ബിരാഹ, റസിയ, ഭജൻ, ഖവ്വാലി, നഅ്ത്ത് തുടങ്ങിയ ഉത്തരേന്ത്യൻ സംഗീതരൂപങ്ങളിലും നൈജീരിയയിലെ മദ്ഹ് ഗാനങ്ങളിലും ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഈണങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു.
യൂറോപ്പിൽ സഞ്ചരിക്കുകയും പരിശീലിക്കുകയും ചെയ്ത വാസ്തുശില്പികളിലൂടെയാണ് ലാറ്റിൻ അമേരിക്കയിലെ അൽഹംബ്രിസ്‌മോ പ്രധാനമായും രൂപപ്പെട്ടത്.
പ്ലേറ്റോയുടെ ഗുഹാമുഖത്തെ നിഴലുകളെപ്പോലെ സൂഫികളെ സംബന്ധിച്ചിടത്തോളം നിഴൽ നാടകങ്ങൾ മറക്കപ്പുറത്തുള്ള യാഥാർത്ഥ്യത്തെ തിരിച്ചറിഞ്ഞ് ദൈവത്തിലേക്ക് തിരിയാനുള്ള ഓർമ്മപ്പെടുത്തലാണ്
ഇസ്മാമാഈൽ റജി ഫാറൂഖിയെപ്പോലുള്ളവർ നിരീക്ഷിക്കുന്നത് ഇസ്‌ലാമിക കലാവിഷ്കാരങ്ങൾ ഏകദൈവത്തെ അറിയാനും അനുഭവിക്കാനുള്ള സാധ്യതകളെ തുറന്നുവെക്കുന്നുവെന്നാണ്.
ഖുർആനിനെ അമേരിക്കൻ ദൈനംദിന ജീവിതത്തോടും, ചരിത്രത്തോടും ചേർത്തു നിർത്തി ചിത്രകല എന്ന മാധ്യമത്തിന്റെ പുതിയസാധ്യതകളെ പ്രായോഗികവത്കരിക്കുകയാണ് ബിർക്ക്.
ഓട്ടോറിക്ഷകൾ അവ കടന്നുവരുന്ന ദളിത് മുസ്‍ലിം ഗല്ലികളുടെ ‘ഒച്ച’കളെ തന്നെയാണ് നഗരത്തിന്റെ സൗണ്ട്സ്കേപ്പിനെ രൂപപ്പെടുത്തുന്ന തരത്തിലേക്ക് വികസിപ്പിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം
സൂഫി സാഹിത്യങ്ങളിൽ മറ അപ്രാപ്യമായതും എന്നാൽ ആഗ്രഹിക്കപ്പെടുന്നതുമായ ‘പ്രിയതമയെ/നെ’ നിഷേധിക്കുകയല്ല, മറിച്ച് അതിന്റെ മൂല്യത്തെ ഉയർത്തുന്ന ഒന്നായിട്ടാണ് ഉപയോഗിക്കപ്പെട്ടിട്ടുള്ളത്
പൂർവാധുനിക നഗരങ്ങൾ കാഴ്ച്ചയിൽ എങ്ങനെയായിരിക്കും എന്നതിനേക്കാൾ കൗതുകമുണർത്തുന്ന ചോദ്യമാണ് അവയുടെ ശബ്ദം എന്തായിരിക്കും എന്ന ആലോചന
മുസ്‌ലിം ലോകത്തെ തത്ത്വചിന്തകർ, ദൈവശാസ്ത്രജ്ഞർ, സൂഫികൾ എന്നിവർക്കിടയിൽ പൊതു ആശയം ഏറ്റവും ഉന്നതമായ സൗന്ദര്യം ഏറ്റവും പൂർണ്ണത നിറഞ്ഞ സത്തയുടേതാണ് എന്ന ധാരണയാണ്
എത്തിക്സിലൂടെയാണ് സൗന്ദര്യത്തിന്റെ ആത്മ സാക്ഷാത്കാരം സാധ്യമാകുന്നത്. ധാർമ്മികതയിൽ ഊന്നിയ ജീവിതം രൂപപ്പെടുത്തുന്നതിലൂടെ വ്യക്തി തന്റെ ജീവിതം സൗന്ദര്യ പൂർണ്ണമാകുന്നു.
