ് ദൈവത്തിന്റെ സൃഷ്ടിപ്പുകൾ

അല്ലാഹുവിനെ മനസിലാക്കുന്നതിനുള്ള ഉപാധി എന്ന നിലയിൽ ജെന്റർ എങ്ങിനെയാണ് നമ്മെ രൂപപ്പെടുത്തുന്നത് എന്നറിയൽ പ്രധാനമാണ്

അപ്പാർതീഡ് വ്യവസ്ഥയുടെ അന്ത്യത്തിന് ശേഷം കേപ്പ് മുസ്‌ലിംകൾ ചരിത്രം രചിക്കാൻ തുടങ്ങി. ഈ ഉയിർത്തെഴുന്നേൽപ്പിൽ കിതാബുകൾക്കുള്ള പങ്ക് വളരെ വലുതാണ് എന്ന് കാണാം

കാപ്പിക്ക് മതകീയമായ ചരിത്ര പരിസരവും നിലനിൽക്കുന്നുണ്ട്. മലക്ക് ജിബ്‌രീൽ (അ) പ്രവാചകന് (സ) ദിവ്യ സന്ദേശത്തോടൊപ്പം കാപ്പിയും നൽകിയതായി സങ്കൽപ്പമുണ്ട്

പോകാൻ എനിക്കതികം ബുദ്ധിമുട്ടുകളില്ല. എന്റെ ഭാണ്ഡക്കെട്ട് ലളിതമാണ്. എന്നാൽ വിലപിടിച്ച വസ്തുക്കളെല്ലാം നിങ്ങളെങ്ങിനെ കൊണ്ടുപോകും

ആധികാരികമായി സംരക്ഷിക്കപ്പെട്ട ആഖ്യാനങ്ങളിലൂടെയാണ് ഇസ്‌ലാം അതിന്റെ ‘വ്യാവഹാരിക പാരമ്പര്യവും’ രൂപപ്പെടുത്തുന്നത്.

ഏത് സമയത്തും സ്വർണ്ണമായി മാറാനുള്ള ഒരു ഈയത്തകിട് നമുക്ക് ഓരോരുത്തർക്കുമുള്ളിലുണ്ട് എന്ന് ആൽക്കെമിസ്റ്റുകൾക്കറിയാം. ആൽക്കെമി എന്നത് പരിവർത്തനങ്ങളുടെ കലയാണല്ലോ.

വെളുത്തവര്‍ മുതല്‍ ആഫ്രിക്കക്കാരടക്കം പല വര്‍ണ്ണങ്ങളിലുമുള്ളവര്‍. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ആവേശത്തോടെ ഞങ്ങളനുഷ്ടിച്ചിരുന്നത് ഒരേ ആചാരങ്ങള്‍ തന്നെയായിരുന്നു.

ഓരോരുത്തരും തങ്ങളുടെ അഹംഭാവം അഴിച്ചു വെച്ച് ആൾക്കൂട്ടത്തിന്റെ ഭാഗമാവുന്നു. ഞാൻ എന്നതിന് അർത്ഥം നഷ്ടപ്പെട്ടുപോകുന്ന ചില ഇടങ്ങളുണ്ട്. ഹജ്ജ് വേളയിൽ അത് കാണാം.

അപ്രധാനമായി കണക്കാക്കിയ സുഗന്ധത്തെ മനുഷ്യന്റെ സ്വകാര്യ, പൊതു ജീവിതത്തിന്റെ ഭാഗമാക്കുകയാണ് ഇതരിയ്യ നുസ്രത് ഷാഹി

ഇസ്‌ലാമിക ജീവിതത്തിൽ നായകളുമായി ബന്ധ പ്പെട്ട് നിലനിൽക്കുന്ന നിഗൂഡതകൾ സൂഫികൾക്ക് അവയെക്കുറിച്ച് ഭാവനാത്മകമായി ചിന്തിക്കാനും എഴുതാനുമുള്ള സാധ്യതകള്‍ നൽകിയിട്ടുണ്ട്

ഇങ്ങനെ എല്ലാത്തിനുമപ്പുറം ദൈവത്തെ തേടുന്ന, ദൈവത്തിൽ നിന്ന് സൃഷ്ടികളിലേക്ക് പ്രവഹിക്കുന്ന സ്നേഹത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്നവരുടെ സ്നേഹ മന്ത്രണങ്ങളാണ് മദ്ഹബേ ഇശ്‌ഖിലേത്

നാലാം നൂറ്റാണ്ട് മുതൽ പതിനാലാം നൂറ്റാണ്ട് വരെയുള്ള മധ്യകാല പണ്ഡിതന്മാരുടെ കൃതികളെ അടിസ്ഥാനമാക്കി പഠനങ്ങൾക്ക് നേതൃത്ത്വം നൽകുകയും ചെയ്ത പണ്ഡിതനായിരുന്നു അദ്ദേഹം.

