തുര്‍ക്കിയിലും ബാൽക്കന്‍ പ്രദേശങ്ങളിലും പരന്നു കിടക്കുന്ന സൂഫി സിൽസിലയാണ് ബെക്തഷിയ്യ. പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഹാജി ബെക്തഷി വെലി എന്ന സൂഫിവര്യന്‍റെ നാമത്താൽ അറിയപ്പെട്ട ഈ സൂഫി ധാര ഉഥ്മാനിയാ ഖിലാഫത്തിന്‍റെ ഉദയം മുതൽ സമകാലിക തുര്‍കിക് ബാൽക്കണ്‍ പ്രദേശങ്ങളിൽ വ്യക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. തുര്‍ക്കിയിലെ ഇസ്ലാം ചര്‍ച്ചകളി തുര്‍ക്കിഷ് ഇസ്ലാം എന്ന ആശയത്തിന്‍റെ അവിഭാജ്യ ഘടകമാണ് സൂഫി ധാരകള്‍. ഹനഫീ മദ്ഹബ് നിയമപരമായും മാതുരീദി മദ്ഹബ് വിശ്വാസാദര്‍ശത്തെയും പ്രതിനിധീകരിക്കുമ്പോള്‍, ‘ഇസ്ലാമിക സിവിലിറ്റി’ എന്ന ഭാഗം നിര്‍വഹിക്കുന്നത് സൂഫിധാരകളാണ്. അഹ്മദ് യെസവി, യൂസുഫ് എംറെ, മൗലാന റൂമി, ഹാജി ബെക്തഷി വെലി എന്നീ മഹാന്‍മാരുടെ ചിന്തകളും ശിക്ഷണങ്ങളും ബെക്തഷിയ്യ സിൽസിലയടക്കം തുര്‍ക്കിയിൽ രൂപപ്പെട്ട അനേകം സൂഫീ ധാരകളിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
തുര്‍ക്കിയിലെ ഇസ്ലാമിക് സ്റ്റഡീസ് വ്യവഹരങ്ങളിലെ ഓര്‍തഡോക്സ് ഹെറ്ററോഡോക്സ് തരം തിരിവുകളിൽ ബെക്തഷിയ്യധാരയെ ഹെറ്ററോഡോക്സ് എന്നാണ് വിളിക്കാറുള്ളത്. മറ്റെല്ലാ സുന്നീ സൂഫീധാരകളെയും ഓര്‍തഡോക്സിൽ പെടുത്തുന്നു. 1970നു ശേഷം തുക്കിയിലെ മത, സാമൂഹിക വ്യവഹാരങ്ങളിൽ സലഫി ചിന്തകള്‍ ചെറിയ അളവി ഉയര്‍ന്നു വന്നിട്ടുണ്ടെങ്കിലും മതിയായ സ്വാധീനം ചെലുത്താന്‍ സാധിക്കാത്തതിനാൽ ശീഈ പശ്ചാത്തലമുള്ള ബെക്തഷിയ്യ സിൽസിലയെയാണ് ഹെറ്ററോഡോക്സായി പരിഗണിക്കാറുള്ളത്. തുര്‍ക്കിയിലെ അനതോളിയ കേന്ദ്രീകരിച്ച് രൂപപ്പെട്ട ബെക്തഷിയ്യ അനതോളിയന്‍ നൊമാഡിക് ചരിത്രം, പാരമ്പര്യം, ഫോക്ലോര്‍ എന്നിവയോട് ഇഴുകിച്ചേര്‍ന്നാണ് വളര്‍ന്നതും വികസിച്ചതും.