അപ്രധാനമായി കണക്കാക്കിയ സുഗന്ധത്തെ മനുഷ്യന്റെ സ്വകാര്യ, പൊതു ജീവിതത്തിന്റെ ഭാഗമാക്കുകയാണ് ഇതരിയ്യ നുസ്രത് ഷാഹി
ഹൃദയത്തിന്റെ ഔഷധങ്ങൾ എന്ന പേരിലാണ് മധ്യകാല മുസ്‌ലിം ലോകത്തുടനീളം സുഗന്ധ ദ്രവ്യങ്ങൾ അറിയപ്പെട്ടതും ഉപയോഗിക്കപ്പെട്ടതും
പൊളിഞ്ഞ ജാലകത്തിലൂടെ ശൂന്യമായ മരുഭൂമി യിലേക്ക് കൈകൾ നീട്ടി അദ്ദേഹം പറഞ്ഞു: ഇത് മണക്കുക! പ്രപഞ്ചത്തിലെ ഏറ്റവും മികച്ച ഗന്ധം മരുഭൂമിയുടെടേതാണ്, അതിന് വാസനകളില്ല
കല നമുക്ക് പുതിയ അവയവങ്ങൾ സമ്മാനിക്കുനു. കലയിലൂടെ നാം വിചിത്രമായ ഇന്ദ്രീയാനുഭവങ്ങളിലൂടെ കടന്ന് പോകുന്നു. ഏറ്റവും പരിചിതമയതിന്റെ അപരിചിത ദേശങ്ങളിലെത്തുന്നു.
സമൂഹത്തിന്റെ നാനാതുറകൾ സംഗമിക്കുന്ന ദർഗ്ഗകളാണ് ഖവ്വാലിയുടെ സ്പേസ് എന്നതിനാൽ തന്നെ ഖവ്വാലി ഏവർക്കും പ്രാപ്യവും അതേസമയം ആസ്വാദകരവും ആണ്
രക്തക്കളങ്ങളും കബന്ധങ്ങളും മാത്രം ബാക്കിയാക്കി സംസ്കാരങ്ങളെയും ജീവിതങ്ങളെയും തുടച്ചുനീക്കി മുന്നേറുകയാണ് അവസാനമില്ലാത്ത സിറിയൻ യുദ്ധം
നോൺ റിയൽ ആകുന്നതിലൂടെ ആഫ്രിക്കൻ കല യാഥാർഥ്യങ്ങൾക്ക് കൂടുതൽ ബിക്കമിങ്ങിനുള്ള (പുതിയ ആയിത്തീരലുകൾക്ക്) സാധ്യതകൾ ഒരുക്കുകയാണ് ചെയ്യുന്നത്
എന്തുകൊണ്ടാണ് ഞാനടങ്ങുന്ന മലപ്പുറത്തെ മാപ്പിളമാർക്ക് പന്തുകളി ഇത്ര പ്രധാനമാകുന്നത്? എന്താണ് മറ്റൊരു കളിക്കും നൽകാത്ത പ്രാധാന്യം മലപ്പുറത്തുകാർ പന്തുകളിക്ക് നല്കുന്നത്?
കലാകാരന്റെ സങ്കല്പങ്ങളെ കല നിരന്തരം തകർത്തുകൊണ്ടിരിക്കുന്നു. കലാകാരനിൽ നിന്ന് സ്വതന്ത്രമായ ഒരു മണ്ഡലം കല സ്വയം സൃഷ്ടിക്കുന്നു. അങ്ങനെ കല കലാകാരനെ മറികടക്കുന്നു.