Category

Articles

Category

മനുഷ്യൻ അനുഭവിക്കുന്ന ദുരിതങ്ങളും അനീതികളും ദൈവത്തെക്കുറിച്ച് നമ്മൾ പഠിപ്പിക്കുന്ന നീതിയോടും, കാരുണ്യത്തോടും ചേർത്ത് എങ്ങനെയാണ് മനസ്സിലാക്കുക?

ബാല്യകാലസഖിക്ക് മനസിലായില്ല, ബാല്യകാല സഖൻ പറയുന്ന വാക്ക്. ഒത്തിരി എന്ന് വെച്ചാൽ എത്തര? സുഹറയുടെ “വാ”യിൽ ബഷീർ വാഴോളം എന്ന് വായ്പിക്കുന്നതിന് അർത്ഥമെന്ത്?

സാമൂഹികത എന്ന ആശയത്തിലേക്കുള്ള നിഗൂഢമായ സംഗീതത്തിന്റെ കടന്ന് വരവാണ് ഗുരുവിനെയും സരുക്കായിയെയും സംബന്ധിച്ചിടത്തോളം ബാങ്കുവിളികള്‍.

വർത്തമാനത്തിലെ ഓരോ നിമിഷത്തിലും ഓർമ്മകൾ തിങ്ങിനിൽക്കുന്നുണ്ട്. ഈ ഓർമകൾ ഇന്നിന്റെ പ്രതിബിംബം പോലെ അതിന് സമാന്തരമായി നീങ്ങുന്നതാണ്. അത് ഓർമയുടെതന്നെ ഓർമയാണ്.

മരണത്തിന് മുൻപ് മരിച്ചു നോക്കാനാണ് പ്രവാചകൻ പറഞ്ഞത്. മരണമില്ലാതെയാകും എന്നല്ല. അനന്തമായി നീളുന്ന ഉൺമയെ കുറിച്ചുള്ള ഭീതിപ്പെടുത്തലാണത്.

‘കെട്ടുപോയ വിളക്കുപോലെ’ എന്നൊന്നും ഏതെങ്കിലും ഒരു ഉപമയെ കൊണ്ടു വരാൻ മജീദിന്റെ ഉമ്മ ശ്രമിച്ചില്ല.സാഹിത്യവും ഉപമയും മരണത്തെ മറച്ച് പിടിക്കുന്നു. ഉമ്മയും മടിയും മരണത്തെ ചേർത്ത് പിടിക്കുന്നു.

യാത്രയാക്കും നേരം മകന് അവർ ഉപദേശം കൊടുത്തു: ‘മകനേ, ഞാനീ നൽകുന്ന ഉപദേശം ജീവിത കാലമത്രയും നീ ഉൾകൊള്ളണം. സത്യം മാത്രം പറയുക, കളവിനെ കുറിച്ച് ചിന്തിക്കുക പോലും അരുത്.

വിസ്ഫോടനകരമായ നിരീക്ഷണ ക്യാമറകളുടെ വളർച്ചയും ബിഗ് ഡാറ്റയുടെ പങ്കാളിത്തവും നമ്മെ ഒരു നിരീക്ഷണ-നിരീക്ഷിത സമൂഹമായി മാറ്റിയിരിക്കുന്നു

ദൈവിക ഉൻമാദം യുക്തിയുടെ ലോകത്ത് നിന്നുമുള്ള വിമോചനവും മനുഷ്യന് സ്വയം എത്തിപ്പിടിക്കാൻ സാധിക്കാത്ത ദൈവിക യാഥാർത്ഥ്യത്തിലേക്കുള്ള പ്രവേശനവുമാണ്

ചുമ്മാ വീട്ടിലിരിക്കാൻ പറ്റിയ കാലം. എന്നാൽ പണിയെടുത്ത് കണ്ടീഷൻ ചെയ്യപ്പെട്ട നമ്മൾ ഒരു സുവർണകാലത്തെ കർമ പദ്ധതികൾ കൊണ്ട് നിറച്ചു നശിപ്പിക്കുകയാണ്

