Category

Culture

Category

കാലത്തിന്റെ ഒഴുക്കിനിടയിൽ നിശ്ചലമാകുന്ന സമയത്തെ ശേഖരിച്ച് അടുക്കി വെച്ച വടകരയിലെ ആന്റിക്ക് ഷോപ്പുകൾ സമയത്തിന്റെ മ്യൂസിയങ്ങൾ കൂടിയാണ് എന്നാണ് എനിക്ക് തോന്നാറുള്ളത്.

പ്രവാചകന്റെ (സ) ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളിൽ പെട്ടതാണ് ഇസ്രാഉം മിഅറാജും. മുസ്‌ലിം സമുദായത്തിന് നമസ്കാരം നൽകപെട്ടത് ഈ സംഭവത്തോട് അനുബന്ധിച്ചാണ്

സിറിയ വിട്ടു വരേണ്ടിയിരുന്നില്ല എന്നും എല്ലാവരും ഒരുമിച്ചു നിന്നിരുന്നെങ്കിൽ ആഭ്യന്തര യുദ്ധത്തിന് പരിഹാരം കാണാമായിരുന്നു എന്നും ചിന്തിക്കും. പക്ഷെ വെറും ആഗ്രഹങ്ങളായിരുന്നു അതെല്ലാം

ടോങ്സിന്‍ ഒരു ചെറിയ പ്രദേശമാണ്. ഏകദേശം 360000 ജനങ്ങള്‍ മാത്രമുള്ള ഇവിടെ, 80 ശതമാനം മുസ്‌ലിംകളാണ് താമസിക്കുന്നത്. ടോങ്സിനിൽ മുസ്‌ലിമാവുക എന്നത് വളരെ സ്വാഭാവികമാണ്

എങ്ങിനെയാണ് സാംസ്കാരികവും മതകീയവുമായ അടിച്ചമര്‍ത്തലുകളിലൂടെ വര്‍ഷങ്ങളായി രൂപപ്പെട്ട അവസ്ഥകളെ ഇത്രവേഗം വിലയിരുത്താനാവുക

പള്ളിയിലേക്ക് നടക്കുന്നതിനിടയിൽ ഒരു റൂമില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ വലിയ സ്ക്രീനില്‍ വ്യത്യസ്ത പള്ളികളിൽ നടക്കുന്ന നിസ്കാരത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നത് കണ്ടു

എങ്ങനെയാണത് സംഭവിച്ചത് എന്ന് ആർക്കും അറിയില്ല. ഒരു ദിവസം സത്യസന്ധനായ ഒരു മനുഷ്യൻ ആ രാജ്യത്ത് പ്രത്യക്ഷപ്പെട്ടു. രാത്രിയിൽ മോഷ്ടിക്കാൻ ഇറങ്ങുന്നതിനു പകരം അയാൾ വീടിനകത്തു തന്നെ കുത്തിയിരുന്നു

വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ഒരേ ഒരു കവിതയാണ് ‘അനശ്വരപ്രകാശം’. ഖുർആൻ പരാമർശിക്കുന്ന അല്ലാഹുവിനെക്കുറിച്ചുള്ള വിശേഷണങ്ങൾ കവിതയിൽ തുടർച്ചയായി കടന്നുവരുന്നത് കാണാം

പൊന്നാനിയുടെ ചരിത്ര, വർത്തമാനങ്ങളിലേക്ക് മനോഹരമായ ഒരു എത്തിനോട്ടമാണ് ബിലാൽ റഹീം സംവിധാനം ചെയ്ത ‘ഇവർ പൊന്നാണ്’ എന്ന ഡോക്യൂമെന്ററി. ബിലാൽ സംസാരിക്കുന്നു

തിരുനബിയെ (സ) സംബോധന ചെയ്ത കൊണ്ട് മദീനയിലെ ഖുബ്ബയുടെ ചാരത്ത് വെച്ച് രചിക്കപ്പെട്ട ഖസീദ ആഫ്രിക്കൻ രാജ്യങ്ങളിൽ ബുർദ പോലെ വ്യാപകമായി ആലപിക്കപ്പെടാറുണ്ട്

വെള്ളമടിച്ചുറങ്ങിയ എല്ലാവരും ആ വെടിയൊച്ച കേട്ടു ഞെട്ടിയുണർന്നു. ബോധം വന്ന രാജാവ് മുറിയിലേക്ക് ഓടിയെത്തി. അവർ, നിലംപരിശായ കൊലപാതകിയേയും രാജകുമാരിയേയും നോക്കി നിൽക്കുക മാത്രം ചെയ്തു.

