ഒമ്പതാം നൂറ്റാണ്ട് മുതലുള്ള ഇസ്‌ലാമിക ചരിത്രത്തെ അതിന്റെ പ്രാദേശിക മാനങ്ങൾ നഷ്ടപ്പെടാതെ തന്നെ ആഗോളമായി സൈദ്ധാന്തിക തലത്തിൽ മനസ്സിലാക്കാൻ ഗ്രീന്റെ പഠനങ്ങൾ അവസരം നൽകുന്നുണ്ട്.
ബിരാഹ, റസിയ, ഭജൻ, ഖവ്വാലി, നഅ്ത്ത് തുടങ്ങിയ ഉത്തരേന്ത്യൻ സംഗീതരൂപങ്ങളിലും നൈജീരിയയിലെ മദ്ഹ് ഗാനങ്ങളിലും ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഈണങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു.
മതകീയ ബിംബങ്ങളെ മുൻനിർത്തി പുതിയ സാമൂഹികതകളെയും, സ്വത്വങ്ങളെയും സങ്കല്പിക്കാൻ ഹജ്ജ് അവസരം ഒരുക്കുന്നുണ്ട് എന്ന് നൈൽ ഗ്രീനും, ഹൊമൈറ സിയാദും വ്യക്തമാക്കുന്നുണ്ട്.
വിശുദ്ധ ഭൂമിയിലേക്കുള്ള ശാരീരികമായ സഞ്ചാരത്തിന് പുറത്ത്, ആഗ്രഹത്തിന്റെ രൂപത്തിൽ ഹജ്ജ് ‘ദേശാന്തര ബന്ധത്തിന്റേതായ’ ഒരു വികാരം കൂടെ ഉണർത്തുന്നുണ്ട്.
‘പേർഷ്യൻ ബന്ധിത ലോകം’ എന്ന സങ്കൽപത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ വൈദ്യർ/മാപ്പിള സാഹിത്യത്തെ അവയുടെ ആഗോള ഇടപാടുകളുടെ പരിസരത്ത് മനസ്സിലാക്കാൻ സാധിക്കുകയുള്ളു.
ഫിറങ്കി മഹൽ, ശരീഅത്തിനും തർക്കശാസ്ത്രത്തിനും മുൻഗണന നൽകിയപ്പോൾ ഉത്തരേന്ത്യയിലെ മറ്റൊരു പ്രമുഖ മദ്രസയായ ദയൂബന്ദ് ഊന്നൽ കൊടുത്തത് ഖുർആൻ-ഹദീസ് പഠനങ്ങൾക്കായിരുന്നു.
എണ്ണ ശേഖരം കണ്ടെത്തുന്നതിന് മുമ്പ് പേർഷ്യൻ ഗൾഫ് രാഷ്ട്രങ്ങളിലെ ജീവിതരീതി മത്സ്യബന്ധനം, സമുദ്രത്തിൽ നിന്നുള്ള മുത്ത് ശേഖരണം മുതലായ കടലുമായി ബന്ധപ്പെട്ട തൊഴിലുകളെ കേന്ദ്രീകരിച്ചായിരുന്നു
ഗോതിക് വസ്തുവിദ്യയെ യഥാർത്ഥത്തിൽ സാരസൻ ശൈലി എന്നാണ് വിളിക്കേണ്ടത് എന്ന് ക്രിസ്റ്റഫർ റെൻ എഴുതുന്നുണ്ട്. അറബ് മുസ്‌ലിങ്ങളെ ആയിരുന്നു അന്ന് സാരസൻസ് എന്ന് വിളിച്ചിരുന്നത്
ഹജ്ജ് കഴിഞ്ഞു മടക്കയാത്രക്കായുള്ള കാത്തിരിപ്പിനിടയിൽ തൊഴിലുകൾ കണ്ടെത്തി പിന്നീട് സ്ഥിര താമസക്കാരായി മാറുന്നതും, തൊഴിലിനായി വന്നവർ മടങ്ങുന്നതും ജിദ്ദയിൽ സാധാരണമായിരുന്നു.
