‘പ്രണയത്തിന്റെ കൊലക്കളത്തിൽ അവർ കൊല ചെയ്യുന്നത്
ദുര്‍ബ്ബലനെയോ തകർന്നവനെയോ അല്ല, മറിച്ച് ശക്തനെയാണ്.
മരണത്തിൽ നിന്നും ഓടിയൊളിക്കരുത്
പ്രണയത്തിൽ മരണമടയാത്തവൻ ജീവനില്ലാത്ത മാംസം മാത്രമാണ്’

ശൈഖ് ജലാലുദ്ധീൻ റൂമി (റ)

അഫ്‌ഗാനിസ്ഥാനിലെ ബൽഖിൽ1207 സെപ്റ്റംബർ 30 നാണ് ജലാലുദ്ധീൻ റൂമി ജനിക്കുന്നത്. (ജലാലുദ്ധീൻ ബാൽഖി എന്നും റൂമി വിളിക്കപ്പെടാറുണ്ട്) റോമൻ അനത്തോളിയക്കാരൻ എന്നാണ് റൂമി എന്ന പദം അർത്ഥമാക്കുന്നത്. അന്നത്തെ പേർഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ജന്മദേശത്ത് മംഗോളിയൻ ആക്രമ ഭീഷണി ഉണ്ടായ സമയത്തതാണ് റൂമിയുടെ കുടുംബം 1215-1220 കാലത്ത് തുർക്കിയിലെ കോണിയയിലേക്ക് പലായനം ചെയ്യുന്നത്. പിതാവ് ബഹാവുദ്ധീൻ വലദ് ഒരു മത പണ്ഡിതനായിരുന്നു. പിതാവിനെപ്പോലെ അറിവ് സമ്പാദിച്ച് അദ്ധ്യാപകനായി ജീവിതം തുടരുന്നതിനിടയിലാണ് വഴിത്തിരിവായി ശംസ് തബ്‌രീസുമായുള്ള സംഗമം സംഭവിക്കുന്നത്. ആറ് മാസത്തോളം അവരിരുവരും തുടർച്ചയായി സംസാരങ്ങളിലേർപ്പെട്ടു. തബ്‌രീസിയോടോത്തുള്ള സഹവാസത്തിനും ആത്മ ബന്ധത്തിനുമൊടുവിൽ അദ്ദേഹവുമായുള്ള വേർപ്പാടിൽ നിന്നാണ് റൂമിയുടെ കവിതകൾ രൂപപ്പെടുന്നത്. മസ്നവി, ദീവാനെ ശംസ്, ഫീഹി മാ ഫീഹി, എന്നിവയാണ് പ്രധാന കൃതികൾ.

IMG_2179
കൊനിയ…ഹൃദയങ്ങളുടെ നഗരത്തിലേക്കുള്ള കവാടം
mevlana-muzesi
റൂമിയുടെ (റ) മ്യൂസിയം (Mevlana Museum)
IMG-20181016-WA0005
Mevlana-türbesi-816-x-612
P1010097
റൂമിയുടെ മഖ്ബറ
IMG-20181016-WA0006
IMG_2245
IMG_2236
IMG_2250
റൂമിയുടെ അരികിലായി പ്രദര്‍ശിപ്പിച്ച പ്രവാചക തിരുമേനിയുടെ താടി രോമം 
IMG_2283
IMG_2433
സിറിയന്‍ അഭയാര്‍ത്ഥികള്‍
IMG_2438
വലത് വശത്തില്‍ നിന്നും നാലാമനാണ് ഫോട്ടോഗ്രാഫര്‍ (അപ്പോള്‍ ഈ ഫോട്ടോ എടുത്തത് ആരാവും?)
IMG_2233
മഖ്ബറയുടെ കവാടത്തിനരികില്‍ സന്ദര്‍ശകര്‍ 
IMG_2856
സമാ
IMG_2822
അന്തിമൂക്കാത്തൊരു പകലില്‍ വഴിയരികിലൂടെ നടക്കവെ തട്ടാനായിരുന്ന സദ്‌റുദ്ദീന്‍ കൂനവിയുടെ ചുറ്റികയുടെ താളവും അല്ലാഹ് എന്ന വിളിയുടെ ഈണവുമൊരുമിച്ചുള്ള താള-സ്വരലയത്തിന്റെ അനിര്‍വചനീയ നിമിഷത്തില്‍ ഒരു കൈ ആകാശത്തിലേക്കുയര്‍ത്തി മറുകൈ ഭൂമിയിലേക്ക് താഴ്ത്തി റൂമി കറങ്ങി എന്നതാണ് സമയുടെ ഉത്ഭവത്തെക്കുറിച്ചുള്ള  ഒരു ചരിത്രം. 
IMG_2769
IMG_2764
IMG_2410
മജ്മഅുല്‍ ബഹ്‌റൈന്‍ (രണ്ട് സമുദ്രങ്ങളുടെ സംഗമസ്ഥലം)
1244 നംവംബര്‍ 30ന് ഇവിടെ വെച്ചിട്ടാണ് റൂമിയും ശംസ് തബ്രരീസിയും കണ്ട് മുട്ടിയത്. 
IMG_2407
ട്രാം
sham thbriz
ശംസ് തബ്‌രീസിയുടെ മഖ്ബറ
 ശംസിന്റെ പ്രകാശമാണ് റൂമിയുടെ ചിന്തകള്‍ക്ക് വെളിച്ചം നല്‍കിയത്. അരപ്പട്ടകള്‍ വില്‍പ്പന നടത്തി ഊരുചുറ്റിയ ദര്‍വേഷായിരുന്നു ശംസ് തബ്രീസി
IMG_2261
റൂമിയുടെ തൊപ്പി

IMG_2259
റൂമിയുടെ വസ്ത്രം
IMG_2257
IMG_2256
IMG_2258
റൂമി ഉപയോഗിച്ചിരുന്ന ഇത്ന് 
IMG_2254
മസ്നവിയുടെ മാനുസ്ക്രിപ്റ്റ്
IMG_2253
IMG_2252
IMG_2211
റൂമിയുടെ മഖ്ബറയുടെ പിന്‍വശത്ത് നിര്‍മ്മിച്ച ഇഖ്ബാലിന്റെ പ്രതീകാത്മകമായ ഖബര്‍ 
IMG_2214 - Copy
This position was given to Muhammad Iqbal, a national poet and philosopher of Pakistan, in the spiritual presence of his beloved mentor Mavlana. 1965

കൊനിയയിലേക്കുള്ള യാത്രാ വിവരണം ഇവിടെ വായിക്കാം

3 Comments

Write A Comment