സൂഫികൾ അവരുടെ ആശയങ്ങൾ വ്യക്തമായി എഴുത്തുകളില്‍ വ്യാഖ്യാനിക്കാനായി നായകളുടെ രൂപകങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ പ്രത്യേകം താൽപര്യപ്പെട്ടിരുന്നു എന്ന് കാണാം.

ഹൃദയത്തിന്റെ ഔഷധങ്ങൾ എന്ന പേരിലാണ് മധ്യകാല മുസ്‌ലിം ലോകത്തുടനീളം സുഗന്ധ ദ്രവ്യങ്ങൾ അറിയപ്പെട്ടതും ഉപയോഗിക്കപ്പെട്ടതും

പൊളിഞ്ഞ ജാലകത്തിലൂടെ ശൂന്യമായ മരുഭൂമി യിലേക്ക് കൈകൾ നീട്ടി അദ്ദേഹം പറഞ്ഞു: ഇത് മണക്കുക! പ്രപഞ്ചത്തിലെ ഏറ്റവും മികച്ച ഗന്ധം മരുഭൂമിയുടെടേതാണ്, അതിന് വാസനകളില്ല

ഈ ഭൂമിയില്‍ ഒരു പഥികനെപ്പോലെയാവുക എന്ന ഹദീസ് എല്ലാം ഉപേക്ഷിച്ച് അല്ലാഹുവിലേക്ക് യാത്രയാവാനാണ് സൂഫികളെ പ്രേരിപ്പിച്ചത്. കാരണം യാത്രയുടെ ലക്ഷ്യം അല്ലാഹുവെന്ന സത്യമാണ്

സെനഗലിൽ റമളാൻ മാസ സ്ഥിരീകരണം, പള്ളി നിർമ്മാണം, പരിപാലനം തുടങ്ങിയ കാര്യങ്ങൾ നിയന്ത്രിക്കാൻ ഭരണകൂടത്തിനു കീഴിൽ പ്രത്യേക ഔദ്യോഗിക സംവിധാനങ്ങൾ നിലവിലില്ല

ബൗദ്ധികാന്വേഷണത്തിന് അപ്പുറത്തുള്ള ഒന്നായിട്ടാണ് ഫിലോസഫിയെ മുല്ലാ സദ്‌റ മനസ്സിലാക്കുന്നത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഫിലോസഫി എന്നത് ഒരു ജീവിത രീതിയാണ്

മോഡേൺ ബയോഎത്തിക്സിന് അറബ് ലോകത്ത് വികസിച്ച് കൊണ്ടിരിക്കുകയാണ്. മനുഷ്യ ജീവന് പ്രാധാന്യം നൽകുന്ന മതങ്ങൾ ആത്മഹത്യാപരമായ ശ്രമങ്ങൾ പ്രശ്നമായാണ് കാണുന്നത്.

‘ഗരീബ് നവാസ്’ എന്നത് ദരിദ്രരോട് ദയ കാണിക്കുക എന്ന് മാത്രമല്ല അര്‍ത്ഥമാക്കുന്നത്, മറിച്ച് അപരിചിതരെ സ്വീകരിക്കുക, ആഥിതേയത്വം നല്‍കുക എന്നും അര്‍ത്ഥമുണ്ട്

എന്തിനാണ് പള്ളി പണിയുന്നതിന് മുമ്പ് സ്കൂള് പണിയുന്നത്”? ഇതു കേട്ടമാത്രയിൽ കഅബ് മലമുകളിലെ വീടുകളിലേക്ക് ചൂണ്ടിക്കാണിച്ചു. ”ആരാധനാലയം പണിയുന്നതിന് മുമ്പ് അവർക്ക് വേണ്ടത് അറിവാണ്

ഒരു പ്രശ്നമുണ്ടായിരുന്നു. എന്റെ സുഹൃത്തിന്ന് ഗസ്സാലി ഇമാമിന്റെ മഖ്‌ബറ എവിടെയെന്ന് അറിയില്ല. പക്ഷെ, എനിക്കറിയാമായിരുന്നു. ആദ്യമേ ഗൂഗിള്‍ മാപ്പിൽ ഞാന്‍ ആ സ്ഥലം അടയാളപ്പെടുത്തിയിരുന്നു