ആരാ ഗുലർ (16/08/1928-17/10/2018)

ഇസ്താംബൂളിന്റെ കണ്ണ് (Istanbul’s Eye) എന്ന പേരിൽ പ്രസിദ്ധനായ ആരാ ഗുലർ 1928 ആഗസ്ററ് 16ന് തുർക്കിയിലെ ബെയോഗിലാണ് ജനിച്ചത്. സ്‌കൂൾ പഠനം കഴിഞ് അഭിനയ മേഖലയിൽ സജീവമായ സുഹൃത്തുക്കളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് അദ്ദേഹം സിനിമ, നാടക മേഖലയിലേക്ക് കടന്നു. ആ സമയത്ത് ചില ഫിലിം സ്റ്റുഡിയോകളിൽ ജോലി ചെയ്യുകയും മുഹ്‌സിൻ എർത്ഗ്രലിന്റെ കീഴിൽ അഭിനയം പരിശീലിക്കുകയും ചെയ്തു. തുടർന്ന് അഭിനയത്തിൽ താലപര്യം നഷ്ടപ്പെടുകയും പത്ര പ്രവർത്തനത്തിലേക്ക് തിരിയുകയും ചെയ്തു. 1950 ൽ Yeni Istanbul എന്ന തുർക്കിഷ് പത്രത്തിൽ ഫോട്ടോ ജേണലിസ്റ്റായി ചേർന്ന ആരാ ഗുലർ അതോടൊപ്പം ഇസ്താംബൂൾ യൂണിവേഴ്‌സിറ്റിയിൽ ഇക്കണോമിക്‌സിൽ ബിരുദ പഠനത്തിനായി ചേരുകയും ചെയ്തു.

1958 ൽ Time-Life എന്ന അമേരിക്കൻ പ്രസിദ്ധീകരണത്തിന്റെ തുർക്കി ബ്രാഞ്ചിൽ ജോലി ആരംഭിച്ചതോടെയാണ് ആരാ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. അതോടെ Stern, Paris Match, Sunday Times തുടങ്ങിയ അന്താരാഷ്‌ട്ര പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ വെളിച്ചം കണ്ടു. മനുഷ്യരായിരുന്നു ആരായുടെ ചിത്രങ്ങളിലെ ഫോക്കസ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ചിത്രങ്ങൾ മനുഷ്യരുടെ വേദനകളുടെയും ദുരിതങ്ങളുടെയും ഓർമ്മകൾ നൽകുന്നവ ആയിരിക്കണം. കലക്ക് (art) കളവ് പറയാനാവും, പക്ഷെ ചിത്രങ്ങൾ യാഥാര്‍ത്ഥ്യത്തിന്റെ പ്രതിഫലങ്ങളാണ്, അവ കളവ് പറയില്ല എന്നായിരുന്നു അദ്ദേഹം വിശ്വസിച്ചത്. ആ വിശ്വാസാം തന്നെയാവാം ആരായെ ഫോട്ടോ ജേണലിസ്റ്റാക്കി നിലനിർത്തിയതും

ഇസ്‌താംബൂൾ

അനത്തോളിയ

Write A Comment