പ്രപഞ്ചവുമായി കൃതജ്ഞതയും, അനുകമ്പയും, കരുതലും പുലർത്തി ഗാഢമായ ബന്ധം നിലനിർത്തുന്ന ഒരു അവസ്ഥയും, ബോധ്യവുമാണ് മനുഷ്യനായിത്തീരല്‍

‘ഉപയോഗ’ കേന്ദ്രീകൃതമായ മനുഷ്യന്റെ മൃഗങ്ങളോടുള്ള സമീപനത്തെക്കുറിച്ച് മൃഗങ്ങളുടെ കാഴ്ച്ചപ്പാടുകളും പരാതികളും എന്തെല്ലാമായിരിക്കും എന്ന അന്വേഷണം

നാമെല്ലാവരും സഹോദരന്മാർ’ എന്ന പാരമ്പര്യത്തെ കായീനും ഹാബേലും പോലെയുള്ള സഹോദരന്മാരായി വ്യാഖ്യാനിച്ചത് ആരെല്ലാമായിരിക്കാം?

‘ഈ സമയത്ത് പ്രേതങ്ങൾ മാത്രമേ നഗരത്തൽ ബാക്കി കാണൂ’. എന്നെ ബോട്ടിലേക്ക് എത്തിക്കാൻ കടവിൽ കാത്തുനിന്ന കടത്തുകാരൻ പിന്നീട് പറഞ്ഞാണ് ഞാൻ കാര്യമറിയുന്നത്.

എന്താണ് ശരിക്കും ചോദ്യങ്ങൾ? അവ ചോദ്യങ്ങളോടൊപ്പം ഉത്തരങ്ങളെക്കൂടി ഉദരത്തിൽ പേറുന്നവ ആയിരിക്കില്ല എന്ന് ബെർഗ്സൺ പറയും. നമ്മുടെ അക്കാദമിക് തത്വചിന്തക്കിത്തരം വേവലാതികളൊന്നുമില്ല.

ഭാഷ അപൂർണമാണ് എന്നല്ല, അത് അസമർത്ഥമാണ്. ഈ തിരിച്ചറിവാണ് തൽക്ഷണതയുടെ രാഷ്ട്രീയം. അത് തുടങ്ങുന്നത് നീ ഇന്ന് മാത്രമായി ചൂടുന്ന പൂവിന്റെ പേരില്ലായ്മയിലാണ്.

ആധുനികത നമ്മെ കൊണ്ടെത്തിക്കുന്നത് പൂർണ്ണ മനുഷ്യനാവുക എന്ന ജീവിത ലക്ഷ്യത്തെ സംബന്ധിച്ചിടത്തോളം പ്രാധാന്മില്ലാത്ത വിജ്ഞാനത്തിലേക്കാണ്.

സാമുവേൽ ബക്കറ്റിന്റെ കഥാപാത്രത്തെ പോലെ, പൊലീസുകാരൻ അവളോട് പേരും നാടും ഊരും ഒക്കെ ചോദിക്കുന്നുണ്ട്. പുറപ്പെട്ടുപോകുന്ന മനുഷ്യർ സ്വന്തം പേര് പോലും മറന്നുപോകുന്നു.

സൂഫികൾ ആത്മത്തെ ലൗകിക ബന്ധനങ്ങളിൽ നിന്നും വിമോചിപ്പിക്കാനുള്ള നിർദേശങ്ങൾ നൽകുമ്പോൾ ആത്മത്തിന്റെ അയഥാർത്ഥ സ്വഭാവമാണ് ബൗദ്ധ പാരമ്പര്യം നൽകുന്ന ഉൾക്കാഴ്ച്ച.

