മരണത്തിന് മുൻപ് മരിച്ചു നോക്കാനാണ് പ്രവാചകൻ പറഞ്ഞത്. മരണമില്ലാതെയാകും എന്നല്ല. അനന്തമായി നീളുന്ന ഉൺമയെ കുറിച്ചുള്ള ഭീതിപ്പെടുത്തലാണത്.
വിവേചനങ്ങളില്ലാത്ത ദിവ്യാനുഗ്രഹത്തെ മഴയോട് ഉപമിക്കുന്നുണ്ട് എ.ആർ റഹ്മാൻ. മിസ്റ്റിസിസം അങ്ങിനെയാണ്, ആര് ഏത് കിണറ്റിൽ നിന്ന് കുടിച്ചാണ് ദാഹം മാറ്റുന്നത് എന്ന് തിരിച്ചറിയാനാവില്ല. ഒരൊറ്റ മഴയാണ് എല്ലാ കിണറുകളെയും നിറക്കുന്നതും
സൂഫികളുടെ ദർശനത്തിൽ, നരകം മരണാനന്തരം തിന്മ ചെയ്യുന്നവർ ചെന്നെത്തുന്ന ലോകം മാത്രമല്ല. ഭൗതീകലോകത്തുള്ള അനുഭവത്തിന്റെ പല തലങ്ങളെയും അത് പ്രതീകവൽകരിക്കുന്നു.