പണ്ഡിതന്മാരും വ്യാപാരവും തമ്മിലുള്ള ഇടപാടുകളുടെ ഫിലോസഫി മനസ്സിലാക്കാൻ ആത്മാവിനും, ഭൗതിക ലോകത്തിനും ഇടയില്‍ ഇസ്‌ലാം സാധ്യമാക്കിയ ശക്തമായ ബന്ധം തിരിച്ചറിയേണ്ടതുണ്ട്
പ്രണയത്തെ വിശദമായി ചർച്ച ചെയ്യുന്ന ആദ്യ ഇസ്‌ലാമിക രചനയാണ് സവാനിഹ്. പ്രണയത്തെ സര്‍വസ്വവും ഉടലെടുക്കുന്ന ആത്യന്തിക യാഥാര്‍ത്ഥ്യമായാണ് സവാനിഹ് പരിചയപ്പെടുത്തുന്നത്.
ഇബ്നു റുഷ്‌ദിന്റെ ചിന്താകളുടെ രൂപീകരണത്തിൽ അബൂബക്കർ ഇബ്നുൽ അറബിക്ക് പങ്കുള്ളതായി കാണാം. അതുവഴി ഇമാം ഗസ്സാലിയിലേക്കും ഇബ്നു റുഷ്‌ദിന്റെ വേരുകൾ ചെന്നെത്തുന്നുണ്ട്.
ഇമാം ഗസ്സാലിയുടെ ദീർഘദൃഷ്ടമായ തത്വശാസ്ത്രത്തിലെ പരിശ്രമങ്ങളെ ആഴത്തിൽ ഉൾക്കൊണ്ടിരുന്നു ഇബ്നു റുഷ്ദ് എന്നു വേണം മനസ്സിലാക്കാൻ.
തനിമയാർന്ന ‘സംസ്കാരം’ എന്ന ഒന്ന് ഇല്ല എന്നും, മറിച്ച് ഒരു ഭൂപ്രദേശം വ്യത്യസ്ത സംസ്കാരങ്ങൾ പലകാലങ്ങളിൽ കടന്നുപോയ ഒരു ‘ഇടം’ മാത്രമാണെന്നും കണക്റ്റഡ് ഹിസ്റ്ററി പറയുന്നു
പരസ്പരം തുലനം ചെയ്യുന്നതിന് പകരം വ്യത്യസ്ത ഭൂപ്രദേശങ്ങൾ തമ്മിലുള്ള സമ്പർക്കങ്ങളെ ക്രോഡീകരിക്കുക എന്ന പോസ്റ്റ്-വെബറിയൻ രീതിയാണ് കണക്റ്റഡ് ഹിസ്റ്ററീസ് ഉപയോഗിക്കുന്നത്.
ശരീഅത്ത്, സിവില്‍ സമൂഹത്തിൽ ഇഴകിച്ചേര്‍ന്നും അവരുടെ ജീവിതങ്ങളിലെ ഓരോ ഭാഗങ്ങളെയും സ്വാധീനിച്ചുകൊണ്ടുമാണ് മുന്നോട്ട് പോയിരുന്നത്
പൂർവ്വാധുനിക നഗരങ്ങൾ കാഴ്ച്ചയിൽ എങ്ങനെയായിരിക്കും എന്നതിനേക്കാൾ കൗതുകമുണർത്തുന്ന ചോദ്യമാണ് അവയുടെ ശബ്ദം എന്തായിരിക്കും എന്ന ആലോചന
ഇസ്‌ലാമിക സാമൂഹ്യ വ്യവസ്ഥ അറേബ്യയിൽ ശക്തിപ്പെട്ടപ്പോൾ ഈ വ്യാപാര ബന്ധത്തിന്റെ ഭാഗമായാണ് അറബികൾ ഇങ്ങോട്ട് കടന്നുവരികയും ഇവിടെ മിശ്ര സംസ്കാരം രൂപപ്പെട്ടുവരികയും ചെയ്യുന്നത്.
സഹസ്രാബ്ധങ്ങളായി വസ്തുക്കളെയും, ആശയങ്ങളെയും, മനുഷ്യരെയും ക്രയവിക്രയം നടത്തിയിരുന്ന വ്യാപാരികളുടെ ശ്രംഖലയാണ് ഇന്ത്യ മഹാസമുദ്രത്തിലെ വാണിജ്യം രൂപപ്പെടുത്തിയത്.
