മരണത്തിന് മുൻപ് മരിച്ചു നോക്കാനാണ് പ്രവാചകൻ പറഞ്ഞത്. മരണമില്ലാതെയാകും എന്നല്ല. അനന്തമായി നീളുന്ന ഉൺമയെ കുറിച്ചുള്ള ഭീതിപ്പെടുത്തലാണത്.
പ്രപഞ്ചവുമായി കൃതജ്ഞതയും, അനുകമ്പയും, കരുതലും പുലർത്തി ഗാഢമായ ബന്ധം നിലനിർത്തുന്ന ഒരു അവസ്ഥയും, ബോധ്യവുമാണ് മനുഷ്യനായിത്തീരല്‍
‘ഉപയോഗ’ കേന്ദ്രീകൃതമായ മനുഷ്യന്റെ മൃഗങ്ങളോടുള്ള സമീപനത്തെക്കുറിച്ച് മൃഗങ്ങളുടെ കാഴ്ച്ചപ്പാടുകളും പരാതികളും എന്തെല്ലാമായിരിക്കും എന്ന അന്വേഷണം
സൂഫികൾ ആത്മത്തെ ലൗകിക ബന്ധനങ്ങളിൽ നിന്നും വിമോചിപ്പിക്കാനുള്ള നിർദേശങ്ങൾ നൽകുമ്പോൾ ആത്മത്തിന്റെ അയഥാർത്ഥ സ്വഭാവമാണ് ബൗദ്ധ പാരമ്പര്യം നൽകുന്ന ഉൾക്കാഴ്ച്ച.
എവിടെയാണ് മരണം എന്ന ചോദ്യത്തിന് നമ്മിൽ തന്നെയാണ് എന്നതാണ് മറുപടി. അവിടെ മരണം നമ്മോടൊപ്പം ഇരിക്കുകയും നടക്കുകയും ചെയ്യുന്ന കൂട്ടുകാരനാണ്.
ജീവിതത്തിന്റെ നിസ്സാരതയിൽ പെട്ട് മരണത്തെക്കുറിച്ച് അശ്രദ്ധരാകാതിരിക്കലും ജീവിതത്തിന്റെ സജീവതയിൽ മരണത്തെ രുചിക്കലും പ്രധാനമാണ്. അത് ജീവിതത്തിന് നൈതികമായ ലക്ഷ്യബോധം നൽകും
യഥാർത്ഥ മരണത്തിന് മുമ്പ് ആത്മത്തെ മരിക്കാൻ പരിശീലിപ്പിക്കുക എന്നത് ഒരു ആത്മാന്വേഷിയെ സംബന്ധിച്ചിടത്തോളം അവന്റെ \അവളുടെ ഉൺമയുടെ യഥാർത്ഥ സത്തയെ ഉൾക്കൊള്ളലാണ്.
സമയത്തിലൂടെ യാത്ര ചെയ്യുമ്പോൾ സഞ്ചാരി ഒരു കാലത്തിൽ നിന്ന് മറ്റൊരു കാലത്തിലേക്ക് നീങ്ങുന്നു. ഇവിടെ ജനനം മുതൽ യാത്ര ആരംഭിക്കുന്നു. രാത്രികളും പകലുകളും ഈ യാത്രയുടെ വിവിധ ഘട്ടങ്ങളാണ്.
സൂഫികളുടെ ദർശനത്തിൽ, നരകം മരണാനന്തരം തിന്മ ചെയ്യുന്നവർ ചെന്നെത്തുന്ന ലോകം മാത്രമല്ല. ഭൗതീകലോകത്തുള്ള അനുഭവത്തിന്റെ പല തലങ്ങളെയും അത് പ്രതീകവൽകരിക്കുന്നു.
നൈതികതയെ സംബന്ധിച്ച സമകാലിക മതേതര വ്യവഹാരങ്ങളിൽ ‘ദൈവത്തിന് നന്ദി ചെയ്യുക’ എന്ന ആശയത്തിന്റെ അസാന്നിധ്യം മൂലം കൃതജ്ഞതക്ക് പ്രാധാന്യം കുറഞ്ഞതായി കാണാം.