ബെക്തഷിയ്യ ധാരയുടെ വളര്‍ച്ച
പ്രധാനമായും അഞ്ച് ഘടകങ്ങളാണ് ബെക്തഷിയ്യ സിൽസിലയുടെ വളര്‍ച്ചക്ക് പിന്നിൽ തുര്‍ക്ക്മെന്‍ നാടോടി സംസ്കാരമാണ് ഒന്നാമത്തേത്. തുര്‍ക്ക്മെന്‍ സംസ്കാരത്തിന്‍റെ വാമൊഴി ചരിത്രം, പ്രകൃതിജന്യമായ സംഭവങ്ങളുമായി ബന്ധപ്പെട്ട അവരുടെ ആഘോഷങ്ങള്‍, സംഗീതം എന്നിവ ബെക്തഷിയ്യ ചിന്തകളിലും ആചാരരീതികളിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. പ്രമുഖ തുര്‍ക്കിഷ് ചരിത്രകാരന്‍ ഫുആദ് കോപ്രൂലു അഭിപ്രായപ്പെട്ടതു പോലെ ഇസ്ലാമിനു മുമ്പ് തുര്‍ക്കിക് വംശജര്‍ക്കിടയി സ്വാധീനമുണ്ടായിരുന്ന ശാമാനിസത്തിന്‍റെ സ്വാധീനം ഇപ്പോഴും ഫോക്ലോറിൽ നിലനി ക്കുന്നത് കൊണ്ടാണിത്.
ഖ്വോജാ അഹ്മദ് യെസഫിയുടെ പേരിലറിയപ്പെടുന്ന യെസവിയ്യ സിൽസിലയുടെ സ്വാധീനം ബെക്തഷീ സിൽസിലയുടെ വളര്‍ച്ചക്ക് സഹായകമായിട്ടുണ്ട്. ഹാജി ബെക്തഷീ വെലിയുടെ ചിന്തകളിൽ യെസഫീ ശൈഖുമാരുടെ സ്വാധീനം പ്രകടമാണ്. ഇക്കാരണത്താലാണ് ബെക്തഷിയ്യ ധാരക്ക് തസവ്വുഫിന്‍റെ പ്രതലം ഒരുക്കിക്കൊടുത്തത് യസവികളാണെന്ന് ഫുആദ് കോപ്രൂലു നിരീക്ഷിച്ചത്. ഔലിയാ ചെലബിയെ പോലുള്ള ചരിത്രപണ്ഡിതര്‍ ബെക്തഷീ സിൽസിലയുടെ ശജറയിൽ യെസഫീ പീറുമാരെ പ്രധാന കണ്ണികളാക്കിയതാണ് ഈ ചരിത്ര വായനയുടെ പശ്ചാത്തലം
11ാം നൂറ്റാണ്ടിൽ ഇറാഖിൽ ജീവിച്ചിരുന്ന ശൈഖ് അബ്ദു വഫാ താജുൽ ആരിഫിനിന്റെ വഫാഇയ്യാ സിൽസിലയാണ് മൂന്നാമത്തെ പ്രധാനഘടകം. ഫുആദ് കോപ്രൂലുവിന്‍റെ യെസവിയ്യ ബന്ധത്തെ കുറിച്ചുള്ള നിരീക്ഷണം നിരാകരിക്കുന്ന ഐഫര്‍കരക്കായയും ലിയോന്‍ റ്റൈലറും പറയുന്നത് ബെക്തഷിയ്യയുടെ അടിത്തറ വഫാഇയ്യാ സിൽസിലയാണെന്നാണ്. 1997നു ശേഷം ബെക്തഷികള്‍ പ്രസിദ്ധീകരിച്ച സയ്യിദീ ബന്ധം വെളിപ്പെടുത്തുന്ന രേഖകളും വഫാഈ ഓര്‍ഡറിന്‍റെ ഇജാസകളുടെ ലിസ്റ്റുമാണ് ഈ നിരീക്ഷണത്തിന്‍റെ അടിസ്ഥാനം. സൂഫീ സിൽസിലകളിൽ സാധാരണമായ അല്ലാഹു, മുഹമ്മദ് നബ(സ), അലി(റ) എന്ന ത്രിമാനങ്ങള്‍ക്കപ്പുറം മറ്റ് മൂന്ന് ഖുലഫാ ഉ റാഷിദയും പ്രമുഖ സ്വഹാബികളും വഫാഇയ്യയുടെ സ്വാധീനത്താൽ ബെക്തഷീകളിൽ ദൃശ്യമായിരുന്നു. 1500കളിൽ ഉഥ്മാനീ സഫവീ മതരാഷ്ട്രീയ സംഘര്‍ഷങ്ങളിലൂടെയാണ് ബെക്തഷിയ്യ കൂടുതൽ ശീഈ വത്കരിക്കപ്പെട്ടത്.
