Author

ഷാജഹാൻ ഒരുമനയൂർ

Browsing

നാൽകവലകളിലും പെരുവഴികളിലുമുള്ള മരച്ചുവടുകളിലോ പീടികത്തിണ്ണകളിലോ തന്റെ ഭാണ്ഡമിറക്കിവെച്ച് മുഷിഞ്ഞ വസ്ത്രങ്ങളിൽ തിളങ്ങുന്ന കണ്ണുകളുള്ള ഒരാൾ ഹാർമോണിയം മീട്ടി പാട്ടു തുടങ്ങുകയായി.

കടലുണ്ടി ദേശത്തെ ‘ചാപ്പ’കളിലും സൂര്യൻ തിളയ്ക്കുന്ന തീരത്തെ വെള്ളി മണലിലും ഇരുന്നും നടന്നും വെയിൽ തിന്നും, മഴ കുടിച്ചും ഉന്മത്തനായി കെ.വി തൊഴിലാളികൾക്ക് മുന്നിൽ പാടിക്കൊണ്ടിരുന്നു.

തദ്ദേശീയമായ വൈവിധ്യം നിറഞ്ഞ കലകളും സംഗീത ധാരകളും ഏകാത്മതയുടെ അമൂർത്ത ലാവണ്യത്തിലേക്ക് സംക്രമിപ്പിക്കുക എന്നതായിരുന്നു സൂഫി ദർശനത്തിന്റെ ഇന്ത്യൻ സാംസ്‌കാരിക ദൗത്യം