ജീവിതത്തിനും മരണത്തിനുമിടയിലുള്ള രാപ്പകലുകളെ പരാതിയില്ലാതെ സ്നേഹിച്ച്, അതിഥികളെ നിറപുഞ്ചിരിയോടെ സ്വീകരിച്ച്, ആവശ്യങ്ങളും അത്യാഗ്രഹങ്ങളുമെല്ലാം ഈ കൊച്ചുതുരുത്തുകളിൽ നിന്ന് തന്നെ സാധിക്കുന്ന പച്ചയായ മനുഷ്യർ ജീവിക്കുന്നിടം.
ട്രാൻസ്ജെൻഡർ ദർഗയാണ് ലക്ഷ്യം. കുറെ അലഞ്ഞു ഞങ്ങൾ കണ്ടെത്തി. അവിടെ ഒരു വൃദ്ധനും, അദ്ദേഹത്തിന്റെ കൊച്ചു മകനും ഉണ്ടായിരുന്നു. ദർഗ നടത്തിപ്പുകാർ രണ്ടു ട്രാൻസ്ജെൻഡർ സുന്ദരികളാണ്!
സംസാരിച്ചിരുന്നാൽ നമ്മുടെ അകങ്ങളിലെ ധാരണകളെ പൊളിച്ചടുക്കി പുതിയ ലോകം കാട്ടിത്തരുന്ന മനുഷ്യരാണിവർ. അർഥഗർഭമായ കവിതകളുടെയും കടലിരമ്പം ഉള്ളിലൊതുക്കി