സാമുവേൽ ബക്കറ്റിന്റെ കഥാപാത്രത്തെ പോലെ, പൊലീസുകാരൻ അവളോട് പേരും നാടും ഊരും ഒക്കെ ചോദിക്കുന്നുണ്ട്. പുറപ്പെട്ടുപോകുന്ന മനുഷ്യർ സ്വന്തം പേര് പോലും മറന്നുപോകുന്നു.
ആധുനിക ഭരണകൂടം എന്നത് ആധുനികതയുടെ തന്നെ ഏറ്റവും പ്രധാനമായ ഒരു നിർമ്മിതിയാണ്. അതിനാൽ ഇസ്‌ലാമിക് സ്റ്റേറ്റ് എന്നത് ഒരു അസാദ്ധ്യതയാണ് എന്ന വാദമാണ് ഞാൻ മുന്നോട്ട് വെച്ചത്.
മനുഷ്യരുടെ ശീലങ്ങളെ ക്രമീകരിക്കുകയും അതിൽ ഇടപെടുകയുമാണ് ഗവണ്മെന്റ് ചെയ്യുന്നത്. അതുവഴി ആരോഗ്യ വിഷയങ്ങളിൽ ഒരു infra-government ആയി പരിവർത്തനപ്പെടുകയാണ് ഭരണകൂടം
മോഡേൺ സ്റ്റേറ്റിന് ലഭ്യമായ നിർവ്വചനങ്ങൾ ഏത് വെച്ച് നോക്കിയാലും ‘ഇസ്‌ലാമിക് സ്റ്റേറ്റ്’ എന്നത് അസാധ്യവും ആ പ്രയോഗം തന്നെ സാങ്കേതികമായി വൈരുദ്ധ്യം നിറഞ്ഞതുമാണ്
ന്യൂനപക്ഷത്തെ ഭൂരിപക്ഷത്തിൽ നിന്നും വ്യത്യസ്തമാക്കുന്നത് അതിന്റെ ‘mobility’ ആണ്. അനുഭവത്തിലുണ്ടാകുന്ന തുടർച്ചയായ വ്യതിയാനം തന്നെയാണ് ന്യൂനപക്ഷം.
ഒരു സ്ഥലത്ത് ജനിക്കുകയും, ജീവിക്കുകയും അത് തങ്ങളുടെ ഇടമാണെന്ന തോന്നലുണ്ടാവുകയും ഒരു ആത്മബന്ധം ഉണ്ടാവുകയും ചെയ്യുന്നതിനേക്കാൾ മനുഷ്യന് അത്യാവശ്യമായ മറ്റെന്താണുള്ളത്?
ഒരു പ്രദേശത്തോടു ഒരു ജനതയോടും ഒരു പൈതൃകത്തോടുമുള്ള ഒരു വ്യക്തിയുടെ വേർപ്പെടുത്താനാവാത്ത ഇഴയടുപ്പമാണ് ദേശീയത എന്ന പദം വിവക്ഷിക്കുന്നത്
സ്റ്റേറ്റ് ഒരിക്കലും സ്വന്തം രാജ്യത്തേയോ ഇതര രാജ്യങ്ങളിലെയോ ജനതയുടെ മരണത്തിനും ജീവിതത്തിനും മേൽ പരിപൂർണ്ണ അധികാരം കൈയ്യാളരുത്.