സഹജീവികളോട് മാന്യമായ രീതിയിൽ പെരുമാറിയാൽ മാത്രം പോരാ, അവർക്ക് ഉപദ്രവം ഉണ്ടാക്കുന്നവരെ തടയുകയും വേണം. നമ്മുടെ ദൈനംദിന ജീവിതത്തിൽ ഈ ‘കടമ’ക്ക് കൃത്യമായ ഒരു നാമം ലഭ്യമല്ല
തിരക്ക് പിടിച്ച ജീവിതം നമ്മൾ അഭിമുഖീകരിക്കാൻ ആഗ്രഹിക്കാത്ത ഏകാന്തതയിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. മനുഷ്യന്റെ ഏകാന്തതയെ മൗലികമായ മനുഷ്യാവസ്ഥയായിട്ടാണ് തത്വചിന്തകർ കാണുന്നത്
മനുഷ്യന്റെ തിരഞ്ഞെടുപ്പുകൾക്ക് സാർവലൗകിക പ്രാധാന്യമുണ്ട് എങ്കിലും സവിശേഷമായ സാഹചര്യത്തിലൂടെയും സന്ദര്ഭങ്ങളിലൂടെയും മാത്രമേ അവയെ മനസ്സിലാക്കാൻ കഴിയൂ.
അലിസ്റ്റർ മക്കന്റയർ മനുഷ്യനെ ‘കഥ പറയുന്ന മൃഗം’ എന്നാണ് പരിചയപ്പെടുത്തുന്നത്. നമ്മുടെ പ്രവൃത്തികൾ അർത്ഥപൂർണമാവുന്നത് ആഖ്യാനങ്ങളിലൂടെ മാത്രമാണ്
ഹജ്ജ് കഴിഞ്ഞു മടക്കയാത്രക്കായുള്ള കാത്തിരിപ്പിനിടയിൽ തൊഴിലുകൾ കണ്ടെത്തി പിന്നീട് സ്ഥിര താമസക്കാരായി മാറുന്നതും, തൊഴിലിനായി വന്നവർ മടങ്ങുന്നതും ജിദ്ദയിൽ സാധാരണമായിരുന്നു.
ആധുനിക ഭരണകൂടം എന്നത് ആധുനികതയുടെ തന്നെ ഏറ്റവും പ്രധാനമായ ഒരു നിർമ്മിതിയാണ്. അതിനാൽ ഇസ്‌ലാമിക് സ്റ്റേറ്റ് എന്നത് ഒരു അസാദ്ധ്യതയാണ് എന്ന വാദമാണ് ഞാൻ മുന്നോട്ട് വെച്ചത്.
ഇസ്‌ലാമിക എസ്കറ്റോളജി മരണാനന്തര ‘ലോകത്തെ’ക്കുറിച്ച് സംസാരിക്കുമ്പോള്‍, ക്രിസ്ത്യൻ എസ്കറ്റോളജി ശ്രദ്ധ ചെലുത്തുന്നത് മരണാനന്തര ‘ജീവിത’ത്തിലാണ്.
തങ്ങളുടെ വിഭവങ്ങളിൽ നിന്നും പാവങ്ങളുടെ അവകാശത്തെ കൈമാറ്റം ചെയ്യുന്ന വിശ്വാസികളെ സംബന്ധിച്ചിടത്തോളം ദാനധർമ്മങ്ങൾ ദൈവിക ആജ്ഞയോടുള്ള കർത്തവ്യ നിർവ്വഹണമാണ്.
എന്താണ് വിശ്വാസം?’ എന്ന ചോദ്യത്തിന് ‘അപരന് ഭക്ഷണം കൊടുക്കലും അഭിവാദ്യം ചെയ്യലുമാണ് വിശ്വാസം എന്നാണ് പ്രവാചകന്‍ ഒരിക്കൽ ഒരിക്കൽ മറുപടി നൽകിയത്.