ഇറാഖിലെ സാംസ്കാരിക വിനിമയങ്ങളെയും ബൗദ്ധിക ചർച്ചകളെയും സാധ്യമാക്കിയത് സ്ഥാപനവത്കൃത സംവിധാനങ്ങളുടെ അഭാവത്തിൽ കഫെകളായിരുന്നു
അര ഡസനിലധികം ഭരണാധികാരികൾ സിംഹാസനത്തിൽ ഇരിക്കുന്നത് കാണാൻ അവസരം ലഭിച്ച നിസാമുദ്ധീൻ ഔലിയ ഒരു സുൽത്താനെയും കൊട്ടാരത്തിൽ സന്ദർശിച്ചിരുന്നില്ല
അറബ് എക്‌സിസ്റ്റൻഷ്യലിസത്തെ സാർത്രിയൻ ആശയങ്ങളുടെ അടിസ്ഥാനത്തിൽ മുന്നോട്ട് കൊണ്ട് പോകാൻ ശ്രമിച്ചത് പ്രമുഖ സാഹിത്യ നിരൂപകനായ സുഹൈൽ ഇദ്‌രീസ് ആയിരുന്നു
‘എക്‌സിസ്റ്റൻഷ്യൽ സൂഫിസം’ രൂപീകരിക്കുക എന്നതായിരുന്നു അബ്ദുറഹ്മാൻ അൽ ബാദവിയുടെ പ്രധാനപ്പെട്ട ഒരു പ്രൊജക്റ്റ്.
സമയം എങ്ങനെയാണ് അസ്തിത്വത്തെ നിർണ്ണയിക്കുന്നത് എന്നതിനെക്കുറിച്ചുള്ള അന്വേഷണമാണ് എക്സിസ്റ്റൻഷ്യൽ ടൈം
സ്വതന്ത്രവും, സ്വയം പര്യാപ്തവുമായ ‘അറബ് സബ്ജെക്ടി’നെ രൂപപ്പെടുത്തുകയായിരുന്നു ആധുനിക അറബ് ഫിലോസഫിയുടെ ലക്ഷ്യം
വൈയക്തികവും, സാമൂഹികവുമായ സാംസ്കാരിക ഉൽപ്പന്നമാണ് ഈ കിതാബുകൾ. ഈ ഓരോ കിതാബിന്റെയും പ്രാധാന്യം വളരെ വലുതാണ്
അപ്പാർതീഡ് വ്യവസ്ഥയുടെ അന്ത്യത്തിന് ശേഷം കേപ്പ് മുസ്‌ലിംകൾ ചരിത്രം രചിക്കാൻ തുടങ്ങി. ഈ ഉയിർത്തെഴുന്നേൽപ്പിൽ കിതാബുകൾക്കുള്ള പങ്ക് വളരെ വലുതാണ് എന്ന് കാണാം
വെളുത്തവര്‍ മുതല്‍ ആഫ്രിക്കക്കാരടക്കം പല വര്‍ണ്ണങ്ങളിലുമുള്ളവര്‍. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ആവേശത്തോടെ ഞങ്ങളനുഷ്ടിച്ചിരുന്നത് ഒരേ ആചാരങ്ങള്‍ തന്നെയായിരുന്നു.
അപ്രധാനമായി കണക്കാക്കിയ സുഗന്ധത്തെ മനുഷ്യന്റെ സ്വകാര്യ, പൊതു ജീവിതത്തിന്റെ ഭാഗമാക്കുകയാണ് ഇതരിയ്യ നുസ്രത് ഷാഹി
നാലാം നൂറ്റാണ്ട് മുതൽ പതിനാലാം നൂറ്റാണ്ട് വരെയുള്ള മധ്യകാല പണ്ഡിതന്മാരുടെ കൃതികളെ അടിസ്ഥാനമാക്കി പഠനങ്ങൾക്ക് നേതൃത്ത്വം നൽകുകയും ചെയ്ത പണ്ഡിതനായിരുന്നു അദ്ദേഹം.
ഹൃദയത്തിന്റെ ഔഷധങ്ങൾ എന്ന പേരിലാണ് മധ്യകാല മുസ്‌ലിം ലോകത്തുടനീളം സുഗന്ധ ദ്രവ്യങ്ങൾ അറിയപ്പെട്ടതും ഉപയോഗിക്കപ്പെട്ടതും
മാർക്സിസ്റ്റ് ലെഫ്റ്റ് ആഫ്രിക്കൻ ഫിലോസഫിയിൽ അത്ര താൽപര്യം കാണിച്ചിരുന്നില്ല എന്നത് യാഥാർഥ്യമാണ്. എത്തനോ-ഫിലോസഫിയുടെ വിമർശനമാണ് ഇടതു പക്ഷം ഉയർത്തിക്കൊണ്ടു വന്നത്
ഗ്രീക്ക് തത്ത്വചിന്ത ഇസ്‌ലാമിക ഫിലോസഫിയുടെ ഒരു ഭാഗത്തെ മാത്രമേ ഉള്‍ക്കൊള്ളുന്നുള്ളൂ. ഇസ്‌ലാമിന് തന്നെ യുക്തിപൂർവ്വമായൊരു ദൈവശാസ്ത്ര പാരമ്പര്യം ഉണ്ടായിരുന്നു.