എവിടെയാണ് മരണം എന്ന ചോദ്യത്തിന് നമ്മിൽ തന്നെയാണ് എന്നതാണ് മറുപടി. അവിടെ മരണം നമ്മോടൊപ്പം ഇരിക്കുകയും നടക്കുകയും ചെയ്യുന്ന കൂട്ടുകാരനാണ്.

ജീവിതത്തിന്റെ നിസ്സാരതയിൽ പെട്ട് മരണത്തെക്കുറിച്ച് അശ്രദ്ധരാകാതിരിക്കലും ജീവിതത്തിന്റെ സജീവതയിൽ മരണത്തെ രുചിക്കലും പ്രധാനമാണ്. അത് ജീവിതത്തിന് നൈതികമായ ലക്ഷ്യബോധം നൽകും

യഥാർത്ഥ മരണത്തിന് മുമ്പ് ആത്മത്തെ മരിക്കാൻ പരിശീലിപ്പിക്കുക എന്നത് ഒരു ആത്മാന്വേഷിയെ സംബന്ധിച്ചിടത്തോളം അവന്റെ \അവളുടെ ഉൺമയുടെ യഥാർത്ഥ സത്തയെ ഉൾക്കൊള്ളലാണ്.

ഒമ്പതാം നൂറ്റാണ്ട് മുതലുള്ള ഇസ്‌ലാമിക ചരിത്രത്തെ അതിന്റെ പ്രാദേശിക മാനങ്ങൾ നഷ്ടപ്പെടാതെ തന്നെ ആഗോളമായി സൈദ്ധാന്തിക തലത്തിൽ മനസ്സിലാക്കാൻ ഗ്രീന്റെ പഠനങ്ങൾ അവസരം നൽകുന്നുണ്ട്.

നാൽകവലകളിലും പെരുവഴികളിലുമുള്ള മരച്ചുവടുകളിലോ പീടികത്തിണ്ണകളിലോ തന്റെ ഭാണ്ഡമിറക്കിവെച്ച് മുഷിഞ്ഞ വസ്ത്രങ്ങളിൽ തിളങ്ങുന്ന കണ്ണുകളുള്ള ഒരാൾ ഹാർമോണിയം മീട്ടി പാട്ടു തുടങ്ങുകയായി.

കടലുണ്ടി ദേശത്തെ ‘ചാപ്പ’കളിലും സൂര്യൻ തിളയ്ക്കുന്ന തീരത്തെ വെള്ളി മണലിലും ഇരുന്നും നടന്നും വെയിൽ തിന്നും, മഴ കുടിച്ചും ഉന്മത്തനായി കെ.വി തൊഴിലാളികൾക്ക് മുന്നിൽ പാടിക്കൊണ്ടിരുന്നു.

തദ്ദേശീയമായ വൈവിധ്യം നിറഞ്ഞ കലകളും സംഗീത ധാരകളും ഏകാത്മതയുടെ അമൂർത്ത ലാവണ്യത്തിലേക്ക് സംക്രമിപ്പിക്കുക എന്നതായിരുന്നു സൂഫി ദർശനത്തിന്റെ സാംസ്‌കാരിക ദൗത്യം

വിവേചനങ്ങളില്ലാത്ത ദിവ്യാനുഗ്രഹത്തെ മഴയോട് ഉപമിക്കുന്നുണ്ട് എ.ആർ റഹ്മാൻ. മിസ്റ്റിസിസം അങ്ങിനെയാണ്, ആര് ഏത് കിണറ്റിൽ നിന്ന് കുടിച്ചാണ് ദാഹം മാറ്റുന്നത് എന്ന് തിരിച്ചറിയാനാവില്ല. ഒരൊറ്റ മഴയാണ് എല്ലാ കിണറുകളെയും നിറക്കുന്നതും

ബിരാഹ, റസിയ, ഭജൻ, ഖവ്വാലി, നഅ്ത്ത് തുടങ്ങിയ ഉത്തരേന്ത്യൻ സംഗീതരൂപങ്ങളിലും നൈജീരിയയിലെ മദ്ഹ് ഗാനങ്ങളിലും ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഈണങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു.

