ബാല്യകാലസഖിക്ക് മനസിലായില്ല, ബാല്യകാല സഖൻ പറയുന്ന വാക്ക്. ഒത്തിരി എന്ന് വെച്ചാൽ എത്തര? സുഹറയുടെ “വാ”യിൽ ബഷീർ വാഴോളം എന്ന് വായ്പിക്കുന്നതിന് അർത്ഥമെന്ത്?
‘കെട്ടുപോയ വിളക്കുപോലെ’ എന്നൊന്നും ഏതെങ്കിലും ഒരു ഉപമയെ കൊണ്ടു വരാൻ മജീദിന്റെ ഉമ്മ ശ്രമിച്ചില്ല.സാഹിത്യവും ഉപമയും മരണത്തെ മറച്ച് പിടിക്കുന്നു. ഉമ്മയും മടിയും മരണത്തെ ചേർത്ത് പിടിക്കുന്നു.