മുസ്‌ലിം മലബാറിന്റെ സാംസ്കാരിക ചിഹ്നങ്ങളിൽ പെട്ടതാണ് സ്രാമ്പികൾ. സജീവമായിരുന്ന ഒരു കാർഷിക സംസ്കൃതിയുടെ അവശേഷിപ്പ് കൂടിയായിരുന്നു ഇവ എന്ന് പറയാം

ആധുനികതയിൽ ഒറ്റപ്പെട്ടു പോകുകയും അരികുവൽക്കരിക്കപ്പെടുകയും ചെയ്യുന്ന ഇടങ്ങളും അവിടുത്തെ മനുഷ്യരെയും പകർത്തുകയാണ് അരുൺ ഇൻഹാമിന്റെ ക്യാമറ

നിർമ്മാണത്തിന് ഒഴിച്ചുകൂടാനാവാത്ത ദരിദ്രരായ മനുഷ്യരെ നഗരത്തിന് ആവശ്യം അവ പ്രവർത്തനക്ഷമമാവുന്നത് വരെ മാത്രമാണ്. ഉപയോഗം തീരുന്നതോടെ നഗരം ഈ മനുഷ്യരെ നിർദയം പുറം തള്ളുന്നു

സ്ഥലമില്ലാതായിരിക്കുന്നു,
ഉമ്മയും ഭാര്യയുമടക്കം
കുടിയേറി വന്നവരാണ്
ഞങ്ങളുടെ വീട് നിറയെ.
പറിച്ചു നട്ടതല്ലേ

ആരംഭപ്പൂവായ മുത്ത് നബിയുടെ മീലാദ് വന്നെത്തീ.
ഞങ്ങൾക് സന്തോഷം വന്നെത്തീ
രചന: കുണ്ടൂര്‍ അബ്ദുൽ ഖാദർ മുസ്‌ലിയാർ
ആലാപനം: അഫ്സൽ റാഷിദ് ഖുത്ബി

ദിനേന വാങ്ങിക്കൂട്ടുന്ന പുകയിലയേക്കാൾ വില, അവൾക്കയാൾ കൽപ്പിക്കുന്നുണ്ടെന്ന് പറയാൻ അർമാണ്ടക്കൊരു നിർവ്വാഹവുമുണ്ടായിരുന്നില്ല. അയാളുടെ സിഗരറ്റ് പാക്കറ്റുകളുമായി അയാൾ രാവിലെ പുറത്തിറങ്ങും

ജിന്നുകൾക്ക് ഡെൽഹിയെ അത്ര മാത്രം ഇഷ്ടമാണ്. അവർക്ക് ഇവിടം ആളൊഴിഞ്ഞ് മരുഭൂമിയായി കിടക്കുന്നത് സഹിക്കാനാവില്ല. ഡെൽഹിയിലെ ഓരോ വീടുകളും, ഓരോ തെരുവ് മൂലകളും ജിന്നുകളുടെ കേന്ദ്രങ്ങളാണ്.

ഞാൻ ഒരു പേന തിരയുന്നു, അത് കണ്ടെടുക്കാനായി എന്റെ റൂം കീഴ്മേൽ മറിക്കുന്നു. ഈ തിരച്ചിലുകൾ, എന്നെ വസ്തുക്കളുമായുള്ള സംഭാഷണത്തിലേക്ക് നയിക്കുന്നു.

ഇന്ത്യയിൽ സിദ്ധികൾ പലപ്പോഴും വളരെ ശകതമായ അധികാര സ്ഥാനങ്ങളിൽ എത്തിപ്പെട്ടതായി ചരിത്രത്തിൽ കാണാം. ബംഗാൾ മൂന്ന് വർഷത്തോളം ഭരിച്ചിരുന്നത് സിദ്ധികളായിരുന്നു.