അലവികളാണ് ബക്തഷീ ചിന്താഗതികളിലെ നാലാമത്തെ പ്രധാനഘടകം. 1501 ഉദയം ചെയ്ത സഫവീ ഭരണകൂടത്തിന്‍റെ സ്ഥാപകന്‍ ശൈഖ് ശാഹ് ഇസ്മാഈലിന്‍റെ അനുയായികളാണ് അലവികള്‍. അലവീ സ്വാദീനത്തിലൂടെയാണ് ഇസ്നാ അശ്രികളുടെ ചിന്തകളും അചാരാനുഷ്ഠാനങ്ങളും ബെകതഷികളിൽ സ്ഥാനം പിടിച്ചത്. സഫവീ ഭരണകൂടത്തിന്‍റെ ശീഈ പ്രചാരണങ്ങളിലൂടെ അലവികള്‍ക്ക് ഉഥ്മാനീയാ ഖിലാഫത്തിന്‍റെ അഥീന പ്രദേശങ്ങളിൽ സ്വാധീനം ലഭിക്കുകയും ബെക്തഷികള്‍ക്കു മേൽ മേഥാവിത്വം ലഭിക്കുകയും ചെയ്തു. ക്രിസ്ത്യാനിറ്റിയാണ് അഞ്ചാമത്തെ ഘടകം. ബൈസാന്‍റിയന്‍ സാമ്രാജ്യത്തിന്‍റെ അധീനതയിലാരുന്ന പ്രദേശങ്ങള്‍ പിൽക്കാലത്ത് ഉഥ്മാനിയാ ഖിലാഫത്തിന്‍റെ കീഴിൽ വന്നെങ്കിലും ക്രിസ്ത്യന്‍ ചിന്താഗതികളിൽ മാറ്റമുണ്ടായിരുന്നില്ല. പ്രാന്ത പ്രദേശങ്ങളിലൂടെ വളര്‍ന്ന ബെക്തഷീ സിൽസിലയിൽ ക്രിസ്ത്യാനിറ്റിയുടെ സ്വാധീനം സ്വാഭാവികമാണെന്ന് റോബോര്‍ട്ട് ഹെയ്ഡന്‍ നിരീക്ഷിക്കുന്നു. അല്ലാഹു മുഹമ്മദ് നബി(സ) അലി(റ) എന്ന ത്രിമാനവും (ത്രയേകത്വം എന്ന് വ്യക്തമായും പറയാന്‍ സാധ്യമല്ല, കാരണം എല്ലാ സൂഫികളിലും ഈ മുന്ന് അടിസ്ഥാന തത്വങ്ങളെ കേന്ദ്രീകരിച്ചാണ് നിലനി ക്കുന്നത്.) ആചാര അനുഷ്ടാനങ്ങളി വീഞ്ഞ് ഉപയോഗിക്കുന്നത്ക്രി സ്ത്യാനിറ്റിയുടെ സ്വാധീനമാണെന്ന് പറയാം.
