ഒമ്പതാം നൂറ്റാണ്ട് മുതലുള്ള ഇസ്‌ലാമിക ചരിത്രത്തെ അതിന്റെ പ്രാദേശിക മാനങ്ങൾ നഷ്ടപ്പെടാതെ തന്നെ ആഗോളമായി സൈദ്ധാന്തിക തലത്തിൽ മനസ്സിലാക്കാൻ ഗ്രീന്റെ പഠനങ്ങൾ അവസരം നൽകുന്നുണ്ട്.
തനിമയാർന്ന ‘സംസ്കാരം’ എന്ന ഒന്ന് ഇല്ല എന്നും, മറിച്ച് ഒരു ഭൂപ്രദേശം വ്യത്യസ്ത സംസ്കാരങ്ങൾ പലകാലങ്ങളിൽ കടന്നുപോയ ഒരു ‘ഇടം’ മാത്രമാണെന്നും കണക്റ്റഡ് ഹിസ്റ്ററി പറയുന്നു
പരസ്പരം തുലനം ചെയ്യുന്നതിന് പകരം വ്യത്യസ്ത ഭൂപ്രദേശങ്ങൾ തമ്മിലുള്ള സമ്പർക്കങ്ങളെ ക്രോഡീകരിക്കുക എന്ന പോസ്റ്റ്-വെബറിയൻ രീതിയാണ് കണക്റ്റഡ് ഹിസ്റ്ററീസ് ഉപയോഗിക്കുന്നത്.
സ്വയം ‘മറ’ക്കലിലൂടെ സെൽഫിന്റെ സർവ്വതിനേയും നിർണ്ണയിക്കാനുള്ള ആഗ്രഹത്തെ തിരസ്കരിക്കുകയാണ്, അതുവഴി അപരത്തിലെ സ്വത്വപരമായ ‘സ്ഥിതീകരണത്തെ’ നിഷേധിക്കുകയുമാണ് ചെയ്യുന്നത്
മുസ്‌ലിം ബോഡിയെ മാറ്റി നിർത്തി ഫിഖ്ഹിനെ കുറിച്ചുള്ള ഒരു ആലോചന സാധ്യമല്ല. അല്ലെങ്കിൽ, ഫിഖ്ഹിനെ സംബന്ധിച്ചുള്ള ആലോചന മുസ്‌ലിം ബോഡിയെ സംബന്ധിച്ചുള്ള ആലോചന കൂടിയാണ്
ചരിത്രങ്ങൾ ഹെഗൽ പറയുന്നത് പോലെ ഇല്ലയ്മയിലേക്ക് മറയുന്നില്ല. മറിച്ച് ലെബനീസ് പറഞ്ഞത് പോലെ വർത്തമാനത്തിന്റെ പുറകിൽ ചുരുളുകളായി നിലനിൽക്കുകയാണ് ചെയ്യുന്നത്.
നോൺ റിയൽ ആകുന്നതിലൂടെ ആഫ്രിക്കൻ കല യാഥാർഥ്യങ്ങൾക്ക് കൂടുതൽ ബിക്കമിങ്ങിനുള്ള (പുതിയ ആയിത്തീരലുകൾക്ക്) സാധ്യതകൾ ഒരുക്കുകയാണ് ചെയ്യുന്നത്