ഭാഷയുടെ മാത്രം, അല്ലെങ്കിൽ മാപ്പിളമാരുടെ മാത്രം ഒറ്റപ്പെട്ടു നിന്നു കൊണ്ടുള്ള ചരിത്രം പറയുക അസാധ്യമാണ്. ചരിത്രമെന്നതു പരസ്പരം കെട്ടുപിണഞ്ഞും ബന്ധപ്പെട്ടും കിടക്കുന്നതാണ്

ഇന്ത്യയിൽ സിദ്ധികൾ പലപ്പോഴും വളരെ ശകതമായ അധികാര സ്ഥാനങ്ങളിൽ എത്തിപ്പെട്ടതായി ചരിത്രത്തിൽ കാണാം. ബംഗാൾ മൂന്ന് വർഷത്തോളം ഭരിച്ചിരുന്നത് സിദ്ധികളായിരുന്നു.

മാപ്പിളപ്പാട്ടുകൾ സാഹിത്യ ചരിത്രത്തിന്റെ ഭാഗമാകാതെ പുറത്തിരിക്കേണ്ടി വന്നപ്പോഴും, അത് മലയാള സാഹിത്യമായി മാറുമ്പോഴും ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്?

സമൂഹത്തിന്റെ നാനാതുറകൾ സംഗമിക്കുന്ന ദർഗ്ഗകളാണ് (Sufi Shrine) ഖവ്വാലിയുടെ സ്പേസ് എന്നതിനാൽ തന്നെ ഖവ്വാലി ഏവർക്കും പ്രാപ്യവും അതേസമയം ആസ്വാദകരവും ആണ്.

ജൂൺ 30ന് അന്തരിച്ച ലോക പ്രശസ്ത തുർക്കിഷ് ചരിത്രകാരൻ ഇസ്‌ലാമിക ലോകത്തെ സുവർണ്ണ കാലഘട്ടത്തിലെ പണ്ഡിത പാരമ്പര്യത്തെ ഓർമ്മപ്പെടുത്തുന്ന ബഹുമുഖ പ്രതിഭയായിരുന്നു.

ആധിപത്യവും, അധികാരവും മാത്രം മുൻഗണന നൽകപ്പെടുന്ന രാഷ്ട്രീയ പരിസരങ്ങളിൽ ഇനിയെത്ര അയ്‌ലാൻ കുർദിമാർ മരണത്തിന്റെ തീരത്ത് അടിഞ്ഞെത്തിയാലാണ് ഈ യുദ്ധങ്ങൾക്കൊരു അവസാനമുണ്ടാവുക

ഞാൻ കല്യാണം കഴിച്ചുകൊള്ളാമെന്നു പറയേണ്ടതാണ്. പക്ഷേ, പ്രായം! ഒന്നുണ്ട്. നാട്ടിലുള്ള ചെറുപ്പക്കാരൊക്കെ എന്തു ചെയ്യുന്നു? മുടിയും നീട്ടി കൃതാവും വച്ചു കുളിക്കാതെയും പല്ലുതേക്കാതെയും നടക്കുകയാണ്.

നോൺ റിയൽ ആകുന്നതിലൂടെ ആഫ്രിക്കൻ കല യാഥാർഥ്യങ്ങൾക്ക് കൂടുതൽ ബിക്കമിങ്ങിനുള്ള (പുതിയ ആയിത്തീരലുകൾക്ക്) സാധ്യതകൾ ഒരുക്കുകയാണ് ചെയ്യുന്നത്.

എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു കൊണ്ട് ഈ സമുദായങ്ങളെ നിലനിർത്തുന്ന കാരണങ്ങളെ തേടിയുള്ള ഒരന്വേഷണമാണ് മട്ടാഞ്ചേരിയിലൂടെയുള്ള ഈ യാത്ര.

“കടലെവ്ടെ മാഷേ..?” കുഞ്ഞാമിനയുടെ ചോദ്യം രവിക്കൊട്ടും മനസ്സിലായില്ല. കടലിന് മുന്നിൽ നിന്നിട്ട് കടലേതെന്നോ..? അത് ആകാശം തന്നെയാണെന്നാണ് കുഞ്ഞാമിന ധരിച്ചത്. രണ്ടും ഒന്ന് തന്നെ.