മതകീയ ബിംബങ്ങളെ മുൻനിർത്തി പുതിയ സാമൂഹികതകളെയും, സ്വത്വങ്ങളെയും സങ്കല്പിക്കാൻ ഹജ്ജ് അവസരം ഒരുക്കുന്നുണ്ട് എന്ന് നൈൽ ഗ്രീനും, ഹൊമൈറ സിയാദും വ്യക്തമാക്കുന്നുണ്ട്.

വിശുദ്ധ ഭൂമിയിലേക്കുള്ള ശാരീരികമായ സഞ്ചാരത്തിന് പുറത്ത്, ആഗ്രഹത്തിന്റെ രൂപത്തിൽ ഹജ്ജ് ‘ദേശാന്തര ബന്ധത്തിന്റേതായ’ ഒരു വികാരം കൂടെ ഉണർത്തുന്നുണ്ട്.

സമയത്തിലൂടെ യാത്ര ചെയ്യുമ്പോൾ സഞ്ചാരി ഒരു കാലത്തിൽ നിന്ന് മറ്റൊരു കാലത്തിലേക്ക് നീങ്ങുന്നു. ഇവിടെ ജനനം മുതൽ യാത്ര ആരംഭിക്കുന്നു. രാത്രികളും പകലുകളും ഈ യാത്രയുടെ വിവിധ ഘട്ടങ്ങളാണ്.

ദൈവശാസ്ത്രവും, തത്വചിന്തയും തമ്മിൽ ഇസ്‌ലാമിക ലോകത്ത് സംവാദങ്ങൾക്ക് വേദിയായ ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിലാണ് ഇമാം ഗസ്സാലി(റ)യുടെ ‘തഹാഫുത്തുൽ ഫലാസിഫ’ പിറവിയെടുക്കുന്നത്

‘പേർഷ്യൻ ബന്ധിത ലോകം’ എന്ന സങ്കൽപത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ വൈദ്യർ/മാപ്പിള സാഹിത്യത്തെ അവയുടെ ആഗോള ഇടപാടുകളുടെ പരിസരത്ത് മനസ്സിലാക്കാൻ സാധിക്കുകയുള്ളു.

സൂഫികളുടെ ദർശനത്തിൽ, നരകം മരണാനന്തരം തിന്മ ചെയ്യുന്നവർ ചെന്നെത്തുന്ന ലോകം മാത്രമല്ല. ഭൗതീകലോകത്തുള്ള അനുഭവത്തിന്റെ പല തലങ്ങളെയും അത് പ്രതീകവൽകരിക്കുന്നു.

സൈദിന്റെ എഴുത്തുകളിൽ ‘ഭൃഷ്ട്’ (exile) എന്ന രൂപകം സവിശേഷമായൊരു അർത്ഥം രൂപീകരിച്ചെടുക്കുന്നുണ്ട്. ആ അവസ്ഥ അടയാളപ്പെടുത്താനായി സൈദ് ഉപയോഗിക്കുന്നത് ഔർബാഹിനെയാണ് .

നൈതികതയെ സംബന്ധിച്ച സമകാലിക മതേതര വ്യവഹാരങ്ങളിൽ ‘ദൈവത്തിന് നന്ദി ചെയ്യുക’ എന്ന ആശയത്തിന്റെ അസാന്നിധ്യം മൂലം കൃതജ്ഞതക്ക് പ്രാധാന്യം കുറഞ്ഞതായി കാണാം.

യൂറോപ്പിൽ സഞ്ചരിക്കുകയും പരിശീലിക്കുകയും ചെയ്ത വാസ്തുശില്പികളിലൂടെയാണ് ലാറ്റിൻ അമേരിക്കയിലെ അൽഹംബ്രിസ്‌മോ പ്രധാനമായും രൂപപ്പെട്ടത്.

