മനുഷ്യൻ അനുഭവിക്കുന്ന ദുരിതങ്ങളും അനീതികളും ദൈവത്തെക്കുറിച്ച് നമ്മൾ പഠിപ്പിക്കുന്ന നീതിയോടും, കാരുണ്യത്തോടും ചേർത്ത് എങ്ങനെയാണ് മനസ്സിലാക്കുക?

ബാല്യകാലസഖിക്ക് മനസിലായില്ല, ബാല്യകാല സഖൻ പറയുന്ന വാക്ക്. ഒത്തിരി എന്ന് വെച്ചാൽ എത്തര? സുഹറയുടെ “വാ”യിൽ ബഷീർ വാഴോളം എന്ന് വായ്പിക്കുന്നതിന് അർത്ഥമെന്ത്?

കരിഞ്ഞ മരക്കൂട്ടങ്ങൾ അവ്യക്തമായും അനന്തമായും കാണപ്പെട്ടു. അയാളുടെ ചിന്തകളെ കാടിനു നടുവിലെ ഒഴിഞ്ഞ പറമ്പു പോലെ ഇരുട്ട് വരിഞ്ഞുമുറുക്കി

സാമൂഹികത എന്ന ആശയത്തിലേക്കുള്ള നിഗൂഢമായ സംഗീതത്തിന്റെ കടന്ന് വരവാണ് ഗുരുവിനെയും സരുക്കായിയെയും സംബന്ധിച്ചിടത്തോളം ബാങ്കുവിളികള്‍.

വർത്തമാനത്തിലെ ഓരോ നിമിഷത്തിലും ഓർമ്മകൾ തിങ്ങിനിൽക്കുന്നുണ്ട്. ഈ ഓർമകൾ ഇന്നിന്റെ പ്രതിബിംബം പോലെ അതിന് സമാന്തരമായി നീങ്ങുന്നതാണ്. അത് ഓർമയുടെതന്നെ ഓർമയാണ്.

മരണത്തിന് മുൻപ് മരിച്ചു നോക്കാനാണ് പ്രവാചകൻ പറഞ്ഞത്. മരണമില്ലാതെയാകും എന്നല്ല. അനന്തമായി നീളുന്ന ഉൺമയെ കുറിച്ചുള്ള ഭീതിപ്പെടുത്തലാണത്.

‘കെട്ടുപോയ വിളക്കുപോലെ’ എന്നൊന്നും ഏതെങ്കിലും ഒരു ഉപമയെ കൊണ്ടു വരാൻ മജീദിന്റെ ഉമ്മ ശ്രമിച്ചില്ല.സാഹിത്യവും ഉപമയും മരണത്തെ മറച്ച് പിടിക്കുന്നു. ഉമ്മയും മടിയും മരണത്തെ ചേർത്ത് പിടിക്കുന്നു.

യാത്രയാക്കും നേരം മകന് അവർ ഉപദേശം കൊടുത്തു: ‘മകനേ, ഞാനീ നൽകുന്ന ഉപദേശം ജീവിത കാലമത്രയും നീ ഉൾകൊള്ളണം. സത്യം മാത്രം പറയുക, കളവിനെ കുറിച്ച് ചിന്തിക്കുക പോലും അരുത്.