ബെക്തഷീ ചിന്തകള്‍
സൃഷ്ടാവ്, പ്രപഞ്ചം, മനുഷ്യന്‍ എന്നിവയാണ് ഫിലോസഫിയുടെ അടിസ്ഥാന മണ്ഡലങ്ങള്‍. ബെക്തഷീ ആഘോഷങ്ങളി പ്രകൃതിജന്യമായ സംഭവ വികാസങ്ങള്‍ പ്രധാനഘടകമാണ്. ദൈവികത മനുഷ്യനിൽ അന്തര്‍ലീനമുണ്ട്. അതിനാൽ ഇരു ലോക വിജയത്തിന്‍റെ ആദ്യപടി ആത്മബോധവും, ആ തിരിച്ചറിവിലൂടെ (മഅ്രിഫത്ത്) സ്വത്തത്തെ പ്രണയിക്കാനും കഴിയണം. സ്വപ്രണയം അള്ളാഹുവിനോടുള്ള പ്രണയത്തിന് മനസ്സിനെ പാകപ്പെടുത്തുന്നു. ഇതാണ് മനുഷ്യന്‍റെ പ്രധാന കര്‍ത്തവ്യം, ഈ പ്രണയ സങ്കലനത്തിന്‍റെ മാധ്യമം മാത്രമാണ് ശരീരം ലിംഗവ്യത്യാസമോ വംശവര്‍ഗ്ഗ വ്യത്യാസമോ ഇല്ലാതെ എല്ലാവരും തുല്യരാണ് എന്നാണ് ഈ ആശയം പ്രഘോഷിക്കുന്നത്. ബെക്തഷീ ധാരയിലെ ‘സമാ’ നൃത്ത സദസ്സിലും കവിതാസ്വാധന രംഗങ്ങളിലും മറ്റ് സൂഫീ ധാരകളി നിന്ന് വ്യത്യസ്തമായി സ്ത്രീ സാന്നിധ്യം സജീവമാണ്.
ബെക്തഷീ ആചാര അനുഷ്ടാനങ്ങളെല്ലാം സംഗീതസാന്ദ്രമാണ്. അനതോളിയന്‍ സംസ്കാരികത്തനിമയിൽ ഊന്നിയ ഫോക്കലോര്‍ കാവ്യ സാഹിത്യം ആണ് ഈ ധാരയുടെ ചിന്താപ്രതലം. അഹ്മദ് യെസവി, യൂനുസ് എംറെ, ഫീര്‍ സുൽത്താന്‍ അബ്ദാ , അസ്മി, യൂസുഫ് മസൂരി തുടങ്ങിയവരുടെ കൃതികള്‍ ബെക്തഷീ ചിന്തകള്‍ക്ക് പ്രചാരം നൽകിയിട്ടുണ്ട്. നുതൂഖ് എന്നാണ് കവിതാ സമാഹരം വിളിക്കപ്പെടുന്നത്. അവക്ക് ജീവന്‍ നൽകുന്ന സംഗീതത്തെ നെഫെസ് (ശ്വസനം) എന്നും വിളിക്കുന്നു. കവിതാലാപകനെ ആശിഖ് എന്നോ ളാഹിര്‍ എന്നോ വിളിക്കുന്നു. കവിതയിലൂടെ പ്രണയാവിഷ്ക്കാരം നടത്തുന്ന ആശിഖിന് ബെക്തഷികള്‍ക്കിടയി നല്ല ആദരമാണ് ലഭിക്കാറുള്ളത്. പ്രണയം പ്രകൃതി ശീഈ സിദ്ധാന്തങ്ങള്‍ എന്നിവയിൽ കേന്ദ്രീകരിച്ച് ഈ കൃതികളെല്ലാം തുര്‍ക്കീ ഭാഷയിലാണ് വിരചിതമായത്. ഫിഗററ്റീവ് ന്യൂമെറിക്കൽ ഫിലോസഫിയായ ഐസോപ്സെഫിയാണ് (isopsephy) ഈ കവിതകളുടെ പ്രത്യേകത. മറ്റ് സൂഫീ ധാരകളിൽ നിന്നും ബെക്തഷീയ്യയെ വ്യതിരിക്തമാക്കുന്ന സവിശേഷതകളിലൊന്നാണിത്. യുക്തി ബോധത്തിലൂടെ ഇശ്ഖിനെ അനുഭവിച്ചറിയുക എന്നതിന്‍റെ ആശയം ഇവകൂടാതെ ഇമാം ഹുസൈന്‍ (റ) നെ കുറിച്ച് ഗസലുകളും വിലാപ കാവ്യങ്ങളും ഇസ്നാ അശ്രികളെക്കുറിച്ച ദുവാസ് എന്ന കീര്‍ത്തനങ്ങളും പേര്‍ഷ്യന്‍ വര്‍ഷാരംഭമായ നൗറോസിനെ വര്‍ണിക്കുന്ന കവിതകളും ബെക്തഷീ വ്യവഹാരങ്ങളിൽ പ്രധാനമാണ്.