മെയ്ൽ വിപ്ലവം എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിച്ച 1835 ലെ ഈ വിപ്ലവത്തിന്റെ പ്രധാന കരുത്ത് ബാഹിയൻ മദ്രസകളിൽ നിന്നും രൂപപ്പെട്ട ആത്മീയമായ പിന്തുണയായിരുന്നു.
സെയ്ലിന്റെ ഖുർആൻ പരിഭാഷ ഇംഗ്ലണ്ടിൽ വ്യാപകമായി വായിക്കപ്പെടുകയും വായനക്കാരിൽ നല്ലൊരു ശതമാനവും പൗരോഹിത്യ വിരുദ്ധ ജനാധിപത്യ വാദത്തിന്റെ പ്രതീകമായാണ് പ്രവാചകനെ കണ്ടത്.
ഈജിപ്തിൽ നിന്ന് ആധുനികതയുമായുള്ള സംവാദത്തിന്റെ മറ്റൊരു സാധ്യത തേടിയ പണ്ഡിതനാണ് ‘മുസ്തഫ സ്വബ്‌രി എഫന്ദി
മധ്യകാല ഇന്ത്യൻ സമുദ്രത്തിന്റെ വ്യാപാര ലോകത്തുടനീളമുള്ള ഇസ്‌ലാമിക ചരിത്രത്തിന്റെ ഭാഗമാണ് മലബാറിലെ ഇസ്‌ലാമിന്റെ വികാസം
ഒരു മനുഷ്യന്റെ എഴുത്ത് എന്ന തൊഴിലും, മറ്റു തൊഴിലുകളും തമ്മിലുള്ള ബന്ധമെന്താണ്? ഒരേ വ്യക്തി നിർമ്മിച്ച കവിതാ ശകലവും മൺ പാത്രവും തമ്മിലുള്ള സമാനത കാണാൻ സാധിക്കുമോ?
മുസ്‌ലിംകളെ സംബന്ധിച്ചുള്ള പഠനത്തിൽ അവരുടെ വിശ്വാസങ്ങളെയും, കർമ്മങ്ങളെയും ഉൾക്കൊള്ളുന്ന ജ്ഞാന മണ്ഡലങ്ങളെ പരിഗണിക്കാതെ അവരെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ പൂർണ്ണമാവുകയില്ല
പത്താം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അബൂ യഅ്കൂബുല്‍ സിജിസ്താനി എന്ന ഇസ്‌ലാമിക ചിന്തകനാണ് ഹൂഡിസ് വാദിക്കുന്നത് പ്രകാരം ഡയലക്ടിസിന്റെ പ്രഥമവക്താവ്
അറബിക്ക് മുസ്‌ലിം ലോകം നൽകുന്ന പ്രത്യേക പരിഗണന ഇങ്ങനെയുള്ള പുതിയ ഭാഷാ സ്വരൂപങ്ങൾ വികസിച്ചുണ്ടാകുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ടാവാനുള്ള സാധ്യത ഏറെയാണ്
മാപ്പിളപ്പാട്ടുകൾ സാഹിത്യ ചരിത്രത്തിന്റെ ഭാഗമാകാതെ പുറത്തിരിക്കേണ്ടിവന്നപ്പോൾ ഉണ്ടായ പ്രശ്നങ്ങളെന്തൊക്കെയാണ്? അത് മലയാള സാഹിത്യമായി മാറുമ്പോഴുണ്ടാകുന്ന പ്രശ്നമെന്താണ്?
സമൂഹത്തിന്റെ നാനാതുറകൾ സംഗമിക്കുന്ന ദർഗ്ഗകളാണ് ഖവ്വാലിയുടെ സ്പേസ് എന്നതിനാൽ തന്നെ ഖവ്വാലി ഏവർക്കും പ്രാപ്യവും അതേസമയം ആസ്വാദകരവും ആണ്
ഇസ്‌ലാമിക ലിഖിത പാരമ്പര്യത്തിന്റെ ആധികാരികത, തുടർച്ച, കാലഘട്ടം തുടങ്ങിയവയെക്കുറിച്ച് പുതിയ വിചാരപ്പെടലുകൾ രൂപപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട് സെസ്‌ഗിൻ.