ഇസ്‌ലാമിക്, തമിഴ് സ്വത്വത്തെ നിർവചിച്ച വ്യത്യസ്ത സാഹിത്യ രൂപങ്ങളിലൂടെയാണ് മുസ്‌ലിം ഗ്രന്ഥകാരൻമാർ അവരുടെ ഇസ്‌ലാമിനെക്കുറിച്ചുള്ള അറിവുകൾ ആവിഷ്കരിച്ചത്.

ഫിറങ്കി മഹൽ, ശരീഅത്തിനും തർക്കശാസ്ത്രത്തിനും മുൻഗണന നൽകിയപ്പോൾ ഉത്തരേന്ത്യയിലെ മറ്റൊരു പ്രമുഖ മദ്രസയായ ദയൂബന്ദ് ഊന്നൽ കൊടുത്തത് ഖുർആൻ-ഹദീസ് പഠനങ്ങൾക്കായിരുന്നു.

ഇന്ത്യൻ ശ്രോതക്കൾ അംഗീകാരമായി തനിക്ക് നൽകിയ സർട്ടിഫിക്കറ്റ് ആ അരണ്ട വെളിച്ചത്തിൽ അയാളെനിക്ക് കാണിച്ചു തന്നു. മരം കൊണ്ട് ഫ്രെയിം ചെയ്ത ആ സർട്ടിഫിക്കറ്റ് ഭിത്തിയിൽ തൂക്കിയിട്ട നിലയിലായിരുന്നു.

സഹജീവികളോട് മാന്യമായ രീതിയിൽ പെരുമാറിയാൽ മാത്രം പോരാ, അവർക്ക് ഉപദ്രവം ഉണ്ടാക്കുന്നവരെ തടയുകയും വേണം. നമ്മുടെ ദൈനംദിന ജീവിതത്തിൽ ഈ ‘കടമ’ക്ക് കൃത്യമായ ഒരു നാമം ലഭ്യമല്ല

പ്ലേറ്റോയുടെ ഗുഹാമുഖത്തെ നിഴലുകളെപ്പോലെ സൂഫികളെ സംബന്ധിച്ചിടത്തോളം നിഴൽ നാടകങ്ങൾ മറക്കപ്പുറത്തുള്ള യാഥാർത്ഥ്യത്തെ തിരിച്ചറിഞ്ഞ് ദൈവത്തിലേക്ക് തിരിയാനുള്ള ഓർമ്മപ്പെടുത്തലാണ്

തിരക്ക് പിടിച്ച ജീവിതം നമ്മൾ അഭിമുഖീകരിക്കാൻ ആഗ്രഹിക്കാത്ത ഏകാന്തതയിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. മനുഷ്യന്റെ ഏകാന്തതയെ മൗലികമായ മനുഷ്യാവസ്ഥയായിട്ടാണ് തത്വചിന്തകർ കാണുന്നത്

കുറ്റം ഒരു ബോധമായിത്തീരുന്നത് എങ്ങനെയാണ്. കുറ്റബോധം എന്നത് വെറും ഒരു പ്രയോഗമാണോ. എല്ലാ ബോധങ്ങളും തന്നെ ഒരു കുറ്റമോ, കുറ്റകൃത്യമോ ആണോ. കൃത്യത്തിന് എത്രമാത്രം ബോധത്തെ പോറാൻ പറ്റും. കൃത്യം എത്രമാത്രം കൃത്യമാണ്.

മനുഷ്യന്റെ തിരഞ്ഞെടുപ്പുകൾക്ക് സാർവലൗകിക പ്രാധാന്യമുണ്ട് എങ്കിലും സവിശേഷമായ സാഹചര്യത്തിലൂടെയും സന്ദര്ഭങ്ങളിലൂടെയും മാത്രമേ അവയെ മനസ്സിലാക്കാൻ കഴിയൂ.