സമൂഹത്തിന്റെ നാനാതുറകൾ സംഗമിക്കുന്ന ദർഗ്ഗകളാണ് (Sufi Shrine) ഖവ്വാലിയുടെ സ്പേസ് എന്നതിനാൽ തന്നെ ഖവ്വാലി ഏവർക്കും പ്രാപ്യവും അതേസമയം ആസ്വാദകരവും ആണ്.

ആധിപത്യവും, അധികാരവും മാത്രം മുൻഗണന നൽകപ്പെടുന്ന രാഷ്ട്രീയ പരിസരങ്ങളിൽ ഇനിയെത്ര അയ്‌ലാൻ കുർദിമാർ മരണത്തിന്റെ തീരത്ത് അടിഞ്ഞെത്തിയാലാണ് ഈ യുദ്ധങ്ങൾക്കൊരു അവസാനമുണ്ടാവുക

ഞാൻ കല്യാണം കഴിച്ചുകൊള്ളാമെന്നു പറയേണ്ടതാണ്. പക്ഷേ, പ്രായം! ഒന്നുണ്ട്. നാട്ടിലുള്ള ചെറുപ്പക്കാരൊക്കെ എന്തു ചെയ്യുന്നു? മുടിയും നീട്ടി കൃതാവും വച്ചു കുളിക്കാതെയും പല്ലുതേക്കാതെയും നടക്കുകയാണ്.

നോൺ റിയൽ ആകുന്നതിലൂടെ ആഫ്രിക്കൻ കല യാഥാർഥ്യങ്ങൾക്ക് കൂടുതൽ ബിക്കമിങ്ങിനുള്ള (പുതിയ ആയിത്തീരലുകൾക്ക്) സാധ്യതകൾ ഒരുക്കുകയാണ് ചെയ്യുന്നത്.

എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു കൊണ്ട് ഈ സമുദായങ്ങളെ നിലനിർത്തുന്ന കാരണങ്ങളെ തേടിയുള്ള ഒരന്വേഷണമാണ് മട്ടാഞ്ചേരിയിലൂടെയുള്ള ഈ യാത്ര.

“കടലെവ്ടെ മാഷേ..?” കുഞ്ഞാമിനയുടെ ചോദ്യം രവിക്കൊട്ടും മനസ്സിലായില്ല. കടലിന് മുന്നിൽ നിന്നിട്ട് കടലേതെന്നോ..? അത് ആകാശം തന്നെയാണെന്നാണ് കുഞ്ഞാമിന ധരിച്ചത്. രണ്ടും ഒന്ന് തന്നെ.

ഈ പ്രാർത്ഥനകൾ മസ്ജിദുകളിൽ ശിരസ്സുകൾ കുനിയാൻ ഇടവരുത്തുന്ന കാലത്തൊളം മരണത്തെ ഭയക്കാത്ത ഉത്‌കൃഷ്‌ടരായ പോരാളികൾക്ക് തുർക്കി ജന്മം നൽകിക്കൊണ്ടിരിക്കും.

യഥാർത്ഥത്തിൽ എന്താണ് മുഖം? മുഖം നമുക്ക്‌ ‘മനസ്സിലാക്കാൻ’ കഴിയുന്ന ഒന്നാണോ? മുഖം എന്നാൽ അപരന് മുൻപിൽ ഒരു പ്രതിബിംബം അവശേഷിപ്പിച്ച് അനന്തതയിലേക്ക് നിരന്തരം രക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നല്ലേ?

മുസ്‌ലിം ജീവിത പരിസരത്തിൽ ഏറ്റവും പ്രാധാന്യമുള്ള ശബ്ദ സാന്നിധ്യങ്ങളിലൊന്നാണ് ബാങ്ക്. അദാൻ എന്ന അറബിക് പദത്തിന് വിളംബരം ചെയ്യുക, അറിയിക്കുക എന്നെല്ലാമാണ്  അര്‍ത്ഥം.

അനവധി വൈരുദ്ധ്യങ്ങള്‍ ഒന്നിച്ച് നിലനിൽക്കുന്ന, അതേ സമയം ഒന്നും മറ്റൊന്നിനെക്കുറിച്ച് വ്യാകുലപ്പെടാതെയും നിർത്താതെയും ഓടിക്കൊണ്ടിരിക്കുന്ന