ബെക്തഷിയ്യാ ധാരക്ക് നിയമങ്ങള്‍ (അഹ്കാം) സ്തംഭങ്ങള്‍ (അര്‍കാന്‍) സമുച്ചയങ്ങള്‍(ബിനാ) എന്നിങ്ങനെ മൂന്ന് പ്രധാന അടിസ്ഥാന തത്ത്വങ്ങള്‍ ഉണ്ട്.
നിയമങ്ങള്‍
ബാത്വിനിയ്യായ ജ്ഞാനം
- ദയാവായ്പ്
- ദൃഢജ്ഞാനം
- വിശ്വാസ്യത
- ഹഖിനെ കുറിച്ച് ആത്മജ്ഞാനം
സതംഭങ്ങള്‍
- ജ്ഞാനം
- വിവേകം
- സംതൃപ്തി
- കൃതജ്ഞത
- പ്രാര്‍ത്ഥന
- വിരാമം
സമുച്ചയങ്ങള്‍
- പ്രായശ്ചിത്തം
- കീഴ് വണങ്ങ
- വിശ്വാസ്യത
- ആത്മീയ വളര്‍ച്ച
- തൃപ്തി
- ഏകാന്തത
അഖിലിക് ഘടന
ബെക്തഷീ ചിന്തകളിലും ത്വരീഖത്തിന്‍റെ ഘടനയിലും അനിതരസാധാരണമായ സ്വാധീനം ചെലുത്തിയ ഘടകമാണ് അഖിലിക് എന്ന സംഘടന. അനതോളിയന്‍ ഗോത്ര വര്‍ഗ്ഗ പശ്ചാത്തലത്തിൽ നിന്ന് അടര്‍ത്തിയെടുത്ത സംഘടനാ സംവിധാനമാണ് അഖ്ലിക്. ശൈഖ് അഹ്മദ് യെസഫിയുടെ അനുയായികളായ ദെര്‍വീശുകളാണ് ഈ രീതിക്ക് നേതൃത്വം നൽകിയത്. ഖുറാസാനിലെ അലി എവ്റാന്‍ വെലി എന്ന സൂഫിവര്യനാണ് അഖിലിക് ഘടന രൂപപ്പെടുത്തിയവരിൽ പ്രധാനി. സിസ്റ്റര്‍ ഫാത്വിമ എന്നറിയപ്പെട്ടശൈഖ് എവ്റാനിന്‍റെ പത്നിയാണ് ബെക്തഷികക്കിടയിലെ ആദ്യവനിതാ സംഘടനയായ ബാജിയാനെ റൂം സ്ഥാപിച്ചത്. ഈ സംഘടനയിലൂടെ വനിതകളെ ബെക്തഷീ ചിന്തകളിലേക്ക് കൂടുത അടുപ്പിക്കാന്‍ സാധിച്ചു. 13ാം നൂറ്റാണ്ടിൽ സൽജൂഖ് ഭരണകാലത്ത് അങ്കാറയിലും മറ്റു നഗര പ്രദേശങ്ങളിലും ഇസ്ലാം പ്രചരിപ്പിക്കുന്നതിൽ അഖിലിക് സംവിധാനം നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. ഉഥ്മാനിയ്യ ഖിലാഫത്തിന്‍റെ സ്ഥാപനത്തിൽ പോലും ബെക്തഷികളുടെ പങ്ക് അനിഷേധ്യമാണ്. ഉഥ്മാനിയ്യാ സാമ്രാജ്യത്തിന്‍റെ സ്ഥാപകന്‍ ഉഥ്മാന്‍ ഖാന്‍ അദ്ദേഹത്തിന്‍റെ പുത്രന്‍ ഓര്‍ഹാന്‍ ഗാസി, ശേഷം