സൂഫികൾ ലൗകിക ബന്ധനങ്ങളിൽ നിന്നും ആത്മത്തെ വിമോചിപ്പിക്കാനുള്ള നിർദേശങ്ങൾ നൽകുമ്പോൾ ആത്മത്തിന്റെ അയഥാർത്ഥ സ്വഭാവത്തെക്കുറിച്ച ഉൾക്കാഴ്ച്ച കൈവരിക്കാനാണ് ബൗദ്ധ പാരമ്പര്യം ആഹ്വാനം ചെയ്യുന്നത് .
എവിടെയാണ് മരണം എന്ന ചോദ്യത്തിന് നമ്മിൽ തന്നെയാണ് എന്നതാണ് മറുപടി. മരണത്തെ നമ്മോടൊപ്പം ഇരിക്കുകയും നടക്കുകയും ചെയ്യുന്ന കൂട്ടുകാരനായാണ് അഭിസംബോധന ചെയ്യപ്പെടുന്നത്.
ജീവിതത്തിന്റെ നിസ്സാരതയിൽ പെട്ട് മരണത്തെക്കുറിച്ച് അശ്രദ്ധരാകാതിരിക്കലും ജീവിതത്തിന്റെ സജീവതയിൽ തന്നെ മരണത്തെ രുചിക്കലും പ്രധാനമാണ്. അത് ജീവിതത്തിന് നൈതികമായ ഒരു ഉള്ളടക്കവും ലക്ഷ്യബോധവും നൽകും