Author

സുനിൽ കുമാർ

Browsing

വർത്തമാനത്തിലെ ഓരോ നിമിഷത്തിലും ഓർമ്മകൾ തിങ്ങിനിൽക്കുന്നുണ്ട്. ഈ ഓർമകൾ ഇന്നിന്റെ പ്രതിബിംബം പോലെ അതിന് സമാന്തരമായി നീങ്ങുന്നതാണ്. അത് ഓർമയുടെതന്നെ ഓർമയാണ്.

ചുമ്മാ വീട്ടിലിരിക്കാൻ പറ്റിയ കാലം. എന്നാൽ പണിയെടുത്ത് കണ്ടീഷൻ ചെയ്യപ്പെട്ട നമ്മൾ ഒരു സുവർണകാലത്തെ കർമ പദ്ധതികൾ കൊണ്ട് നിറച്ചു നശിപ്പിക്കുകയാണ്

എന്താണ് ശരിക്കും ചോദ്യങ്ങൾ? അവ ചോദ്യങ്ങളോടൊപ്പം ഉത്തരങ്ങളെക്കൂടി ഉദരത്തിൽ പേറുന്നവ ആയിരിക്കില്ല എന്ന് ബെർഗ്സൺ പറയും. നമ്മുടെ അക്കാദമിക് തത്വചിന്തക്കിത്തരം വേവലാതികളൊന്നുമില്ല.

ഭാഷ അപൂർണമാണ് എന്നല്ല, അത് അസമർത്ഥമാണ്. ഈ തിരിച്ചറിവാണ് തൽക്ഷണതയുടെ രാഷ്ട്രീയം. അത് തുടങ്ങുന്നത് നീ ഇന്ന് മാത്രമായി ചൂടുന്ന പൂവിന്റെ പേരില്ലായ്മയിലാണ്.

സാമുവേൽ ബക്കറ്റിന്റെ കഥാപാത്രത്തെ പോലെ, പൊലീസുകാരൻ അവളോട് പേരും നാടും ഊരും ഒക്കെ ചോദിക്കുന്നുണ്ട്. പുറപ്പെട്ടുപോകുന്ന മനുഷ്യർ സ്വന്തം പേര് പോലും മറന്നുപോകുന്നു.

വ്യക്തീകരണത്തെ വ്യക്തിയിലൂടെ മനസ്സിലാക്കാൻ ശ്രമിക്കാതെ വ്യക്തിയെ വ്യക്തീകരണത്തിലൂടെ മനസ്സിലാക്കാൻ ശ്രമിച്ചു എന്നതാണ് ഴിൽബേർ സിമോന്തൻ സാധ്യമാക്കിയ മൗലികമായ വിച്ഛേദനം

എഴുത്ത് എന്ന ക്രിയ ‘ആയിക്കൊണ്ടിരിക്കൽ‘ അല്ലാതെ മറ്റൊന്നുമല്ല. ജീവിച്ചതോ ജീവിത സാധ്യമായതോ ആയതിനെ മറികടക്കുന്ന ഒരു ഒഴുക്കാണത്

രൂപവാദത്തിലെന്ന പോലെ ‘ഫോം/‘രൂപം’ സിമോന്തനിൽ പുറമെനിന്നും വർത്തിക്കുന്ന ഒന്നല്ല. പുറമെ നിന്ന് സ്വാധീനം ചെലുത്തുന്ന ഫോമിന് പകരം ‘in-formation’ എന്നവാക്കാണ് സിമോന്തൻ പ്രയോഗിക്കുന്നത്.

മനുഷ്യരുടെ ശീലങ്ങളെ ക്രമീകരിക്കുകയും അതിൽ ഇടപെടുകയുമാണ് ഗവണ്മെന്റ് ചെയ്യുന്നത്. അതുവഴി ആരോഗ്യ വിഷയങ്ങളിൽ ഒരു infra-government ആയി പരിവർത്തനപ്പെടുകയാണ് ഭരണകൂടം

ലോകം ഭീകരമായ അസ്വസ്ഥതകളിലൂടെ കടന്നുപോയിട്ടുള്ളപ്പോൾ എല്ലാം തന്നെ ജനങ്ങൾ കൂട്ടമായും ഒറ്റക്കും ഓടിയിരുന്നു, പുതിയ പലായന മാർഗ്ഗങ്ങൾ കണ്ടെത്തിയിരുന്നു

പാശ്ചാത്യ തത്വചിന്തയുടെ ചരിത്രം ദൈവിക പരിവേഷം ആർജ്ജിച്ച ദ്വന്ദ്വങ്ങളുടെ ചരിത്രം കൂടിയാണ് എന്ന് അൻവർ എഴുതുന്നുണ്ട്. യുക്തിയുടെ ചർമ്മത്തിൽ ഒളിഞ്ഞിരിക്കുന്ന ദൈവശാസ്ത്രം’

ന്യൂനപക്ഷത്തെ ഭൂരിപക്ഷത്തിൽ നിന്നും വ്യത്യസ്തമാക്കുന്നത് അതിന്റെ ‘mobility’ ആണ്. അനുഭവത്തിലുണ്ടാകുന്ന തുടർച്ചയായ വ്യതിയാനം തന്നെയാണ് ന്യൂനപക്ഷം.

‘നോമാഡിസം’ എന്നതിന്റെ അടയാള വാക്യം യുദ്ധമല്ല. ‘നോമാഡുകൾ’ യുദ്ധം ചെയ്യുന്നുവെങ്കിൽ അത് ജൈവികമല്ലാത്ത ഒരു സമൂഹ്യ ക്രമത്തിലേക്ക്’ എത്തിപ്പെടാനുള്ള ഉപാധി എന്ന നിലക്കാണ്