വന്ന സുൽത്താന്‍ മുറാദ് ഒന്നാമന്‍ എന്നിവരെല്ലാം ബെക്തഷികളുടെ അനുയായികളായിരുന്നു. പ്രത്യേക നിയമാവലികള്‍ സൂഷ്മമായി പാലിക്കുന്നവരാണ് ബെക്തഷികള്‍. മുതിര്‍ന്ന മുരീദുമാരെ ആദരിക്കുക എന്നാണ് പ്രഥമപ്രധാനം. എല്ലാ സൂഫീ ത്വരീഖത്തുകളിലേതും പോലെ ശൈഖിനോട് ഏറ്റവും അടുത്തു നി ക്കുന്ന ശിഷ്യന് ബെക്തഷിയ്യയിലെ അധികാര ഘടനയിൽ വിശിഷ്ടാധികാരമുണ്ട്. ത്വരീഖത്തിന്‍റെ അംഗമാകാന്‍ ഒരു അംഗത്തിന്‍റെ ക്ഷണം അനിവാര്യമാണ്. ദുഷ്കീര്‍ത്തിയോ ഹലാലല്ലാത്ത ജോലിയോ ഉള്ളയാള്‍ക്ക് അംഗത്വം ലഭിക്കുകയില്ല. നീരുപാധികവും നിര്‍വാജ്യവുമായ അനുസരണവും കീഴ്വണക്കവും ത്വരീഖത്ത് ആവശ്യപ്പെടുന്നു. തീവ്രതയും നാസ്തിക പ്രവണതയും ഈ സൂഫീധാര ശക്തമായി എതിര്‍ക്കുന്നു. ത്വരീഖത്തിന്‍റെശക്തമായ സംഘടനാ ചട്ടങ്ങളിലൂടെ സാഹോദര്യവും സഹിഷ്ണുതയും സൃഷ്ടിക്കപ്പെടുമെന്ന് ബെക്തഷിയ്യ കരുതുന്നു.
രാഷ്ടീയ ചരിത്രം.
അഖിലിക് ഘടന ഉഥ്മാനിയാ ഖിലാഫത്തിന്‍റെ വളര്‍ച്ചയി അതി പ്രധാനമായ ഭാഗധേയം വഹിച്ചിട്ടുണ്ട്. ഉഥ്മാനീ സുൽത്താന്‍മാരുടെ അധികാരാരോഹണ വേളയിൽ ബെക്തഷീ ശൈഖുമാരുടെ സാന്നിദ്ധ്യം അനിവാര്യമായിരുന്നു. ഉഥ്മാനികളുടെ പടയോട്ടങ്ങളിൽ സൈനികമായി സഹായിച്ചിരുന്നതിലും അവരുടെ തടവുപുള്ളികള്‍ക്ക് ഇസ്ലാമിക വിജ്ഞാനിയ്യങ്ങള്‍ പകര്‍ന്നു നൽകുന്നതിലും നേതൃസ്ഥാനം വഹിച്ചു. പിന്നീട് ജനിശ്ശെരി എന്ന റോയൽ ആര്‍മി രൂപപ്പെടുത്തുന്നതിൽ ഈ പടയോട്ടങ്ങള്‍ കാരണമായി. ജെനിശ്ശെരിയിലൂടെ ബെക്തഷികളുടെ അധികാരം ഖിലാഫത്തിൽ വര്‍ദ്ധിച്ചു. 1526 ജെനിശ്ശെരി 30,000 ബെക്തഷികളുടെ സഹായത്തോടെ ഖിലാഫത്തിനെതിരിൽ യുദ്ധം പ്രഖ്യാപിക്കുന്ന സാഹചര്യം വരെയുണ്ടായി.