ഗാർഹിക, സാമൂഹക തലങ്ങളിൽ നൈതികമായ ചുറ്റുപാട് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വ്യക്തിയിൽ ധാർമ്മിക ബോധം വളർത്തിയെടുക്കുക
എന്നതാണ് ‘അഖ്‌ലാക്കി’ന്റെ ലക്ഷ്യം.
നാം എന്ത് കഴിക്കുന്നു, അതിഥികൾക്കായി എന്ത് ഒരുക്കുന്നു എന്നതെല്ലാം മുസ്‌ലിം വ്യവഹാരങ്ങളിൽ ധാർമ്മിക ജീവിതം രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പുലർത്തേണ്ട ബാധ്യതകളുടെ ഭാഗമാണ്
ആത്മീയ ജീവിതം എന്നത് ആത്മത്തിൽ നിന്നും അപരത്തി(നി)ലേക്കുള്ള യാത്രകളാണ്. നമ്മുടെ പക്കലുള്ളവയിൽ നിന്ന് നൽകുക എന്നതാണ് നമ്മുടെ ജീവിതത്തെ അർത്ഥപൂർണ്ണമാക്കുന്നത്
എത്തിക്സിലൂടെയാണ് സൗന്ദര്യത്തിന്റെ ആത്മ സാക്ഷാത്കാരം സാധ്യമാകുന്നത്. ധാർമ്മികതയിൽ ഊന്നിയ ജീവിതം രൂപപ്പെടുത്തുന്നതിലൂടെ വ്യക്തി തന്റെ ജീവിതം സൗന്ദര്യ പൂർണ്ണമാകുന്നു.
മുസ്‌ലിം സമൂഹങ്ങളിൽ “അപരിചിതൻ” എന്ന പ്രത്യേകമായ ഒരു കേറ്റഗറി നിലനിന്നിരുന്നില്ല. ആദർശപരമായി മുസ്‌ലിംകൾ പരസ്‌പരം അപരിചിതരല്ല എന്നതാവാം ഇതിന് കാരണം.
ഏതെങ്കിലും ഒരാശയത്തെ അതിന്റെ യഥാർത്ഥ ആഴത്തിലേക്ക് തിരിച്ച് കൊണ്ടുവരേണ്ടതായിട്ട് ഉണ്ട് എന്നുണ്ടെങ്കിൽ അത് ആതിഥേയത്വമാണ്
ഇസ്‌ലാമിക ജീവിതത്തിൽ നായകളുമായി ബന്ധ പ്പെട്ട് നിലനിൽക്കുന്ന നിഗൂഡതകൾ സൂഫികൾക്ക് അവയെക്കുറിച്ച് ഭാവനാത്മകമായി ചിന്തിക്കാനും എഴുതാനുമുള്ള സാധ്യതകള്‍ നൽകിയിട്ടുണ്ട്
സൂഫികൾ അവരുടെ ആശയങ്ങൾ വ്യക്തമായി എഴുത്തുകളില്‍ വ്യാഖ്യാനിക്കാനായി നായകളുടെ രൂപകങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ പ്രത്യേകം താൽപര്യപ്പെട്ടിരുന്നു എന്ന് കാണാം.
‘ഗരീബ് നവാസ്’ എന്നത് ദരിദ്രരോട് ദയ കാണിക്കുക എന്ന് മാത്രമല്ല അര്‍ത്ഥമാക്കുന്നത്, മറിച്ച് അപരിചിതരെ സ്വീകരിക്കുക, ആഥിതേയത്വം നല്‍കുക എന്നും അര്‍ത്ഥമുണ്ട്
ഇന്ത്യൻ സാമൂഹിക ജീവിതത്തെ രൂപപെടുത്തുന്ന ഉച്ചനീചത്വങ്ങളുടേതായ സാമൂഹിക ക്രമത്തെ പല തരത്തിൽ വെല്ലുവിളിക്കുന്ന അനുഭവങ്ങൾ ഫിറോസ് ഷാഹ് കോട്ലയില്‍ കാണാവാനാവും