ഈ സാഹചര്യത്തിലാണ് 1826ൽ സുൽത്താന്‍ മഹ്മൂദ് ബെക്തഷികളെയും ജെനിശ്ശെരികളേയും നിരോധിക്കുന്നത്. ബെക്തഷികളുടെ എല്ലാ സ്ഥാപനങ്ങളും നഖ്ശബെന്തീയ്യാ സിൽസിലക്ക് സുൽത്താന്‍ കൈമാറി. ഖിലാഫത്തിന്‍റെ അധിഘാര ഘടനയിൽ നിന്ന് ബെക്തഷികളെ തൂത്തെറിയുന്നത് സന്ദര്‍ഭങ്ങളായിരുന്നു അത്. ഒന്നര നൂറ്റാണ്ടുകള്‍ക്ക് ശേഷം 1997 നടന്ന പട്ടാള അട്ടിമറിയോടെയാണ് ബെക്തഷീ ധാരക്ക് വീണ്ടും തുര്‍ക്കീ രാഷ്ട്രീയത്തിൽ സ്ഥാനം ലഭിച്ചത്. കെമായിസുകളുടെ നാഷണലിസ്റ്റു പ്രൊജക്ടിന്‍റെ ഭാഗമായി രൂപപ്പെടുത്തിയ തുര്‍ക്കഷ് ഇസ്ലാം എന്ന ആശയത്തിൽ ബെക്തിഷി സിൽസിലക്ക് പ്രമുഖസ്ഥാനം ലഭിച്ചു. തുര്‍ക്ക് വംശ പാരമ്പര്യമുള്ളതും അനതോളിയന്‍ സംസ്കാരിക പൈതൃകം പേറുന്ന ബെക്തഷി ധാരയാണ് യഥാര്‍ഥ തുര്‍ക്കിഷ് ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നതെന്ന് കെമാലിസ്റ്റുകള്‍ പ്രസ്താവിച്ചു. അറബ് പേര്‍ഷ്യന്‍ സാംസ്കാരിക പശ്ചാത്തലമുള്ള മറ്റ് സൂഫീ സിൽസിലകളെ അകറ്റുക എന്നതായിരുന്നു ഈ പദ്ധതിയിലൂടെ മറ്റൊരു ലക്ഷ്യം. ബെക്തഷീ സിൽസില വിവിധ ചരിത്രഘട്ടങ്ങളിൽ പല ഗ്രൂപ്പുകളായി പിരിഞ്ഞിട്ടുണ്ട്. ഹാജി ബെക്തഷി റൂമിയുടെ അനുയായികളായ ചെലബികൾ, ബാലിം സുൽത്താന്‍റെ (മരണം1516) വിഭാഗമായ ബാബാസ്, സെര്‍സാം അലിബാബയുടെ (മരണം 1559) വിഭാഗമായ ബാബാസ് എന്നിവ ചില ഉദാഹരണങ്ങളാണ്. മാസിഡോണിയ, അൽബേനിയ, യുഗ്ലോസ്ലാവിയ അടക്കമുള്ള ബാൽക്കന്‍ പ്രദേശങ്ങളിൽ നിലനിൽക്കുന്നുണ്ട്.
Comments are closed.